visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
V P Joy , Narendra Modi , vijay rupani
V P Joy , Narendra Modi , vijay rupaniPhoto Credit : Siju Kuriyedam Sreekumar

വിമർശനം ഉയർന്ന സാഹചര്യത്തിൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം കാണാൻ മാത്രമാണ് അല്ലാതെ ഗുജറാത്തു മോഡൽ പഠിക്കാനല്ല എന്ന് തിരുത്തി രംഗത്ത്

By - Visum Expresso -- Wednesday, April 27, 2022 , 12:01 PM
തിരുവനന്തപുരം : ഗുജറാത്തു മോഡൽ പഠിക്കാൻ പോകുന്നതിനെതിരെ വൻ വിമർശനം ഉയർന്ന സാഹചര്യത്തിൽ  ഇ ഗവേണന്‍സിനായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റത്തെക്കുറിച്ച് മനസിലാക്കാൻ മാത്രമാണ്  കേരള സംഘം ഇന്ന് യാത്ര തിരിക്കുന്നത് എന്ന് തിരുത്തി . ചീഫ് സെക്രട്ടറി വി പി ജോയിയും സ്റ്റാഫ് ഓഫീസര്‍ ഉമേഷുമാണ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലേക്ക് തിരിക്കുക. നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസം സംഘം ഗുജറാത്തില്‍ തങ്ങും.

സര്‍ക്കാറിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കില്‍ അറിയുന്ന പദ്ധതിയാണിത്.  2019ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയുടെ നേതൃത്വത്തിലാണ് നടപ്പാക്കിയത്. വന്‍കിട പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങളും മറ്റും അടങ്ങിയതാണിത്. സാധാരണക്കാരുടെ പരാതികൾ തീർപ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്. സർക്കാർ ഉദ്യോഗസ്ഥരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവും നിരന്തരം വിമർശിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്തേക്കാണു ചീഫ് സെക്രട്ടറിയുടെ സന്ദർശനമെന്നതു ശ്രദ്ധേയമാണ്. അതിനാലാണ് ഇങ്ങനെ ഒരു തിരുത്തലുമായി രംഗത്ത് വന്നത് . 

Kerala chief secretary to visit  Gujarat to study Gujarat dash board system 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment