visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
MediaOne channel telecast barred by ministry of information and broadcasting High court stay Media One news channel ban
MediaOne channel telecast barred by ministry of information and broadcasting High court stay Media One news channel banPhoto Credit : Siju Kuriyedam Sreekumar

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പിന്നാലെ ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി , വിശദീകരണം തേടി

By - Siju Kuriyedam Sreekumar -- Monday, January 31, 2022 , 06:18 PM

കൊച്ചി  - കോഴിക്കോട്:  മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പിന്നാലെ  ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി .  സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് മീഡിയ വണ്‍ ചാനലിന്റെ  സംപ്രേഷണം തടഞ്ഞതെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള തീരുമാനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം തയ്യാറായിട്ടില്ലെന്നും ഉത്തരവിനെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ചാനല്‍ വ്യക്തമാക്കി. 

എന്നാൽ ,  ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി രണ്ട് ദിവസത്തേക്ക് മരവിപ്പിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

നേരത്തേ, ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലിനു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേബിള്‍ നെറ്റ്‍വര്‍ക്ക് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ വിലക്ക്.


Media One channel telecast barred by ministry of information and broadcasting High court stay Media One news channel ban



LEAVE A REPLY

Security code:

COMMENTS

Be the first to comment