visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Nigerian man arrested in Delhi for embezzling Rs 14 lakh from one school teacher in the name of DGP
Nigerian man arrested in Delhi for embezzling Rs 14 lakh from one school teacher in the name of DGPPhoto Credit : Kerala Police

ഡിജിപിയുടെ പേരില്‍ 14 ലക്ഷം രുപ തട്ടിയെടുത്ത നൈജീരിയന്‍ പൗരൻ ഡല്‍ഹിയില്‍ പിടിയില്‍

By - Visum Expresso -- Tuesday, March 08, 2022 , 10:19 PM

ഡിജിപിയുടെ  പേരില്‍ വ്യാജ വാട്‌സ്ആപ് സന്ദേശമയച്ച് അധ്യാപികയുടെ പക്കല്‍ നിന്നും 14 ലക്ഷം രുപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ റൊമാനസ് ക്ലീബൂസാണ് ഡല്‍ഹിലെ ഉത്തം നഗറില്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസാണ് അറസ്റ്റു ചെയ്തത്. 

കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപികയില്‍ നിന്നാണ് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ പണം തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ലോട്ടറിയെടുക്കുന്ന പതിവുള്ള അധ്യാപികയ്ക്ക് ഡി.ജി.പിയുടെ പേരില്‍ സന്ദേശമയച്ച റൊമാനസ്, ലോട്ടറി അടിച്ചെന്നും നികുതിയിനത്തില്‍ 14 ലക്ഷം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. താന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തും മുന്‍പ് അടയ്ക്കണമെന്നാണ് സന്ദേശത്തില്‍ നിര്‍ദേശിച്ചത്. 

അതുപ്രകാരം പോലീസ് ആസ്ഥാനത്തേക്ക് വിളിച്ച അധ്യാപികയ്ക്ക് ഡി.ജി.പി ഡല്‍ഹിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ സന്ദേശം യഥാര്‍ത്ഥമാണെന്ന് കരുതി സന്ദേശത്തില്‍ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതോടെയാണ് അധ്യാപിക പരാതി നല്‍കിയത്.


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 

Nigerian man arrested in Delhi for embezzling Rs 14 lakh from one school teacher in the name of Kerala DGP

 



LEAVE A REPLY

Security code:

COMMENTS

Be the first to comment