visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Guruvayur temple
Guruvayur temple

ഗുരുവായൂർ ദേവസ്വം പഞ്ചാംഗത്തിൽ കൃത്രിമം കാട്ടി ഭക്തരെ തെറ്റുധരിപ്പിച്ചത്തിന് തൃശ്ശൂർ പോലീസ് കമ്മീഷണർക്ക് പരാതി നല്കാൻ തിരുമാനിച്ചതായി ഗുരുവായൂർ ഏകാദശി സംരക്ഷണ സമിതി കൺവീനർ ശ്രീകുമാർ ഇഴുവപ്പാടി

By - Siju Kuriyedath Sreekumar -- Wednesday, November 30, 2022 , 01:42 PM
ഗുരുവായൂർ ഏകാദശി തിയ്യതികളിൽ  ഉണ്ടായിട്ടുള്ള വ്യത്യാസങ്ങൾ തുടക്കം മുതൽ തർക്കത്തിന് കാരണമായിട്ടുണ്ടായിരുന്നു .  ഗുരുവായൂർ ദേവസ്വം പഞ്ചാംഗത്തിൽ കൃത്രിമം കാട്ടി ആണ്  ദേവസ്വം ഡിസംബർ നാല് ( 4 ) എന്നതിന് പകരം മൂന്ന് ( 3 ) എന്നാക്കിയത് എന്ന് തുടക്കം മുതൽ ആക്ഷേപം ഉണ്ടായിരുന്നു . അതിനെ ശരിവക്കുന്നതരത്തിൽ ആയിരുന്നു നവംബർ-ഡിസംബർ മാസത്തെ പഞ്ചംഗത്തിന്റെ പകർപ്പിൽ വൃശ്ചികം 18ന് ( ഡിസംബർ 4 )ഏകാദശി വ്രതം ഗുരുവായൂരിൽ പ്രധാനം എന്നു വന്നിരുന്നത് . ഗുരുവായൂർ ദേവസ്വം പഞ്ചാംഗത്തിൽ കൃത്രിമം കാട്ടി എഴുതി ചേർത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ക്രിമിനൽ നടപടികൾ പ്രകാരം 463, 465. 468, 471 എന്നീ വകുപ്പുകൾ ചേർത്ത് പോലീസ് കേസ് റജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂർ ജില്ലാ പോലീസ് കമ്മീഷണർക്ക് പരാതി നൽകും എന്ന് ഗുരുവായൂർ ഏകാദശി സംരക്ഷണ സമിതി കൺവീനർ ശ്രീകുമാർ ഇഴുവപ്പാടി പറഞ്ഞു .  

ഗുരുവായൂർ ദേവസ്വം പഞ്ചാംഗത്തിൽ ഏകാദശി തിയ്യതിയിൽ മാറ്റം വരുത്തി  അതിന്റെ വിശ്വാസ്യതയും ആധികാരികതയും തകർക്കുന്ന രീതിയിൽ കൃത്രിമം നടത്തിയതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തയ്യാറാകാത്ത സാഹചര്യത്തിലാണ് പോലീസിൽ പരാതി നൽകാൻ ഭക്തന്മാർ നിർബന്ധിരായത്.

കാലാകാലങ്ങളായി ഗുരുവായൂർ ദേവസ്വം വർഷാവർഷം പുറത്തിറക്കുന്ന പഞ്ചാംഗമാണ് ശ്രീ ഗുരുവായൂരപ്പ ഭക്തർ അവരവരുടെ  ഭവനങ്ങളിൽ ശൂഭകർമ്മങ്ങൾ നടത്തുന്നതിന് വിശ്വാസപൂർവ്വം ആധികാരിക ഗ്രന്ഥമായി (റഫറൽ) സ്വീകരിച്ച് പോന്നിരുന്നത്. എന്നാൽ ഈ വർഷത്തെ പഞ്ചാംഗത്തിൽ ഗുരുവായൂർ ഏകാദശി വ്രതം വൃശ്ചികം 18ാം തിയ്യതി (ഡിസംബർ 4) എന്നത് മായ്‌ചു കളഞ്ഞ് 17ാംതിയ്യതി (ഡിസംബർ 3) എന്നാക്കിയത് പ്രഥമദൃഷ്ട്യ കുറ്റം ചെയ്തതായി തെളിഞ്ഞിരിക്കുകയാണ്. ഇതു ദേവസ്വം പഞ്ചാംഗത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ നവംബർ മാസത്തിൽ പുറത്തിറങ്ങിയ ഭക്തപ്രിയയിൽ നവംബർ-ഡിസംബർ മാസത്തെ പഞ്ചംഗത്തിന്റെ പകർപ്പിൽ വൃശ്ചികം 18ന് ഏകാദശി വ്രതം ഗുരുവായൂരിൽ പ്രധാനം എന്നു വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതെല്ലാം ഗുരുവായൂർ ക്ഷേത്രത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾ അട്ടിമറിക്കുന്നതിനും, ലംഘിക്കുന്നതിനും ഒപ്പം ഭക്തജനങ്ങളുടെ വിശ്വാസങ്ങളെ പരസ്യമായി വെല്ലു വിളിക്കുന്നതുമാണ്. ഇതിനായി ഗുഡാലോചന നടത്തിയവരെയും,  ഉത്തരവാദികളായവരെയും, ഭക്തജനങ്ങൾക്കിടയിൽ ആശങ്കകൾ സൃഷ്ടിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് മാതൃകപരമായി ശിക്ഷിക്കണം. അതിനായി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ക്രിമിനൽ നടപടികൾ പ്രകാരം 463, 465. 468, 471 - കള്ളാധാരം ഉണ്ടാക്കൽ,  വ്യാജ രേഖ ചമയ്ക്കൽ, വ്യാജരേഖ ഉപയോഗിച്ചുള്ള വഞ്ചന, വ്യാജരേഖ യഥാർഥ രേഖയെന്ന  പേരിൽ ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ ആശങ്കൾ സൃഷ്ടിക്കുക, എന്നീ വകുപ്പുകൾ ചേർത്ത് കേസ് റജിസറ്റർ ചെയ്യണമെന്നതാണ് ആവശ്യം. 

ഇങ്ങനെ തന്റെ അനുവാദമില്ലാതെ പഞ്ചാംഗത്തിൽ  കൃത്രിമം കാണിച്ചിട്ടുള്ളത് ഗുരുവായൂർ ദേവസ്വം പഞ്ചാംഗം ഗണിച്ച കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടു ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു. കൂടാതെ  ദേശത്തെ പണിക്കരും, മറ്റു ജോതീഷ പണ്ഡിതന്മാരും, ഭക്തജന സംഘടനകളും ഗുരുവായൂർ ദേവസ്വം ഭരണസമിതിയെ യഥാസമയം രേഖാമൂലം അറിയിച്ചിട്ടും തെറ്റുകൾ തിരുത്താതെയും കുറ്റക്കാർക്കെതിരെ നടപടികൾ എടുക്കാത്ത ദേവസ്വം  ഭരണസമിതി ചെയർമാൻ, അഡമിനിസ്ട്രേറ്റർ, തന്ത്രി, ക്ഷേത്രം ഊരാളൻ, മറ്റു അംഗങ്ങൾ തുടങ്ങിയവർക്ക് പ്രസ്തുത കുറ്റകൃത്യത്തിലുള്ള പങ്കും വിശദമായി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടും.

ഭക്തന്മാരുടെ യോഗത്തിൽ സ്വാമി ശ്രീധരാനന്ദ സരസ്വതീ ഫൗണ്ടേഷൻ ചെയർമാൻ ജയപ്രകാശ് കേശവൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ ഇഴുവപ്പാടി, ബിജെപി സാംസ്കാരിക സെൽ സംസ്ഥാന കൺവീനർ രാജൻ തറയിൽ, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സേവാപ്രമുഖ് ദീപക് പ്രകാശ്, ശ്രീകൃഷ്ണ ഭക്തസമിതി സെക്രട്ടറി  ടി നിരാമയൻ, കെ ആർ ചന്ദ്രൻ എന്നീവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. സമാന ചിന്താഗതിക്കാരായ മറ്റു ഹൈന്ദവ സംഘടനകളുമായി ആലോചിക്കുന്നതിനും അവരെയും കൂടി മേൽ നടപടികൾക്കായി സഹകരിപ്പിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട് എന്ന് ഗുരുവായൂർ ഏകാദശി സംരക്ഷണ സമിതി കൺവീനർ ശ്രീകുമാർ ഇഴുവപ്പാടി പറഞ്ഞു .  
 
Realted news link 

ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 3, 4 തീയതികളിൽ രണ്ടു ദിവസവും  ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു.
   https://visumexpresso.com/spiritual/kerala/2022/11/26/guruvayur-devaswom-has-decided-to-celebrate-this-year-s-guruvayur-ekadashi-on-december-3rd-and-4th

 ഗുരുവായൂർ ഏകാദശി വ്രതം ആചരിക്കുന്നത് സംബന്ധിച്ച് തിയ്യതികളിലുണ്ടായ വിവാദത്തിനു മറുപടിയുമായി  ശ്രീകുമാർ എഴുവപ്പാടി 
  https://visumexpresso.com/spiritual/kerala/2022/11/20/guruvayur-ekadashi-when-and-how-sreekumar-ezhuvapadi

ഗുരുവായൂർ ഏകാദശി തിയ്യതികളിൽ  ഉണ്ടായിട്ടുള്ള വ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ  ഗുരുവായൂരിൽ ഇന്നലെ  പഞ്ചാംഗം ഗണിതകർത്താക്കളുടെയും ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെയും സംയുക്ത യോഗം നടന്നു.   https://visumexpresso.com/spiritual/kerala/2022/11/25/guruvayur-ekadashi-kanipayyur-narayanan-namboothiripad-and-other-clear-their-stand-to-board



Complaint with the Thrissur District Police Commissioner for falsifying the Guruvayur Devaswom Panchangam

Convener of Guruvayur Ekadashi Protection Committee Sreekumar Izhuvappadi said that he has decided to file a complaint with the Thrissur District Police Commissioner for falsifying the Guruvayur Devaswom Panchangam



 



LEAVE A REPLY

Security code:

COMMENTS

Be the first to comment