visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Dr. Unnikrishnan  Nenndakara Hospital
Dr. Unnikrishnan Nenndakara Hospital

നീണ്ടകര ആശുപത്രിയിൽ ചികില്‍സ ലഭിച്ചില്ലെന്നാരോപിച്ച് ആയുധങ്ങളുമായി എത്തിയവർ നഴ്സിനോട് പെരുമാറിയത് ക്രൂരമായെന്ന് ആക്രമണത്തിനിരയായ ഡോ. ഉണ്ണികൃഷ്ണൻ

By - Siju Kuriyedam Sreekumar -- Wednesday, June 22, 2022 , 04:16 PM
കൊല്ലം: നീണ്ടകര ആശുപത്രിയിൽ ചികില്‍സ ലഭിച്ചില്ലെന്നാരോപിച്ച് ആയുധങ്ങളുമായി എത്തിയവർ നഴ്സിനോട് പെരുമാറിയത് ക്രൂരമായെന്ന് ഡോ. ഉണ്ണികൃഷ്ണൻ. ആക്രമണത്തില്‍ ഡോ. ഉണ്ണികൃഷ്ണനും പരുക്കേറ്റിരുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ആശുപത്രി ജീവനക്കാർ പറയുമ്പോൾ വീഴ്ച ഇല്ലെന്നാണ് പൊലീസ് വിശദീകരണം.

ഞായറാഴ്ച പ്രതികളില്‍ ഒരാളായ വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തി. മാസ്ക് ധരിക്കണമെന്ന് പറഞ്ഞതിന് വിഷ്ണുവും ആരോഗ്യപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന്റെ പ്രതികാരമാണ് ഇന്നലെ രാത്രിയുണ്ടായ ആക്രമണമെന്നാണ് നിഗമനം. പരുക്കേറ്റ ഡ്യൂട്ടി ഡോക്ടർ ഉണ്ണികൃഷ്ണൻ ജില്ലാ ആശുപത്രിയിലും നഴ്സ് ശ്യാമിലി സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

ഞായറാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിനുശേഷം ലഭിച്ച പരാതിയില്‍ പ്രതികളെ അന്വേഷിച്ച് പൊലീസ് ഇവരുടെ വീടുകളില്‍ പോയിരുന്നുവെന്ന് കരുനാഗപ്പള്ളി എസിപി വി.എസ്. പ്രദീപ് കുമാര്‍ പറഞ്ഞു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് ആക്രമണത്തിന് പിന്നില്‍.

അതേസമയം നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. താലൂക്ക് ആശുപത്രിയിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസിന്റെ ഉപരോധം. സംഭവത്തിൽ രോഗിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും മാസ്ക് വെക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും കെ ജി എം ഒ എ വ്യക്തമാക്കി. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് നീണ്ടകര ആശുപത്രിയിലെ ഒപി സേവനം ബഹിഷ്കരിക്കാൻ കെ ജി എം ഒ എ തീരുമാനിച്ചു. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ ജി എം ഒ എ മുന്നറിയിപ്പ് നൽകി.

Those who came with weapons brutally treated the nurse and doctor at the Neendakara hospital

 



LEAVE A REPLY

Security code:

COMMENTS

Be the first to comment