visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
kerala high court
kerala high court

സർക്കാരിന് ഹൈക്കോടതിയിൽനിന്ന് തിരിച്ചടി , സര്‍ക്കാര്‍ ജീവനക്കാർ പണിമുടക്കുന്നത് നിയമ വിരുദ്ധം; വിലക്കി ഇന്ന് തന്നെ ഉത്തരവിറക്കണം

By - Siju Kuriyedam Sreekumar -- Monday, March 28, 2022 , 02:59 PM

കൊച്ചി∙ ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പണിമുടക്ക് വിലക്കി കൊണ്ട് ഇന്നു തന്നെ ഉത്തരവിറക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ സംഘടനകളുടെ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കോടതി ഈ നിര്‍ദേശം തള്ളി. സർക്കാർ ഉദ്യോഗസ്ഥർ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി ഇന്ന് തന്നെ സർക്കാർ ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ദേശീയ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിക്കാത്തതിനെതിരെ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

പണിമുടക്ക് ദിവസങ്ങളിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടു കൂടി അവധി നൽകാൻ നീക്കമുണ്ടെന്നും അതു തടയണം എന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. പ്രഖ്യാപിക്കപ്പെട്ട പണിമുടക്കു ദിവങ്ങളിൽ സർക്കാർ ഓഫിസുകളിലെ ഹാജർനില നിർബന്ധമാക്കണം, പണിമുടക്ക് ഭരണഘടനാ വിരുദ്ധമാക്കി പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിക്കാരൻ ഉയർത്തിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍വീസ് ചട്ടങ്ങളില്‍ വ്യക്തമാക്കുന്നുണ്ടെന്നും കോടതി പറയുകയുണ്ടായി. എന്നിട്ടും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ശരിയായ രീതിയല്ലെന്നും കോടതി വിമർശിച്ചു. തുടർന്നാണ് സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് അടിയന്തരമായി ഇന്നു തന്നെ ഉത്തരവിറക്കാൻ സർക്കാരിന് നിർദേശം നൽകിയത്. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. പൊതു ജനത്തെ പ്രതിസന്ധിയിലാക്കി പണിമുടക്കുന്ന ജീവനക്കാര്‍ക്കെതിരെ ഒരു തരത്തിലുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 

രണ്ടു ദിവസത്തെ പണിമുടക്ക് ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായി നല്‍കാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് ഹര്‍ജിക്കാന്‍ ചൂണ്ടിക്കാട്ടി. നേരത്തെ പണിമുടക്കിയ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഇതിനിടെ സംസ്ഥാനത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ഇന്ന് ആകെ ഹാജരായത് ചീഫ് സെക്രട്ടറിയടക്കം 32 പേര്‍ മാത്രമാണ്. സെക്രട്ടറിയേറ്റില്‍ 4,828 ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളിലേയും പ്രവര്‍ത്തനവും സമാന നിലയിലാണ്.

Kerala High Court said Government employees should not participate in strikes ,Prohibition order should be issued 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment