visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kasargod Kel Inauguration
Kasargod Kel InaugurationPhoto Credit : Siju Kuriyedam Sreekumar

കാരണ ഭൂതൻ ശേഷം ഇന്ന് 'നിഷ്കളങ്ക ഭക്തിയുടെ നിറകുടം'; മുഖ്യമന്ത്രിയെ വാഴ്ത്തി വ്യവസായവകുപ്പിന്റെ അനൗണ്‍സ്‌മെന്റിനെച്ചൊല്ലി വിവാദം

By - Siju Kuriyedam Sreekumar -- Tuesday, April 05, 2022 , 03:40 PM

കാസര്‍കോട്(Kasargod): കെല്‍ ഏറ്റടുക്കുന്നതുമായി ബന്ധപ്പെട്ട വ്യവസായവകുപ്പിന്റെ പരിപാടിയില്‍ മുഖ്യമന്ത്രിയെ 'നിഷ്‌കളങ്ക ഭക്തിയുടെ നിറകുട'മെന്ന് അനൗണ്‍സര്‍ വിശേഷിപ്പിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. വിശേഷണം ഔദ്യോഗിക പരിപാടികളുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ആക്ഷേപം. 'നിഷ്‌കളങ്ക ഭക്തിയുടെ നിറകുടത്തിന് മാത്രമേ അന്തരംഗ ശ്രീകോവിലിലേക്ക് പരമപ്രകാശത്തെ ആനയിക്കുവാന്‍ കഴിയൂവെന്ന സന്ദേശം ഉണര്‍ത്തികൊണ്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ ദീപം തെളിയിക്കുന്നു' എന്നായിരുന്നു അനൗണ്‍സ് ചെയ്തത്. അതേസമയം ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്കു വിരുദ്ധമാണ് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ച വാക്കുകളെന്നാണ് വിമര്‍ശനമുയര്‍ത്തുന്നവര്‍ പറയുന്നത്.

ഏപ്രില്‍ ഒന്നിന് ബദ്രടുക്കയില്‍ നടന്ന കെല്‍ ഇഎംഎല്‍ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോഴാണ് വിവാദമായ പുകഴ്ത്തല്‍ അനൗണ്‍സര്‍ നടത്തിയത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായ ചടങ്ങിലാണ് മുഖ്യമന്ത്രിയെ കുറിച്ച് വര്‍ണന നടത്തിയത്. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഇത്തരം പരാമര്‍ശങ്ങളുണ്ടായത് അനുചിതമായെന്ന മട്ടിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് ചേരാത്ത വാക് പ്രയോഗങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന വിമര്‍ശനവുമുണ്ട്. പ്രതികരിക്കത്തക്ക ഗൗരവം സംഭവത്തിനില്ലെന്നും അനൗണ്‍സറുടെ പരിചയക്കുറവാണ് ഇങ്ങനെ സംഭവിക്കാന്‍ ഇടയായതെന്നുമാണു മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അതിനിടേ സര്‍ക്കാര്‍ പരിപാടിയില്‍ യോഗ്യതകള്‍ ഇല്ലാത്ത പുറത്തുനിന്നുള്ള വ്യക്തിയായിരുന്നു അനൗണ്‍സര്‍ എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വത്തില്‍ സമ്മര്‍ദ്ദമുയര്‍ന്നിട്ടുണ്ട്.

കേരള സർക്കാർ ഏറ്റെടുത്ത് നവീകരിച്ച കെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഈ അനൗണ്‍സ്‌മെന്റ്‌. ഇത്തരത്തിലുള്ള പരാമർശങ്ങൾ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരാണ് എന്നാണ് സോഷ്യൽ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യവസായ മന്ത്രി പി രാജിവ് അടക്കം വേദിയിൽ ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഇതിനോട് പ്രതികരണമൊന്നുമുണ്ടായില്ല.

നേരത്തെ തിരുവനന്തപുരത്ത് നടന്ന മെഗാ തിരുവാതിരയിൽ വെച്ച് മുഖ്യമന്ത്രിയെ 'കാരണഭൂതൻ' എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള ഗാനം വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിഷ്കളങ്ക ഭക്തിയുടെ നിറകുടം എന്ന പരാമർശവും ഉണ്ടായിരിക്കുന്നത്.



 Kasargod Kel Inauguration Announcment controversy


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment