visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Kanipayyur Narayanan Namboothiripad , Sreekumar Ezhuvappadi
Kanipayyur Narayanan Namboothiripad , Sreekumar EzhuvappadiPhoto Credit : Sreekumar Ezhuvappadi

ഗുരുവായൂർ ഏകാദശി തിയ്യതികളിൽ ഉണ്ടായിട്ടുള്ള വ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ ഗുരുവായൂരിൽ ഇന്നലെ പഞ്ചാംഗം ഗണിതകർത്താക്കളുടെയും ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെയും സംയുക്ത യോഗം നടന്നു.

By - Sreekumar Ezhuvapadi -- Friday, November 25, 2022 , 08:39 AM
ഇത്തവണ ഗുരുവായൂർ ഏകാദശി ദിനത്തെ ചൊല്ലി ഉണ്ടായിട്ടുള്ള ആശങ്ക ദൂരീകരിക്കാൻ  ഗുരുവായൂരിൽ ഇന്നലെ  പഞ്ചാംഗം ഗണിതകർത്താക്കളുടെയും ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെയും സംയുക്ത യോഗം നടന്നു. ഗുരുവായൂർ ഏകാദശി വ്രതം ആചരിക്കുന്നത് സംബന്ധിച്ച  തിയ്യതികളിൽ  ഉണ്ടായിട്ടുള്ള വ്യത്യാസങ്ങൾ ചർച്ച ചെയ്യാനാണ് ദേവസ്വം മുൻകൈയ്യെടുത്ത് യോഗം വിളിച്ചത്. യോഗത്തിനു ശേഷം ഞങ്ങളുമായും ജോതീഷ പണ്ഡിതർ സംസാരിച്ചു. ജോതിഷീകളെല്ലാവരും തന്നെ ഒരേ സ്വരത്തിൽ പറഞ്ഞത് ഡിസംബർ നാലിനാണ് (വൃശ്ചികം 18ന്) ഏകാദശി വ്രതം നോൽക്കേണ്ടതെന്നും ഇതു സംബന്ധിച്ച്  ദേവസ്വം അധികാരികൾക്ക് എഴുതി നൽകിയതായി ഞങ്ങളെ അറിയിക്കുകയും ചെയ്തു. ഇന്ന് ചേരുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം അന്തിമ തീരുമാനം എടുക്കും എന്നും അറിയിച്ചു.

യോഗത്തിൽ കേരളത്തിലെ പഞ്ചാംഗം ഗണിതകർത്താക്കളായ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ചെത്തലൂർ വിജയകുമാർ, ജഗദീഷ് പൊതുവാൾ, ഹരിപ്പാട് ശ്രേയസ് നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

Realted news click here ഗുരുവായൂർ ഏകാദശി വ്രതം ആചരിക്കുന്നത് സംബന്ധിച്ച് തിയ്യതികളിലുണ്ടായ വിവാദത്തിനു മറുപടിയുമായി  ശ്രീകുമാർ എഴുവപ്പാടി 
 

Kanipayyur Narayanan Namboothiripad , Sreekumar Ezhuvappadi
Kanipayyur Narayanan Namboothiripad , Sreekumar EzhuvappadiPhoto Credit : Sreekumar Ezhuvappadi

Kanipayyur Narayanan Namboothiripad , Sreekumar Ezhuvappadi
Kanipayyur Narayanan Namboothiripad , Sreekumar EzhuvappadiPhoto Credit : Sreekumar Ezhuvappadi


Guruvayur ekadashi Kanipayyur Narayanan Namboothiripad and other clear their stand to board
 



LEAVE A REPLY

Security code:

COMMENTS

Be the first to comment