visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Madamp Kunjukuttan Memorial 'Sanskriti' award to C Radhakrishnan

മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക 'സംസ്‌കൃതി' പുരസ്‌കാരം സി രാധാകൃഷ്ണന്

By - Siju Kuriyedath Sreekumar -- Sunday, March 05, 2023 , 08:44 PM
ഗുരുവായൂര്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃത് സമിതിയുടെ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക 'സംസ്‌കൃതി' പുരസ്‌കാരത്തിന്  കലാ - സാഹിത്യ - ശാസ്ത്ര മേഖലകളില്‍ ബഹുമുഖ പ്രതിഭയായ സി രാധാകൃഷ്ണന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ 'ഗീതാദര്‍ശനം' എന്ന ഗ്രന്ഥരചനയെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നല്‍കുന്നത്. ഭക്തിയുടെയും ജ്ഞാനത്തിന്റെയും പക്ഷത്തു നിന്നുകൊണ്ട് ഗീതയെ വ്യാഖ്യാനിക്കുകയും അതേ സമയം നമ്മുടെ ഭൗതീക ശാസ്ത്രം നല്‍കുന്ന വിവരങ്ങളുടെ അന്തഃസത്തയേയും സമന്വയിപ്പിച്ചുകൊണ്ട് പുതിയൊരു ജീവിത വീക്ഷണവും പ്രപഞ്ചാവബോധവും വായനക്കാര്‍ക്ക് പ്രദാനം ചെയ്യുന്ന കൃതിയാണ് ഗീതാദര്‍ശനം. വൈദീകവും അവൈദീകവുമായ ആത്മീയ സംസ്‌കൃതികള്‍ സ്വായത്തമാക്കിയ മാടമ്പ് കഞ്ഞുകുട്ടന്‍ ആധുനിക ശാസ്ത്രജ്ഞാനത്തിന്റെയും വിശ്വമാനവികതയുടേയും അടിസ്ഥാനത്തില്‍ സ്വന്തമായ ദാര്‍ശനികതലം രൂപപ്പെടുത്തിയ ചിന്തകനായിരുന്നു. വൈവിധ്യമാര്‍ന്ന ചിന്താധാരകളെ പഠിക്കുവാനും ഉള്‍ക്കൊള്ളുവാനും ഇവര്‍ രണ്ടുപേരും ശ്രമിച്ചിട്ടുണ്ട് എന്നതാണ് ഈ പുരസ്‌കാര സമര്‍പ്പണത്തിന്റെ പശ്ചാത്തലം. 10001 രൂപയുടെ ക്യാഷ് അവാർഡ് പുന്നയൂര്‍ക്കുളം കാര്‍ത്യാനിയമ്മ സ്മാരക എന്‌ഡോവ്‌മെന്റായാണ് നല്‍കുന്നത്. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം തറയിൽ ബാലകൃഷ്ണൻ സ്മാരക ട്രസ്റ്റാണ് നൽകുന്നത്. 2023 മേയ് ആദ്യവാരത്തിൽ ഗുരവായൂരില്‍ നടക്കുന്ന മാടമ്പ് സ്മൃതി പര്‍വ്വത്തില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും എന്ന് പത്ര സമ്മേളനത്തിൽ ശ്രീകുമാര്‍ ഇഴുവപ്പാടി,ജനറൽ സിക്രട്ടറി, എം.കെ.എസ്.എസ് പറഞ്ഞു .  പത്ര സമ്മേളനത്തിൽ പങ്കെടുത്ത  മറ്റു പ്രമുഖർ എം. കെ. ദേവരാജന്‍ (സംവിധായകൻ) , സുധാകരൻ പാവറട്ടി (കവി) ,കെ. സുകുമാരന്‍  (കൃഷണനാട്ടം) ,രാജന്‍ തറയില്‍ (ഫിലിം സെൻസർ ബോർഡ് അംഗം) ,ജയപ്രകാശ് കേശവൻ (എഴുത്തുകാരൻ) , ടി. കൃഷണദാസ് (നാലപ്പാടൻ സ്മാരക സമിതി) 

Madamp Kunjukuttan Memorial 'Sanskriti' award to C Radhakrishnan



Madamp Kunjukuttan Memorial "Sanskriti " award to C Radhakrishnan

Madamp Kunjukuttan  , Madampu Kunjukuttan, Sanskriti award , C Radhakrishnan , Sreekumar Ezhuvappadi 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment