visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Thadiyantavide Nazir , Sarfaraz
Thadiyantavide Nazir , SarfarazPhoto Credit : Siju Kuriyedam Sreekumar

കോഴിക്കോട് ഇരട്ട സ്ഫോടനം കേസിലെ ഒന്നാം പ്രതി തടിയന്‍റവിട നസീർ, കൂട്ടു പ്രതി ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതേവിട്ടു

By - Siju Kuriyedam Sreekumar -- Thursday, January 27, 2022 , 06:10 PM

കൊച്ചി ∙കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലുമായി 2006 മാർച്ചിൽ ഇരട്ട സ്ഫോടനം നടത്തിയ  കേസിൽ പ്രതികളെ വെറുതെവിട്ടു. കേസിലെ ഒന്നാം പ്രതി തടിയന്‍റവിട നസീർ, കൂട്ടു പ്രതി ഷഫാസ് എന്നിവരെയാണ് വെറുതെ വിട്ടത്.  2006 മാർച്ച് മൂന്നിനാണ് കോഴിക്കോട് ഇരട്ട സ്ഫോടനം നടന്നത്. 2009ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്.   കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.  പ്രതികള്‍ക്കെതിരേ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 

ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഭീകരാക്രമണ കേസാണിത്. 2006 മാർച്ചിൽ നടന്ന സ്‌ഫോടനത്തിൽ രണ്ട് പോലീസുകാർക്കും ഒരു ചുമട്ടുതൊഴിലാളിക്കും പരിക്കേറ്റിരുന്നു. 

ഇരട്ട സ്ഫോടന കേസിൽ പ്രതികളും എൻഐഎയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്‍റവിട നസീർ, നാലം പ്രതി ഷഫാസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നത്. പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കേസിലെ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി.  എൻഐഎ കേസുകൾ പരിഗണിക്കുന്ന നിയുക്ത കോടതിയായ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി ആണ് അന്ന്  മറ്റ് രണ്ട് പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിലും തെളിവുകളുടെ അഭാവത്തിലും വെറുതെവിട്ടത്  . ആകെ 9 പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ട് പേരുടെ അടക്കം മൂന്നു പ്രതികളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.   

കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പ്രതികളുടെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ആകെ 9 പ്രതികളുള്ള കേസില്‍, ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല.

2006 ൽ കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലും സ്ഫോടനം ഉണ്ടായത്. ലോക്കൽ പൊലീസ് ആദ്യം അന്വേഷിച്ച കേസ് 2009 ൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു.



 The accused Thadiyantavide Nazir and Shafaz  in Kozhikode twin blasts case have been acquitted by High Court

 



LEAVE A REPLY

Security code:

COMMENTS

Be the first to comment