visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Antony raju Jetty Case
Antony raju Jetty CasePhoto Credit : Siju Kuriyedam Sreekumar

കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച സംഭവത്തിൽ മന്ത്രി ആന്റണി രാജുവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; ശിക്ഷ വാങ്ങിയാൽ മന്ത്രിസ്ഥാനം പോകും

By - Siju Kuriyedam Sreekumar -- Thursday, July 21, 2022 , 08:23 PM
കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച സംഭവത്തിൽ മന്ത്രി ആന്റണി രാജുവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഈ സംഭവത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെളിവുകൾ പുറത്തുവിടുന്ന മാധ്യമ പ്രവർത്തകൻ അനിൽ ഇമ്മാനുവലാണ് പുതിയ തെളിവുകളും പുറത്തുവിട്ടത്. ആൻ്റണി രാജു തൊണ്ടിമുതൽ വെട്ടിത്തയ്ച്ചു ചെറുതാക്കിയെന്ന് സ്ഥിരീകരിച്ച അടിവസ്ത്രത്തിൻ്റെ ഫൊറൻസിക് പരിശോധനയുടെ ഫലങ്ങൾ അനിൽ ഇമ്മാനുവൽ ഇന്നലെ പുറത്ത് വിട്ടിരുന്നു.

വിചാരണക്ക് ഇനി മന്ത്രിയെത്തിയാലും സാക്ഷികൾ എത്തുമോ എന്നാണ് അനിൽ ഇപ്പോൾ ചോദിക്കുന്നത്. മന്ത്രി ആൻ്റണി രാജു പ്രതിയായ കേസിൽ മൂന്നുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കോടതി തീരുമാനിച്ചിരിക്കെ, കേസിനെ കാത്തിരിക്കുന്ന ഒരു ഗുരുതര പ്രതിസന്ധിയുണ്ട്. സാക്ഷികളുടെ പ്രായമാണത്. ആകെയുള്ള 29 സാക്ഷികളുടെ ശരാശരി പ്രായം 75നും 85നും ഇടയ്ക്കാണ്. വിചാരണക്ക് കൃത്യമായി ഹാജരാകാനുള്ള സാഹചര്യം ഇവരിൽ എത്രപേർക്കുണ്ട് എന്നതാണ് പ്രശ്നം എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ലഹരിക്കടത്ത് പ്രതിയെ രക്ഷിക്കാൻ തൊണ്ടിവസ്തുവായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്ന് ആൻ്റണി രാജുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യത്തിൽ സാക്ഷികൾ രണ്ടോ മൂന്നോ പേരൊഴികെ എല്ലാവരും സർക്കാർ ജോലിചെയ്തിരുന്നവരാണ്. പകുതിയിലേറെ പേർ കോടതി ജീവനക്കാരും ബാക്കി പൊലീസ് ഉദ്യോഗസ്ഥരും. ഇവരെല്ലാവരും ജോലിയിൽ നിന്ന് വിരമിച്ചുകഴിഞ്ഞു.

കേസിന് 28 വർഷമാണ് പഴക്കമെങ്കിലും കുറ്റകൃത്യം നടന്ന് 32 വർഷം പിന്നിടുകയാണ്. അതുകൊണ്ട് തന്നെ ഇവരിൽ പലരും ഇപ്പോൾ എവിടെയുണ്ടെന്ന് പോലും നിശ്ചയമില്ല. കുറ്റപത്രത്തിൽ എല്ലാവരുടെയും വിലാസം ഉണ്ടെങ്കിലും മൂന്നു പതിറ്റാണ്ട് മുൻപ് ജീവിച്ചിരുന്ന അതേയിടങ്ങളിൽ തന്നെ ഇവരെല്ലാം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. (സാക്ഷിപ്പട്ടിക ചുവടെ)

സാക്ഷികളുടെ ശരാശരി പ്രായം 80ന് അടുത്താണ്. അതനുസരിച്ചുള്ള ആരോഗ്യ പ്രശ്നങ്ങൾ പലർക്കും ഉണ്ടാകാനിടയുണ്ട്. വിചാരണാക്കോടതി നെടുമങ്ങാട് ആണ്. തിരുവനന്തപുരത്ത് നിന്ന് ഈ ഇരുപത് കിലോമീറ്ററോളം ബസിലോ മറ്റു വാഹനങ്ങളിലോ ഒക്കെ യാത്രചെയ്ത് വിചാരണക്ക് മുടങ്ങാതെ എത്താനുള്ള ആരോഗ്യം എത്രപേർക്ക് ഉണ്ടാകും എന്നത് വലിയ ചോദ്യമാണ്. സാക്ഷികളിൽ ചിലർ മരിച്ചുപോയതായും സൂചനകളുണ്ട്.

വിരമിച്ചുകഴിഞ്ഞാൽ കേസുകൾക്കായും മറ്റും കോടതികളിൽ ഹാജരാകുന്ന കാര്യത്തിൽ പലരും വിമുഖത കാട്ടാറുണ്ട്. വീഴ്ച വരുത്തിയാലും നിയമപരമായി നടപടിയെടുക്കുക സാധ്യമല്ല എന്നതാണ് വാസ്തവം. സാക്ഷി കൂറുമാറി എന്ന് പ്രഖ്യാപിക്കാം എന്നതിനപ്പുറം പ്രോസിക്യൂഷനും കൂടുതലൊന്നും ചെയ്യാനില്ല. രാഷ്ട്രിയമായും അല്ലാതെയുമുള്ള സമ്മർദങ്ങളും ഇവർക്കുമേൽ ഉണ്ടായാൽ കാര്യങ്ങൾ കൂടുതൽ കഷ്ടമാകും.

ഇതിനെല്ലാം പുറമെയാണ് സർക്കാരിലെ പ്രമുഖനായ, അതും തിരുവനന്തപുരത്തുകാരനായ മന്ത്രിക്കെതിരെ കേസ് നടത്തേണ്ടി വരുന്ന സർക്കാർ അഭിഭാഷകരുടെ അവസ്ഥ. എത്ര ആത്മാർത്ഥമായി കേസ് നടത്താനാകും എന്ന ചോദ്യത്തേക്കാളധികം, അങ്ങനെ നടത്താനറിയുന്നവരെ സ്പെഷൽ പ്രോസിക്യൂട്ടറായോ മറ്റോ നിയമിക്കാൻ സർക്കാർ തയ്യാറാകുമോ എന്നതാണ് ഏറ്റവും പ്രസക്തം.

പറ്റിപ്പോയ നോട്ടപ്പിശക് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഹൈക്കോടതിയുടെയും ജില്ലാ കോടതിയുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമ്പോൾ, അതനുസരിച്ചുള്ള ആത്മാർത്ഥത സർക്കാർ പക്ഷത്ത് നിന്നുണ്ടാകുമോ എന്നറിയാൻ അടുത്തമാസം നാലുവരെ കാത്താൽ മതിയാകും. കേസിൻ്റെ ഇരുപത്തിമൂന്നാമത് പോസ്റ്റിങ് ആണന്ന്. എട്ടുവർഷമായി കോടതി വിളിച്ചിട്ടും ഇതുവരെ വിചാരണ തുടങ്ങാൻ സഹകരിക്കാത്ത ആൻ്റണി രാജു അന്ന് ഹാജരാകുമോ? അദ്ദേഹത്തെ പറഞ്ഞുവിടാൻ മുഖ്യമന്ത്രി തയ്യാറാകുമോ?

വിചാരണ നേരിട്ട് ശിക്ഷ വാങ്ങിയാൽ ആൻ്റണി രാജുവിൻ്റെ മന്ത്രിസ്ഥാനം പോകും. രാഷ്ട്രിയഭാവി തന്നെ ചോദ്യചിഹ്നമാകും. അതറിയാൻ ഇനി വെറും മൂന്നുമാസത്തിൻ്റെ കാത്തിരുപ്പ് മാത്രം എന്നും അദ്ദേഹം പറയുന്നു. കൂടാതെ വിചാരണ ഇനിയും നീണ്ടാലും തനിക്ക് കുഴപ്പമില്ല എന്നാണ് ബഹു. മന്ത്രി പറയുന്നത്. എന്നുവച്ച് കേസ് ഈ സ്ഥിതിയിലെത്തിക്കാൻ ബോധപൂർവം നീട്ടിയതാണെന്ന് ആരും പറയരുത് എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

 
More evidence against Minister Antony Raju in Jetty Case 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment