visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Guruvayoor temple
Guruvayoor templePhoto Credit : Siju Kuriyedam Sreekumar

ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 3, 4 തീയതികളിൽ രണ്ടു ദിവസവും ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു.

By - Sreekumar Ezhuvapadi -- Saturday, November 26, 2022 , 01:20 PM
ഗുരുവായൂർ ദേവസ്വത്തിന്റെ പ്രസ്താവന പൂർണ്ണ രൂപത്തിൽ 

ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 3, 4 തീയതികളിലായി ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു.  ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും അഭിപ്രായം പരിഗണിച്ച ദേവസ്വം ഭരണസമിതി ഏകകണ്Oമായാണ് ഈ തീരുമാനം എടുത്തത്. ഡിസംബർ മൂന്നിനാണ് ദേവസ്വം വക ഉദയാസ്തമയ പൂജ. ഡിസംബർ 4ന് ദേവസ്വം വക വിളക്കാഘോഷം. ഡിസംബർ 3നും 4 നും ഏകാദശി പ്രസാദ ഊട്ടും ഉണ്ടാകും. ഗജരാജൻ കേശവൻ അനുസ്മരണം നേരത്തെ നിശ്ചയിച്ച തു പോലെ ഡിസംബർ രണ്ടിന് നടത്തുംചെമ്പൈ സംഗീതോൽസവം ഡിസംബർ 3ന് സമാപിക്കും. 

ഇത്തവണ സാധാരണയിൽ നിന്ന് ഭിന്നമായി രണ്ട് ദിവസമായാണ് ഏകാദശി വരുന്നത്. 57.38 നാഴിക ഏകാദശിയായി വരുന്നത് വൃശ്ചികം 17ാം തീയതിയായ ഡിസംബർ 3 നാണ്. ഈ പ്രത്യേക സാഹചര്യത്തിലാണ് ക്ഷേത്രം തന്ത്രിയുടെയും ഊരാളൻ്റെയും അഭിപ്രായ മനുസരിച്ച് ഡിസംബർ 3ന് ഏകാദശിയായി ആഘോഷിക്കാനാണ്  നേരത്തെ നിശ്ചയിച്ചത്. പിന്നീട് ജ്യോതിഷ പണ്ഡിതൻമാരുടെയും വൈദികരുടെയും അഭിപ്രായം കൂടി പരിഗണിച്ച് 1992-93 വർഷങ്ങളിൽ സമാന സാഹചര്യത്തിൽ ദേവസ്വം സ്വീകരിച്ച നടപടിക്രമം കൂടി കണക്കിലെടുത്ത് ഇത്തവണ വൃശ്ചികം 18 നും (ഡിസംബർ 4) ഏകാദശി ആഘോഷിക്കാനും ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ വിളക്ക് നടത്താനും ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. ദ്വാദശി പണ സമർപ്പണം ഡിസംബർ 4 രാത്രി 12 മണി മുതൽ ഡിസംബർ 5 രാവിലെ 9 മണി വരെ നടക്കും.

ത്രയോദശി ഊട്ട് ഡിസംബർ 6 ന് നടത്തും. എകാദശി ദിവസങ്ങളിൽ കാലത്ത് 6 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുവരി നിന്നുള്ള ദർശനം മാത്രമേ ഉണ്ടാകൂ. ചോറുൺ കഴിഞ്ഞ് വരുന്നവർക്കുള്ള പ്രത്യേക ദർശനവും ഉണ്ടാകില്ല. ശ്രീലകത്ത് നെയ്യ് വിളക്ക് ശീട്ടാക്കുന്നവർക്കുള്ള പ്രത്യേക ദർശനം അനുവദിക്കും.
ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ: വി.കെ.വിജയൻ അധ്യക്ഷനായിരുന്നു. യോഗത്തിൽ ബ്രഹ്മശ്രീ .. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ്.എം.പി,  കെ.ആർ.ഗോപിനാഥ്, മനോജ് ബി. നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി

Realted news
ഗുരുവായൂർ ഏകാദശി വ്രതം ആചരിക്കുന്നത് സംബന്ധിച്ച് തിയ്യതികളിലുണ്ടായ വിവാദത്തിനു മറുപടിയുമായി  ശ്രീകുമാർ എഴുവപ്പാടി 
 
ഗുരുവായൂർ ഏകാദശി തിയ്യതികളിൽ  ഉണ്ടായിട്ടുള്ള വ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ  ഗുരുവായൂരിൽ ഇന്നലെ  പഞ്ചാംഗം ഗണിതകർത്താക്കളുടെയും ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെയും സംയുക്ത യോഗം നടന്നു.  

Guruvayur Devaswom has decided to celebrate this year's Guruvayur Ekadashi on December 3rd and 4th

 



LEAVE A REPLY

Security code:

COMMENTS

Be the first to comment