visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kerala high court
Kerala high courtPhoto Credit : Siju Kuriyedam Sreekumar

ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് സിപിഎം കാസര്‍കോട് സമ്മേളനം ഇന്ന് തുടങ്ങി ഇന്ന് തന്നെ അവസാനിപ്പിച്ചു ,ഇതേ തുടർന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ അവധിയില്‍ പ്രവേശിച്ചു.

By - Siju Kuriyedam Sreekumar -- Friday, January 21, 2022 , 08:59 PM

കാസര്‍കോട്: ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന്   സിപിഎം കാസര്‍കോട് സമ്മേളനം ഇന്ന് തുടങ്ങി ഇന്ന് തന്നെ അവസാനിപ്പിച്ചു . കാസര്‍കോട്ട് 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കിയത് സി.പി.എമ്മിന് വലിയ  തിരിച്ചടിയായി .   റിപ്പബ്ലിക് ദിനാഘോഷത്തില്‍ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. ഇതിനിടയിൽ  പാർട്ടിയുടെ സമ്മര്‍ദത്തെ തുടർന്ന്  വിവാദ  ഉത്തരവ് പിൻവലിച്ച കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിച്ചു. 

കോവിഡ് വ്യാപനത്തനിടയില്‍ സിപിഎം സമ്മേളനങ്ങള്‍ നടക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതിനിടെ പൊതുസമ്മേളനങ്ങള്‍ വിലക്കിക്കൊണ്ട് കാസര്‍കോട് ജില്ലാ കളക്ടര്‍ വ്യാഴാഴ്ച ഒരു ഉത്തരവിറക്കി. രണ്ടു മണിക്കൂറിനകം ഇത് പിന്‍വലിക്കുകയും ചെയ്തു. സിപിഎം ജില്ലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിക്കെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഉത്തരവ് പിന്‍വലിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഉത്തരവ് പിന്‍വലിച്ചതെന്നായിരുന്നു കളക്ടറുടെ വിശദീകരണം.

ഉത്തരവ് പിന്‍വലിച്ച നടപടിക്കെതിരേ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി കാസര്‍കോട് ജില്ലയില്‍ 50-ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടിക്ക് വിലക്കേര്‍പ്പെടുത്തിയത്. സി.പി.എം. സമ്മേളനങ്ങള്‍ക്ക് വേണ്ടിയാണ് കളക്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ട് ഉത്തരവിറക്കിയതെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ക്ലര്‍ക്കാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. തുറസ്സായ സ്ഥലത്ത് 150 പേരെ പങ്കെടുപ്പിക്കാന്‍ സാധിക്കുമെന്ന് ഉത്തരവുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതി ഇത് അംഗീകരിച്ചില്ല. ഈ മാനദണ്ഡങ്ങൾ യുക്തസഹമാണോയെന്നും കോടതി ചോദിച്ചു.

 സമ്മേളനങ്ങളില്‍ 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഒരാഴ്ചത്തേക്കാണ്  . ഇതേത്തുടര്‍ന്നാണ് സിപിഎമ്മിന് വെള്ളിയാഴ്ച തുടങ്ങിയ ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കേണ്ടി വന്നത്. 

ഉത്തരവ് വിവാദമായതിന് പിന്നാലെ കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിച്ചു. ശനിയാഴ്ച മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി എടുത്തിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധിയില്‍ പോകുന്നതെന്നാണ് വിശദീകരണം. പകരം എഡിഎമ്മനാണ് ചുമതല.

collector Bhandari Swagath Ranvir Chand
collector Bhandari Swagath Ranvir ChandPhoto Credit : Siju Kuriyedam Sreekumar

Court intervention cpm kasargod district Conference to end today  



LEAVE A REPLY

Security code:

COMMENTS

Be the first to comment