visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Thief Sandya
Thief SandyaPhoto Credit : Thrissur City Police

തിരക്കുള്ള ബസുകളിൽ വിലപിടിപ്പുള്ള സാദനങ്ങൾ മോഷ്ട്ടിക്കുന്ന തമിഴ്നാട്ടുകാരിയെ അറസ്റ്റ് ചെയ്തു

By - Visum Expresso -- Tuesday, March 15, 2022 , 09:14 PM

തൃശൂർ നഗരത്തിലെ ബസ് യാത്രയ്കിടയിൽ, ഒരു സ്ത്രീയുടെ ബാഗിൽ നിന്നും പഴ്സും മൊബൈൽഫോണും മോഷണം നടത്തുന്ന വീഡിയോ തൃശൂർ സിറ്റി പോലീസിന്റെ സമൂഹ മാധ്യമ എക്കൌണ്ടുകൾ വഴി പ്രചരിപ്പിക്കുകയുണ്ടായി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം കണക്കുകൾ പ്രകാരം ഇതുവരെ ഏകദേശം 10 ലക്ഷത്തോളം ആളുകൾ ഈ വീഡിയോ ദൃശ്യം കണ്ടു. വാട്സ്ആപ്പ് പ്രചാരം കൂടി കണക്കാക്കുമ്പോൾ വീഡിയോ കണ്ട ആളുകളുടെ എണ്ണം ഇതിന്റെ ഇരട്ടിയോളം വരും.  ബസ്സിൽ യാത്രചെയ്യുന്നവരുടെ സുരക്ഷക്കായി ക്യാമറകൾ സ്ഥാപിച്ച ബസ്സുടമയെ അന്ന് തൃശൂർ സിറ്റി പോലീസ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.  സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഈ ദൃശ്യവും വാർത്തയും എല്ലാ മുഖ്യധാരാ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുകയുണ്ടായി. 

തൃശൂർ സിറ്റി പോലീസ് ഇത്തരത്തിലുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാനുള്ള പ്രധാന കാരണം, സമൂഹത്തിൽ കുറ്റവാളികൾ എങ്ങിനെയാണ് കുറ്റകൃത്യം ചെയ്യുന്നത് എന്നും എന്തൊക്കെയാണ് അവരുടെ രീതികളെന്നും പൊതുജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടു കൂടിയായിരുന്നു. ഈ വീഡിയോ പൊതുജനങ്ങൾക്കിടയിൽ പ്രചരിച്ചതുവഴി, ബസ്സുകളിലും, മറ്റ് പൊതു ഗതാഗത സംവിധാനങ്ങളിലും യാത്രചെയ്യുന്നവർ ജാഗ്രത പാലിക്കുന്നതിനും, അവരവരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിനും പൊതുജനങ്ങളെ കൂടുതൽ ബോധ്യമുള്ളവരാക്കുന്നതിനും ഇതിലൂടെ കഴിഞ്ഞു. 

ഈ സംഭവത്തിനുശേഷം, കഴിഞ്ഞ കുറേ ദിവസങ്ങളായി നഗരത്തിലെ ഒരു പോലീസ് സ്റ്റേഷനിലും ഇത്തരത്തിലുള്ള പോക്കറ്റടി, സ്വർണമാല മോഷണം, ബാഗ്, മൊബൈൽഫോൺ എന്നിവ നഷ്ടപ്പെട്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യുകയുണ്ടായില്ല. മോഷണങ്ങൾഎങ്ങനെയാണ് നടക്കുന്നതെന്ന് തിരിച്ചറിയുന്നതിലൂടെ  എങ്ങിനെ അവയോട് പ്രതികരികരിക്കണമെന്ന പാഠവും  ഇത്തരം ദൃശ്യങ്ങൾ പകരുന്നുണ്ട് .

കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിൽ ബാറ്റാ ബസ് സ്റ്റോപ്പിനുസമീപം ഒരു സംഭവം നടന്നു. തിരക്കുള്ള ബസ്സിൽ യാത്ര ചെയ്തുവരവേ, ഒരു വീട്ടമ്മ ധരിച്ചിരുന്ന ഒരു സ്വർണമാലയും ലോക്കറ്റും മോഷണം പോയി. മോഷ്ടാവ്, വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാല മോഷ്ടിച്ചതും, നിമിഷ നേരംകൊണ്ട് യാത്രക്കാരി തിരിഞ്ഞുനോക്കിയപ്പോൾ പിറകിൽ നിന്നും യാത്ര ചെയ്തിരുന്ന മറുനാട്ടുകാരിയായ ഒരു സ്ത്രീയാണ് ഈ കുറ്റകൃത്യം ചെയ്തതെന്ന് അവർക്ക് മനസ്സിലാവുകയും ചെയ്തു. ഉടൻ തന്നെ വീട്ടമ്മ, ബഹളം വെക്കുകയും, സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ ഇക്കാര്യം അറിയിച്ചതിനെത്തുടർന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും വനിതാ പോലീസുദ്യോഗസ്ഥരെത്തി, സ്ത്രീയെ അറസ്റ്റു ചെയ്യുകയുണ്ടായി. തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ വീട്ടമ്മയുടെ സ്വർണമാലയും ലോക്കറ്റും അവരിൽ നിന്നും കണ്ടെടുക്കുകയുണ്ടായി. തമിഴ്നാട് ഹൊസൂർ ബസ് സ്റ്റാൻഡിനുസമീപം പുറമ്പോക്കിൽ താമസിക്കുന്ന സന്ധ്യ (23) ആണ് പോലീസിന്റെ പിടിയിലായത്. രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളിൽ ബസ്സുകളിലും ട്രെയിനുകളിലും കയറി യാത്രചെയ്ത്, സ്ത്രീകളുടെ സ്വർണാഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും, ബാഗ് തുടങ്ങിയവ മോഷണം ചെയ്യുന്ന സംഘത്തിലുൾപ്പെട്ട അംഗമാണ് ഇവർ. ഇവരെ പിന്നീട് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി, റിമാന്റ് ചെയ്യുകയുണ്ടായി. 
കൃത്യമായ ഇടപെടലുകളാണ് ഈ സംഭവത്തിൽ പ്രതിയെ കുടുക്കിയത്. ഇതിനുള്ള പാഠം പകർന്നത് സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയാണ്. സമൂഹമാധ്യമങ്ങളെ എങ്ങിനെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായരീതിയിൽ വിനിയോഗിക്കാം എന്നതിന് തെളിവാണിത്. സമൂഹത്തിൽ നടക്കുന്നതും സംഭവിക്കാൻ സാധ്യതയുള്ളതുമായ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് കൃത്യമായ അവബോധം നൽകുന്നതുവഴി, പൊതുജനങ്ങൾ കൂടുതൽ ജാഗ്രതയുള്ളവരാകുകയും അവർ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെടാതിരിക്കുന്നതിനും, മറ്റുള്ളവർ തട്ടിയെടുക്കാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുകയും ചെയ്യുമ്പോൾ തീർച്ചയായും സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരുവാൻ സാധിക്കും എന്നുറപ്പാണ്.കേരളാ പോലീസ് നിർവ്വഹിച്ചുവരുന്ന സമൂഹ മാധ്യമ ഇടപെടലിലൂടെ പൊതുജനങ്ങളുടെ സുരക്ഷയും, സമാധാനവും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.


Tamil Nadu woman arrested for stealing valuables from busy buses

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    



LEAVE A REPLY

Security code:

COMMENTS

Be the first to comment