visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K Rail ,  Ashwini kumar choubey
K Rail , Ashwini kumar choubeyPhoto Credit : Lok Sabha TV

സിൽവർലൈൻ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ല എന്നു കേന്ദ്രം വ്യക്തമാക്കി

By - Siju Kuriyedam SReekumar -- Tuesday, February 08, 2022 , 05:30 PM

ന്യൂഡൽഹി∙ സിൽവർലൈൻ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ല എന്നും എന്നാൽ  പദ്ധതിക്കെതിരെ വനം, പരിസ്ഥിതി മന്ത്രാലയത്തിന് പരാതി ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി  . പരിസ്ഥിതി അനുമതിക്കായി അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. പ്രാഥമിക പരിസ്ഥിതി ആഘാത പരിശോധന നടത്തിയെന്ന് കെറയില്‍ അറിയിച്ചിട്ടുണ്ട്. 

  2006  ലെ പരിസ്ഥിതി ആഘാത വിജ്‍ഞാപന പ്രകാരം വിവിധ പദ്ധതികൾക്ക് പരിസ്ഥിതി അനുമതി തേടുന്നതുമായി ബന്ധപെട്ടു  , പുതിയ പദ്ധതികൾ തുടങ്ങുന്നതിനും , നിലവിലെ പദ്ധതികൾ  വിപുലപ്പെടുത്തുന്നതിനും ഏതെല്ലാം പദ്ധതികൾക്കാണ് പരിസ്ഥിതി പഠനം ആവശ്യമായി വരുന്നത് എന്നതിന് കേന്ദ്രം  ഉത്തരവ് പുറത്തിറക്കിയിരുന്നു അതിൽ 39 എണ്ണത്തിൽ പെടുന്ന പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും ആണ് പരിസ്ഥിതി പഠനം ആവശ്യം ഉള്ളു എന്നതിനോടൊപ്പം റെയിൽവേ അല്ലെങ്കിൽ അതിനോടനുബന്ധതപെട്ട പദ്ധതികൾക്ക് പരിസ്ഥിതി ആഘാത പഠനം ആവശ്യം ഇല്ലാ എന്നാണ് കെ മുരളീധരന്റെയും എം കെ പ്രേമചന്ദ്രന്റെയും ചോദ്യങ്ങൾക്കു  മറുപടിയായി ഇന്നലെ  പാർലിമെന്റിൽ വനം പരിസ്ഥിതി സഹ  മന്ത്രി അശ്വനി കുമാർ ചൗബേ പറഞ്ഞത് . കൂടാതെ പദ്ധതിയുടെ ഡി പി ആർ തയ്യാറാക്കാൻ കെ റെയിൽ കോർപറേഷൻ പ്രാഥമിക ഘട്ടത്തിൽ ഉള്ള ഒരു പരിസ്ഥിതി ആഘാത പഠനം നടത്തിട്ടുണ്ട് എന്നും അത് വനം പരിസ്ഥിതി മന്ത്രാലയത്തെ അറിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു . ഈ സാഹചര്യത്തിൽ  സിപിഎം നിലപാടിനും കെ റെയിൽ പദ്ധതിക്കും കരുത്ത് പകരുന്നതാണ് മന്ത്രിയുടെ മറുപടി . കോടിയേരി ബാലകൃഷ്ണൻ അടക്കം ഉള്ള നേതാക്കൾ മുന്പും പറഞ്ഞത് റെയിൽവേ പദ്ധതികൾക്ക് പരിസ്ഥിതി ആഘാത പഠനം ആവശ്യം ഇല്ലാ എന്നിരുന്നാലും കേരളത്തിന്റെ പ്രതേക സാഹചര്യവും ജനങ്ങളുടെ സുരക്ഷയും മുൻനിർത്തി പ്രാഥമിക പഠനം നടത്തിയത് എന്നതിനെ ശരിവക്കുകയാണ് കേന്ദ്രത്തിന്റെ മറുപടിയും . മെട്രോ റെയിൽ പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതിയും പരിസ്ഥിതി ആഘാത പഠനവും ഒഴിവാക്കി കൊണ്ട് 2006 ൽ വിജ്‍ഞാപനം ഇറക്കിട്ടുണ്ട് എന്നാണ് കേന്ദ്ര പരിസ്ഥിതി വനം സഹ മന്ത്രി വ്യക്തമാക്കിയത് . എങ്കിലും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ചില കാര്യങ്ങളിൽ  എതിർപ്പ് രേഖപെടുത്തിട്ടുണ്ട്   പ്രധാനമായും ഡി പി ആർ അപൂർണ്ണമാണ്‌ പദ്ധതിയുടെ വിശദാംശങ്ങൾ ഡി പി ആർ ൽ ഇല്ലാ . പദ്ധതി സാങ്കേതികമായി എത്ര പ്രായോഗികമാണോ എന്നും അതിന്റെ അലൈൻമെന്റ് പ്ലാൻ ശരിയാം വണ്ണം ഇല്ലാ റെയിൽവേ യുടെ എത്ര ഭൂമി വേണം സ്വകര്യ ഭൂമി എത്ര വേണം പദ്ധതി നടത്തിപ്പിനാവശ്യമായ കാര്യങ്ങളും കൃത്യമായി രേഖപെടുത്തിട്ടില്ല എന്നും പറഞ്ഞു . കൂടാതെ പദ്ധതിയുടെ സാമ്പത്തികമായ പ്രായോഗികത  , അതായത്   പദ്ധതി  എത്രകണ്ട്  സാമ്പത്തികമായി ലഭകരമാകും  പദ്ധതിക്കു , മുതൽ മുടക്കിനനുപാതികമായ വരുമാനമോ അല്ലെങ്കിൽ പദ്ധതി മുന്നോട്ടു കൊണ്ട് പോകാനുള്ള വരുമാനമോ  ഉണ്ടാകുമോ എന്നും കേന്ദ്രം ചോദിക്കുന്നുണ്ട് . ഇതിനുള്ള കൃത്യമായ മറുപടി കേരളം കേന്ദ്രത്തിനു കൊടുക്കേണ്ടതായിട്ടുണ്ട് . ഇതു വരെ അത് കൊടുക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രം അനുമതി കൊടുക്കാതിരുന്നത് . അതിനാൽ  എത്രയും വേഗം കേന്ദ്രം ആവശ്യപ്പെട്ട കാര്യങ്ങൾക്കു ഉള്ള മറുപടി കേരളം കൊടുക്കേണ്ടതായി ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്  . ഇന്നലെ പാർലിമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി മാത്രമാണ് അവിടെ കൊടുത്ത് .

എങ്കിലും മുൻപ് കേന്ദ്രവും കേന്ദ്ര  റെയിൽ മന്ത്രിയും പറഞ്ഞത് അനുസരിച്ചു   തത്വത്തിൽ ലഭിച്ചിട്ടുള്ള അംഗീകാരം എന്നാൽ കെ റെയിൽനു വേണ്ടി ഉള്ള തുടർ ചർച്ചകൾക്കും , ഡി പി ആർ സമർപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ  മാത്രമാണ്  അല്ലാതെ ഭൂമി ഏറ്റെടുക്കാൻ അല്ല .അതോടൊപ്പം തന്നെ കേന്ദ്ര സർക്കാർ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ പദ്ധതിയുടെ സാങ്കേതികമായ പ്രായോഗികതയും , സാമ്പത്തികമായ പ്രായോഗികതയും ഇതു രണ്ടും വിശദമാക്കിയാൽ മാത്രമേ ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ നടപടികൾക്ക് അനുമതി ലഭിക്കു .

അതേസമയം, ഇന്നലെ  സില്‍വര്‍ലൈന്‍ സര്‍വേയ്ക്ക് വീണ്ടും ഹൈക്കോടതി വിമര്‍ശനം. സില്‍വര്‍ലൈന്‍ പദ്ധതി സര്‍വേയിൽ  സർക്കാരിന്റെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല എന്ന് ഹൈക്കോടതി  . എന്തിനുവേണ്ടിയാണ് ഈ സര്‍വേ നടത്തുന്നതെന്നും അതിന്റെ ഉദ്ദേശശുദ്ധി മനസിലാകുന്നില്ലെന്നും ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. ഡിപിആര്‍ തയ്യാറാകുന്നതിന് മുമ്പായിരുന്നു ശരിയായ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ഇപ്പോള്‍ എന്ത് സാഹചര്യത്തിലാണ് സര്‍വേ നടപടികളുമായി മുന്നോട്ട് പോകുന്നത്. നിയമപരമല്ലാത്ത സര്‍വേ നടപടികളായതിനാലാണ് തടഞ്ഞതെന്ന കാര്യവും കോടതി ചൂണ്ടിക്കാണിച്ചു. 

  സര്‍വേയുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഡിപിആറില്‍ ശരിയായ സര്‍വേ നടത്തിയെങ്കില്‍ ഇപ്പോഴത്തെ സര്‍വേ എന്തിനാണെന്നും കോടതി ചോദിച്ചു. എന്നാല്‍ സമാനമായ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ചില്‍ വിധി വരാനുണ്ടെന്നും എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ വാദിച്ചു. കേസ് മാറ്റിവെക്കണമെന്നും സിംഗിള്‍ ബെഞ്ചിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 
 
നേരത്തെ, സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഹൈക്കോടതിയെ സമീപിച്ച പത്തിലധികം ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികളാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണക്ക് എത്തിയപ്പോഴാണ് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്യുന്ന ചില ചോദ്യങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായത്.
 
നേരത്തെ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം കേട്ട ഡിവിഷന്‍ ബെഞ്ച് അതില്‍ വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് സിംഗിള്‍ ബെഞ്ച് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിരിക്കുന്നത്. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേസ് മാറ്റിവെക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍  നടപടികളുടെ കാര്യത്തില്‍  കോടതിയെ ഇരുട്ടില്‍ നിര്‍ത്തുന്നു. സാമൂഹിക ആഘാതപഠനം നടത്താനാണ് സര്‍വേ എന്ന് നോട്ടിഫിക്കേഷനില്‍ എവിടെയാണ് പറയുന്നത്. പദ്ധതി നിയമപരമായിരിക്കുന്നിടത്തോളം ആരും എതിരാകില്ലെന്നും കോടതി പറഞ്ഞു.


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.  

center says No environmental clearance needed for Silverline project



LEAVE A REPLY

Security code:

COMMENTS

Be the first to comment