visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kerala Police thanks Dr Madan Mohan for waiving of doctor's fee
Kerala Police thanks Dr Madan Mohan for waiving of doctor's feePhoto Credit : Kerala police FB post

കുത്തേറ്റ പോലീസുകാരന്റെ ശസ്ത്രക്രിയയിലെ ഡോക്ടർ ഫീസ് ഒഴിവാക്കിയ ഡോ.മദൻമോഹൻനു നന്ദി അറിയിച്ച് കേരള പോലീസ്

By - Siju Kuriyedam Sreekumar -- Thursday, March 10, 2022 , 06:35 PM


തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് പ്രതിയെ പിടികൂടുന്നതിനിടയില്‍ സ്റ്റേഷനിലെ നാല് പൊലീസുകാർക്ക്  കഴിഞ്ഞ ദിവസം കൃത്യ നിര്വഹണത്തിനിടെ കുത്തേറ്റു പരിക്ക് പറ്റിയിരുന്നു . ചന്തു, ജയന്‍, ശ്രീജിത്ത്, വിനോദ് എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. കഞ്ചാവ് കേസ് പ്രതി അനസാണ് നാല് പോലീസുകാരെ കുത്തി പരിക്കേല്‍പ്പിച്ചത്. അക്രമം നടത്തിയ പ്രതി മുഹമ്മദ് അനസ് ജാനിനെ പോലീസ് കീഴ്‌പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു എങ്കിലും . കുത്തേറ്റ ഒരു പോലീസുകാരന്റെ നില അതീവ ഗുരുതരം ആയതിനാൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

   പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് തനിക്ക് വേണ്ടെന്ന് ഡോക്ടർ അറിയിച്ചതായി  കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മദന്‍മോഹനാണ് പോലീസ് ഉദ്യോഗസ്ഥന്റെ ചികിത്സാചെലവുകളില്‍നിന്ന് തന്റെ ഫീസ് ഒഴിവാക്കിയത്. ഡോക്ടര്‍ ഫീസ് വേണ്ടെന്നുവെച്ച കാര്യം കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പോലീസ് ഡോക്ടര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ഫീസ് ഒഴിവാക്കാൻ   എന്താണ് കാരണമെന്ന് അന്വേഷിച്ചപ്പോഴാണ് നാടിന്റെ സുരക്ഷയുടെ ഭാഗമായി കൃത്യനിര്‍വഹണം നടത്തി പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് തനിക്ക് വേണ്ടെന്ന് ഡോ. മദന്‍മോഹന്‍ അറിയിച്ചതെന്നും കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കേരള പോലീസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് 

കല്ലമ്പലം പോലീസ് സ്റ്റേഷനിലെ നാലു പോലീസ് ഉദ്യോഗസ്ഥരെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവ്  കുത്തിപരിക്കേൽപ്പിച്ച സംഭവം മനസാക്ഷി ഉള്ളവരെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരുന്നു. അതിൽ ഗൗരവമായി പരിക്ക് പറ്റിയ  മൂന്നുപേരെ തിരുവനന്തപുരത്തെ  സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ മുറിവ് ആഴമേറിയതായതിനാൽ അദ്ദേഹത്തിന് അടിയന്തരമായി ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു.  അവരുടെ ചികിത്സാചിലവുകളിൽ നിന്നും  ഡോക്ടറുടെ ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്ന വിവരം അറിഞ്ഞു അന്വേഷിച്ചതിൽ, അദ്ദേഹത്തിന്റെ പേര് ഡോ. മദൻമോഹൻ എന്നാണെന്നും, നാടിൻ്റെ  സുരക്ഷയുടെ ഭാഗമായി കർത്തവ്യനിർവഹണം നടത്തി പരിക്കേറ്റ ഒരു പോലീസുദ്യോഗസ്ഥനെ ചികിത്സിച്ചതിൻ്റെ  ഫീസ് തനിക്ക് വേണ്ട എന്നുമാണ് അദ്ദേഹം അറിയിച്ചത്. 

 നന്ദി പ്രിയ ഡോ.മദൻമോഹൻ, താങ്കളുടെ നന്മയ്ക്ക്, ഞങ്ങളുടെ സേവനങ്ങളെ മാനിച്ചു നൽകിയ   കരുതലിന്, ചേർത്ത് നിർത്തലിന്‌  ഹൃദയപൂർവ്വം  നന്ദി

Kerala Police thanks Dr Madan Mohan for waiving of doctor's fee 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു


 



LEAVE A REPLY

Security code:

COMMENTS

Be the first to comment