visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Media One , Kerala High court
Media One , Kerala High courtPhoto Credit : Siju Kuriyedam Sreekumar

മീഡിയ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസർക്കാരിന്റെ നടപടി ശരിവച്ച ഹൈക്കോടതി മീഡിയ വണ്ണിന്റെ ഹർജി തള്ളി

By - Siju Kuriyedam Sreekumar -- Tuesday, February 08, 2022 , 12:31 PM


കൊച്ചി∙ മീഡിയ വൺ സംപ്രേഷണ ലൈസൻസ് പുതുക്കി നൽകാതിരുന്ന  കേന്ദ്ര വാർത്താ വിതരണ സംപ്രേഷണ മന്ത്രാലയത്തിന്റെ നടപടി ഹൈക്കോടതി ശരിവച്ചു . തുടർന്ന്  സംപ്രേഷണവിലക്കിനെതിരെ മീഡിയ വൺ ചാനൽ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു  .കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട്  അംഗീകരിച്ചുകൊണ്ടാണ് നടപടി എന്ന് ഹൈക്കോടതി  വ്യക്തമാക്കി .  കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം ഉന്നത തല സമിതിയുടെ നിർദ്ദേശം കണക്കിലെടുത്തുകൊണ്ടാണ് സുരക്ഷാ ക്ലിയറൻസ് പുതുക്കാതിരുന്നത്,  കേന്ദ്ര സർക്കാരിന്റെ ഈ നടപടി രാജ്യ സുരക്ഷ കണക്കിലെടുത്തു അംഗീകരിക്കുന്നതായി കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നതിന് നേരത്തെ ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു.

കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡാണ് ഹർജി നൽകിയത്. കേബിൾ ടിവി നെറ്റ് വർക്ക് ചട്ടലംഘനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മുൻ ഉത്തരവനുസരിച്ചാണ് കേന്ദ്ര സർക്കാർ നടപടി എടുത്തതെന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ വാദിച്ചു.


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.  

The High Court has upheld the action of the Central Government in blocking the broadcast of Media One



LEAVE A REPLY

Security code:

COMMENTS

Be the first to comment