visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Black Flag Protest Against CM Pinarayi Vijayan at Kannur Airport
Black Flag Protest Against CM Pinarayi Vijayan at Kannur AirportPhoto Credit : Siju Kuriyedam Sreekumar

കണ്ണൂരിൽ വിമാനമിറങ്ങിയ മുഖ്യമന്ത്രിക്കെതിരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം

By - Siju Kuriyedam Sreekumar -- Sunday, February 06, 2022 , 06:15 PM

കണ്ണൂര്‍ ∙ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി. ദുബായില്‍നിന്ന് കണ്ണൂരിലെത്തി, വീട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു പ്രതിഷേധം. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു സമരം.

ഞായറാഴ്ച ഉച്ചയ്ക്ക് 12.40ഓടെയാണ് മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. മരിച്ചുപോയ സുഹൃത്തിന്റെ വീട്ടിൽ പോകുന്നതിനു വേണ്ടിക്കൂടിയാണ് മുഖ്യമന്ത്രി കണ്ണൂരിൽ ഇറങ്ങിയത്.

വിമാനത്താവളത്തിൽനിന്നു രണ്ടു കിലോമീറ്റർ ചുറ്റളവിലാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശിയത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് മനോജ് പുലിയൂർ, ബിജെപി ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Black Flag Protest Against CM Pinarayi Vijayan at Kannur Airport


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.    



LEAVE A REPLY

Security code:

COMMENTS

Be the first to comment