visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Fire force training for popular front
Fire force training for popular frontPhoto Credit : From PFI FB post

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിരക്ഷാസേന പരിശീലനം നല്‍കിയതില്‍ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട് , ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചു പേര്‍ക്കെതിരേ നടപടി.

By - Siju Kuriyedam Sreekumar -- Saturday, April 02, 2022 , 12:20 PM

കൊച്ചി: കഴിഞ്ഞ മാസം മുപ്പതിനാണ് ആലുവ ടൗണ്‍ ഹാളില്‍വച്ച് സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട് റിലീഫ് ടീമിനായി അഗ്നിരക്ഷാ സേന പരിശീലനം നടത്തിയത്. ദുരന്ത നിവാരണ വേളയില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് പരിശീലനം നല്‍കിയത്. ഇതില്‍ ഗുരുതരമായ വീഴ്ചയുണ്ടെന്നാണ് കണ്ടെത്തല്‍. അഗ്നിരക്ഷാ സേനയുടെ നടപടിക്കെതിരേ ആദ്യഘട്ടത്തില്‍ തന്നെ വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഫയര്‍ഫോഴ്‌സ് മേധാവി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. 

പോപ്പുലർ ഫ്രണ്ട്  പോലെ മതപരമായ ആശയങ്ങളിൽ നില കൊള്ളുന്ന സംഘടനകൾക്ക് പോലീസ് ഫോർസിൽ നിന്ന് തന്നെ   സഹായം കിട്ടുന്നുണ്ട്  എന്ന് മുൻപ് തന്നെ തെളിഞ്ഞതാണ് . പോലീസ് ഫോർസിൽ നിന്ന് ഡാറ്റ ചോർത്തിയ കേസ് ഇപ്പോളും എങ്ങുമെത്താതെ നിൽക്കുന്നു എന്ന് കൂടി ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് . 
 
   സോഷ്യൽ മീഡിയയിലും മറ്റും വൻ എതിർപ്പാണ് ഇതിനെതിരായി ഉണ്ടായത്‌ . പക്ഷെ അത് വെറും പരിശീലനം മാത്രമാണ് എന്ന് ആയിരുന്നു  പല ഭരണകക്ഷി എം ൽ എ മാരുടെയും  മന്ത്രിമാരുടെയും  പ്രതികരണം .  ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിരക്ഷാസേന പരിശീലനം നല്‍കിയതില്‍ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട് വന്നതോടെ വിഷയം വീണ്ടും ചർച്ചയായി . സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചു പേര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സംഭവത്തില്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേയാണ് നടപടിക്ക് ശുപാര്‍ശ. റീജിയണല്‍ ഫയര്‍ ഓഫീസറുടെ അനുമതിയോടെയാണ് ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുത്തതെന്ന് വിശദീകരിക്കുമ്പോഴും മേല്‍ത്തട്ടില്‍നിന്നുള്ള അനുമതിയോ ഇതിനായി കൃത്യമായ ചട്ടങ്ങളോ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അനുമതി കൊടുത്ത മേലുദ്യോഗസ്ഥരുടെ  ആരുടേയും പേരുവിവരങ്ങൾ വെളിപ്പെടുത്താൻ തയ്യറായില്ല . 
enquiry report saying fire force training for popular front is serious laps 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment