visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Police station, petrol Bomb , suspect  escaping video footage image from nearest CCTV
Police station, petrol Bomb , suspect escaping video footage image from nearest CCTVPhoto Credit : Siju Kuriyedam Sreekumar

നെയ്യാറ്റിന്‍കര ആര്യന്‍കോട് പോലീസ് സ്‌റ്റേഷന് നേരേ ബൈക്കിലെത്തിയ രണ്ടാൾ പെട്രോള്‍ ബോംബ് ആക്രമണം നടത്തി രക്ഷപ്പെട്ടു

By - Siju Kuriyedam Sreekumar -- Tuesday, January 18, 2022 , 04:37 PM
നെയ്യാറ്റിന്‍കര : തിരുവനതപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ആര്യന്‍കോട് പോലീസ് സ്‌റ്റേഷന് നേരേ ബൈക്കിലെത്തിയ സംഘം  പെട്രോള്‍ ബോംബ് ആക്രമണം നടത്തി രക്ഷപെട്ടു  . ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ നിറച്ച കുപ്പി കത്തിച്ച്  പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്.  

  എന്ന് രാവിലെ ( ചൊവ്വാഴ്ച , 18-01-2022 )  രാവിലെ പതിനൊന്നരയോടൊയാണ് സംഭവം എന്നാണ് അറിയാൻ കഴിഞ്ഞത് . ബൈക്കിലെത്തിയ രണ്ടംഗ സംഘം കൈയിലുണ്ടായിരുന്ന പെട്രോൾ നിറച്ച  കുപ്പി കത്തിച്ച് പോലീസ് സ്‌റ്റേഷനുള്ളിലേക്ക് എറിയുകയായിരുന്നു. ആളിക്കത്തിയ കുപ്പി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു  . ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രതികള്‍ മറ്റൊരു കുപ്പി കൂടി കത്തിച്ച് വലിച്ചെറിഞ്ഞെങ്കിലും അത് തീപിടിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് . 

ആക്രമണം നടത്തി  സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പോലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും ബൈക്കിലായതിനാൽ അവർ ചെറിയ വഴികളിലൂടെ വേഗം കടന്നു കളഞ്ഞു അതിനാൽ അവരെ  പിടികൂടാന്‍ സാധിച്ചില്ല. സംഭവസ്ഥലത്തുനിന്ന് പ്രതികള്‍ കത്തിക്കാന്‍ ഉപയോഗിച്ചത് എന്ന് കരുതുന്ന  ലൈറ്ററും ഇവരുടെ ചെരുപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 

എന്തിന്റെ അടിസ്ഥാനത്തിലാണ്  ഇവര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതെന്ന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

Petrol bomb attack against Police station in Thiruvananthapuram , Neyattinkara aryankod police station Petrol bomb attack 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment