visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
SREE RAGHAVSPURAM SABHAYOGAM
SREE RAGHAVSPURAM SABHAYOGAMPhoto Credit : SREE RAGHAVSPURAM SABHAYOGAM

കാശ്മീർ ഫയൽ എന്ന സിനിമ കാണാൻ ആഹ്വാനം ചെയ്തു കേരളത്തിൽ നിന്ന് ആദ്യമായി ഒരു സംഘടന

By - Siju Kuriyedam Sreekumar -- Wednesday, March 23, 2022 , 03:51 PM

കാശ്മീർ ഫയൽ എന്ന സിനിമ ഇന്ത്യയിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോളും കേരളത്തിൽ അതിനു അത്ര സ്വീകാര്യത ആദ്യം ഉണ്ടായിരുന്നില്ല . എന്നാൽ ഇപ്പോൾ 100  ൽ  അതികം ഷോ കളിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് . പലസ്ഥലത്തും ടിക്കറ്റ് കിട്ടാൻ ഇല്ല എന്ന അവസ്ഥയാണ് . ഈ സാഹചര്യത്തിൽ  കാശ്മീർ ഫയൽ എന്ന സിനിമ തീർച്ചയായും കാണണം എന്ന ആഹ്വാനവുമായി കണ്ണൂരിൽ നിന്ന് ഉള്ള ശ്രീരാഘവപുരം സഭായോഗം .കേരളത്തിൽ എല്ലാ ജില്ലകളിലുമായി  ആയിരക്കണക്കിന് മെമ്പർ മാരും പ്രവർത്തകരും  ഉള്ള ഒരു സംഘടനയാണ് ശ്രീരാഘവപുരം സഭായോഗം . 

കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും സാംസ്‌കാരികനായകരും ഈ സിനിമയെ  അവഗണിക്കുകയും ചിലർ  സിനിമക്കെതിരായി നെഗറ്റീവ് പ്രസ്താവനകൾ  ഇറക്കുന്ന സാഹചര്യത്തിലാണ് ശ്രീരാഘവപുരം സഭായോഗം ഇങ്ങനെ സധൈര്യം ഒരു ആഹ്വാനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്.  കേരളത്തിൽ ധർമ്മമാർഗ്ഗത്തിൽ  കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു  പൗരാണികസംഘടനയായ ശ്രീരാഘവപുരം സഭായോഗം ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങൾ  ചെയ്യുന്നുണ്ട് . പ്രളയകാലത്തും കോവിഡ് സമയത്തും കേരളത്തിലങ്ങോളമിങ്ങോളം  കൈത്താങ്ങായി പ്രവർത്തിച്ച സഭായോഗത്തിനു  സാമൂഹിക-സാംസ്ക്കാരിക രംഗത്ത് ഒരു വലിയ സ്ഥാനം തന്നെ ആണ്  ഉള്ളത്. സാംസ്കാരിക - ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പുറമേ  വിദ്യാഭ്യാസ-കാർഷിക- പരിസ്ഥിതി മേഖലകളിലും സഭായോഗം ഇടപെടുന്നു.

ശ്രീരാഘവപുരം സഭായോഗത്തിന്റെ സർക്കുലറിന്റെ പൂർണ രൂപം 

SREE RAGHAVSPURAM SABHAYOGAM - NOTIFICATION

കാശ്മീർ ഫയൽസ് എന്ന സിനിമ കാണാനുള്ള ആഹ്വാനം

SRSYPRD 35/2022
19/03/2022

1990 ൽ കാശ്മീർ താഴ്‌വരയിൽ നിന്ന്  തങ്ങളും തങ്ങളുടെ പൂർവ്വികരും  അദ്ധ്വാനിച്ചുണ്ടാക്കിയ സകലതും വിട്ടെറിഞ്ഞ്  ജീവനും കൊണ്ട് ഓടിപ്പോകേണ്ടി വന്ന ലക്ഷക്കണക്കിന് കാശ്മീർ പണ്ഡിറ്റുകളുടെ ഞെട്ടിക്കുന്ന ജീവിതകഥ   പറയുന്ന ചലച്ചിത്രമാണ് THE  KASHMIR FILES. കാശ്മീർ പണ്ഡിറ്റുകളുടെ പുനരധിവാസം ഇനിയും  സാധിച്ചിട്ടില്ല എന്നോർക്കുമ്പോൾ മഹത്തായ നമ്മുടെ  രാഷ്ട്രം ലജ്ജയോടെ തല കുനിക്കേണ്ടി വരും. 

കേരളത്തിൽ നമ്മുടെ പൂർവ്വികരും കലാപത്തിൻ്റെയും  പലായനത്തിൻ്റെയും ഭരണകൂടഭീകരതയുടെയും   ഇരകളായിട്ടുണ്ട്. ആ  ഓർമ്മകൾ ഇന്നും നമ്മെ വേട്ടയാടുന്നു. ഇനിയൊരു പലായനം വേണ്ടിവരാതിരിക്കാനുള്ള   കരുതൽ  നമുക്കുണ്ടാവണം. അതിനായി ഈ സിനിമ തീയേറ്ററിൽ പോയി  കാണാൻ എല്ലാ ഭാരതപൗരന്മാരോടും ധർമ്മബന്ധുക്കളോടും ശ്രീരാഘവപുരം സഭായോഗം ആഹ്വാനം ചെയ്യുന്നു. 

സഭായോഗം ഭരണസമിതിഅംഗങ്ങൾ 
ഈയാഴ്ച തന്നെ തീയേറ്ററിൽ ഒരുമിച്ച് പോയി ഈ സിനിമ കാണുന്നതാണ്. സഭായോഗത്തിൻ്റെ 12 ഡിപ്പാർട്ട്മെൻ്റുകളുടെ  ഭാരവാഹികളും സഹസംഘടനകളുടെ ഭാരവാഹികളും ഇങ്ങനെ ചെയ്ത് മാതൃകയാവണമെന്ന് കൂടി  പ്രത്യേകം അഭ്യർത്ഥിക്കുന്നു. 

ഈയൊരു ദൃശ്യാവിഷ്കാരത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ കടപ്പാട് അറിയിച്ചു  കൊണ്ട്, 

വിനയപൂർവ്വം 

പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി,
പ്രസിഡൻ്റ്,
ശ്രീരാഘവപുരം സഭായോഗം.

The Kashmir Files. SREE RAGHAVSPURAM SABHAYOGAM - NOTIFICATION Page 1
The Kashmir Files. SREE RAGHAVSPURAM SABHAYOGAM - NOTIFICATION Page 1Photo Credit : SREE RAGHAVSPURAM SABHAYOGAM

The Kashmir Files. SREE RAGHAVSPURAM SABHAYOGAM - NOTIFICATION Page 2
The Kashmir Files. SREE RAGHAVSPURAM SABHAYOGAM - NOTIFICATION Page 2Photo Credit : RAGHAVSPURAM SABHAYOGAM


SREE RAGHAVSPURAM SABHAYOGAM NOTIFICATION on The Kashmir File movie

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment