visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Arif Mohammed Khan
Arif Mohammed KhanPhoto Credit : Siju Kuriyedam Sreekumar

രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയില്ല ,വിസിയുടെ മറുപടി കണ്ട് ഞെട്ടി ഗവര്‍ണര്‍ , ലജ്ജാകരമായാ അവസ്ഥ

By - Siju Kuriyedam Sreekumar -- Monday, January 10, 2022 , 02:34 PM

തിരുവനന്തപുരം: രാഷ്ട്രപതി റാം നാഥ് കോവിന്ദിനു ഡി ലിറ്റ് നൽകണമെന്നത് നിരസിച്ച  വിവാദത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലറുടെ ഭാഷയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതി റാം നാഥ് കോവിന്ദിനു ഡി ലിറ്റ് നൽകണമെന്ന നിർദേശം നിരസിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള നൽകിയ കത്തിലെ ഭാഷ ലജ്ജാകരമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടെ ഭാഷ ഇങ്ങനെയാണോയെന്നു ചോദിച്ച ഗവർണർ, 
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നമ്പർ വൺ എന്ന് പരസ്യം ചെയുന്ന നാട്ടിലെ കോളേജ് ലെ വിസി യുടെ നിലവാരം ആണ് ഈ പറയുന്നത് എന്ന് ഓർക്കണം . 

ഇങ്ങനെയാണോ ഒരു വൈസ് ചാന്‍സിലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല. ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടും സിന്‍ഡിക്കേറ്റ്‌ യോഗം വിളിച്ചില്ല. ചാന്‍സലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാന്‍ ലജ്ജ തോന്നുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കി ആദരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന മറുപടിയാണ് വൈസ് ചാന്‍സിലറില്‍ നിന്ന് ലഭിച്ചത്. ആ മറുപടിയും ഭാഷയും കണ്ട്‌ അതിന്റെ ഞെട്ടലില്‍ നിന്ന് ഏറെ സമയമെടുത്താണ്‌ താന്‍ മോചിതനായത്. സിന്‍ഡിക്കേറ്റ്‌ യോഗം വിളിച്ചാണ് വിസി തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാല്‍ മറ്റാരുടേയോ നിര്‍ദേശമാണ് അദ്ദേഹം മറുപടി നല്‍കിയത്. അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുമായി സംസാരിക്കാനായില്ല. 

തുടര്‍ന്ന് വൈസ്ചാന്‍സിലറെ വിളിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് ഡി-ലിറ്റ് നല്‍കാനാവില്ലെന്ന മറുപടി നല്‍കിയതെന്ന് വിസി അറിയിച്ചു. പക്ഷേ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനുള്ള നിര്‍ദേശം പാലിച്ചിരുന്നില്ല. ചാന്‍സിലര്‍ എന്ന നിലയില്‍ എന്നെ ധിക്കരിച്ചു. താന്‍ ഇതുവരെ കടുത്ത നടപടി എടുത്തിട്ടില്ല. ഇനി അത് പറ്റില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

D Litt Controversy: Governor Arif Mohammad Khan against Vice Chancellor, I was shocked to see the vc's reply



LEAVE A REPLY

Security code:

COMMENTS

Be the first to comment