visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K Rail
K RailPhoto Credit : Siju Kuriyedam Sreekumar

സിൽവർ ലൈൻ പദ്ധതിയിൽ ഹര്‍ജിക്കാരുടെ ഭൂമി സര്‍വേ നടത്തുന്നത് ഹൈക്കോടതി തടഞ്ഞുകൊണ്ട് ഉത്തരവിറക്കി

By - Siju -- Thursday, January 20, 2022 , 11:52 PM


കൊച്ചി∙ സിൽവർ ലൈൻ പദ്ധതിയിൽ  ഇന്ന് സർക്കാരിന് വീണ്ടും തിരിച്ചടി . ഇന്ന് കേസ് പരിഗണിക്കവെ  വീണ്ടും ചോദ്യങ്ങളുയർത്തി ഹൈക്കോടതി. ഡിപിആർ വിഷയത്തിൽ വിശദമായ മറുപടി നൽകാൻ ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് ഫെബ്രുവരി ഏഴിലേയ്ക്കു മാറ്റിവച്ചു. ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വ്വേ നടത്തുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അടുത്ത തവണ കേസ് പരിഗണിക്കും വരെയാണ് തടഞ്ഞിട്ടുള്ളത്.

എന്തു സർവേയാണ് ഇപ്പോൾ നടക്കുന്നത്? ഏരിയൽ സർവേയുടെ അടിസ്ഥാനത്തിൽ എങ്ങനെയാണ് ഡിപിആർ തയാറാക്കാനാകുക? നേരിട്ടു സർവേ പൂർത്തിയാക്കാതെ 955 ഹെക്ടർ ഏറ്റെടുക്കാൻ എങ്ങനെയാണ് ഉത്തരവിറക്കാൻ സാധിക്കുക തുടങ്ങിയ ചോദ്യങ്ങളും കോടതി ഉയർത്തി ഉയർത്തി. മറുപടി നൽകാൻ  സാവകാശം വേണമെന്നു സർക്കാർ കോടതിയോട് അഭ്യർഥിച്ചു. കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയതായും അറിയിച്ചു. അതേ സമയം ഹൈക്കോടതിയുടെ പരാമർശങ്ങൾ പദ്ധതിക്കു തിരിച്ചടിയാകുന്നുണ്ടെന്നും ഇതിനകം 200ൽ അധികം അതിരടയാള കല്ലുകൾ പിഴുതെറിയപ്പെട്ടിട്ടെന്നും കെ റെയിൽ കോടതിയെ അറിയിച്ചു. 

ഡിപിആർ കേന്ദ്ര സർക്കാർ പരിശോധിക്കുകയാണെന്ന നിലപാടാണ് ഇന്നു ഹർജി പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ് മനു സ്വീകരിച്ചത്. 
ഇന്ന് കേസ് പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ് മനു  കെ റെയിൽ സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര ഗവണ്മെന്റ് ഔപചാരികമായ അംഗീകാരം ഇതുവരെ നൽകിയിട്ടില്ല എന്ന് കോടതിയിൽ വിശദീകരിച്ചു. കെ റെയിൽ പദ്ധതിയുടെ ഡീറ്റെയിൽസ് പ്രൊജക്റ്റ് റിപ്പോർട്ട് (DPR) വിശദമായി പഠിച്ചതിന് ശേഷമേ കേന്ദ്രം അംഗീകാരം സംബന്ധിച്ചുള്ള തീരുമാനമെടുക്കു എന്നും കോടതിയിൽ പറഞ്ഞു. നീതി ആയോഗ് ഉൾപ്പടെയുള്ള ഏജൻസികളുമായി അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും അനുമതി നൽകുക എന്നും കേന്ദ്രം വ്യക്തമാക്കി.  കെ റെയിൽ പദ്ധതിയുടെ പേരിൽ ഉള്ള പല ആരോപണങ്ങളിലും വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജികാർക്കുവേണ്ടി അഡ്വക്കേറ്റ് എ കെ പ്രീത അഡ്വക്കേറ്റ് സി അനിൽ കുമാർ എന്നിവർ ഹാജരായി.

കെ റെയിൽ പദ്ധതിക്കുള്ള ഡിപിആർ തയാറാക്കുന്നതിനു മുൻപ് എങ്ങനെ പ്രിലിമിനറി സർവെ നടത്തി എന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. വിശദ പദ്ധതി രേഖ എങ്ങനെ തയ്യാറാക്കി? എന്തെല്ലാം ഘടകങ്ങളാണ് വിശദ പദ്ധതി രേഖയ്ക്കായി പരിഗണിച്ചത്? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർവെ നടത്തുന്നതെന്നും കോടതി സർക്കാരിനോടു ചോദിച്ചു. 

കെറെയിൽ എന്നു രേഖപ്പെടുത്തിയിട്ടുള്ള വലിയ കല്ലുകൾ സ്ഥാപിക്കുന്നതിനു കോടതി നേരത്തെ കോടതി വിലക്കേർപ്പെടുത്തിയിരുന്നു. പോർവിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല സിൽവർ ലൈൻ പദ്ധതി നടപ്പാക്കേണ്ടതെന്നാണ് ഈ വിഷയത്തിൽ ഹൈക്കോടതി നേരത്തെ സ്വീകരിച്ചിട്ടുള്ള നിലപാട്. വീടുകളിലേക്കുള്ള പ്രവേശനം തടഞ്ഞു കല്ലുകൾ സ്ഥാപിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് അനുവദിക്കാനാകില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. സർവെ നിയമപ്രകാരം ചെറിയ കല്ലുകൾ സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നും അറിയിച്ചിട്ടുണ്ട്.





How the Silverline DPR prepared?; High Court again raise questions on K rail
K Rail High Court Judgement 20-01-2022 Page 1
K Rail High Court Judgement 20-01-2022 Page 1Photo Credit : Siju Kuriyedam Sreekumar

K Rail High Court Judgement 20-01-2022 Page 2
K Rail High Court Judgement 20-01-2022 Page 2Photo Credit : Siju Kuriyedam Sreekumar

K Rail High Court Judgement 20-01-2022 Page 3
K Rail High Court Judgement 20-01-2022 Page 3Photo Credit : Siju Kuriyedam Sreekumar

K Rail High Court Judgement 20-01-2022 Page 4
K Rail High Court Judgement 20-01-2022 Page 4Photo Credit : Siju Kuriyedam Sreekumar

K Rail High Court Judgement 20-01-2022 Page 5
K Rail High Court Judgement 20-01-2022 Page 5Photo Credit : Siju Kuriyedam Sreekumar

K Rail High Court Judgement 20-01-2022 Page 6
K Rail High Court Judgement 20-01-2022 Page 6Photo Credit : Siju Kuriyedam Sreekumar

K Rail High Court Judgement 20-01-2022 Page 7
K Rail High Court Judgement 20-01-2022 Page 7Photo Credit : Siju Kuriyedam Sreekumar

K Rail High Court Judgement 20-01-2022 Page 8
K Rail High Court Judgement 20-01-2022 Page 8Photo Credit : Siju Kuriyedam Sreekumar

K Rail High Court Judgement 20-01-2022 Page 9
K Rail High Court Judgement 20-01-2022 Page 9Photo Credit : Siju Kuriyedam Sreekumar



LEAVE A REPLY

Security code:

COMMENTS

Be the first to comment