visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
V P Joy
V P JoyPhoto Credit : Siju Kuriyedam Sreekumar

ഗുജറാത്തിലെ ഡാഷ്‌ബോര്‍ഡ് സംവിധാനം മികച്ചതെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ്

By - Siju Kuriyedam Sreekumar -- Thursday, April 28, 2022 , 03:49 PM

അഹമ്മദാബാദ്: വിവിധ സർക്കാർ വകുപ്പുകളുടെ പ്രകടനം മനസിലാക്കുന്നതിനുള്ള ഗുജറാത്ത് സർക്കാരിന്റെ ഡാഷ്ബോർഡ് സംവിധാനം മികച്ചതും സമഗ്രവുമെന്ന് കേരള ചീഫ് സെക്രട്ടറി വി പി ജോയ്. വികസന പുരോഗതി വിലയിരുത്തുന്നതിനുള്ള സമഗ്രമായ സംവിധാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. സേവനങ്ങള്‍ നല്‍കുന്നതിനുള്ള സമഗ്ര സംവിധാനമാണിതെന്നും ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ഡാഷ്‌ബോര്‍ഡ് പഠനത്തിന് ശേഷം ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. ഗുജറാത്തിലെ ഡാഷ്‌ബോര്‍ഡ് മോണിറ്ററിങ് സംവിധാനത്തേക്കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേരള സംഘം കഴിഞ്ഞ ദിവസമാണ്‌ അഹമ്മബാദിലെത്തിയത്.

ഗുജറാത്തിലെത്തിയ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ വസതിയിൽ രാവിലെ സന്ദർശനം നടത്തിയിരുന്നു. ഇവിടെയാണ് വികസന പുരോഗതി മനസിലാക്കുന്നതിനുള്ള വീഡിയോ വാൾ ഉള്ളത്. രാവിലെ 11 മണിയോടെയാണ് വി പി ജോയിയും സ്റ്റാഫ് ഓഫീസർ ഉമേഷ് ഐഎഎസും ഗാന്ധിഗനറിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്.ഏകദേശം ഒന്നര മണിക്കൂറോളം ഡാഷ്‌ബോര്‍ഡ് സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്തി.ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാർ ഡാഷ്ബോർഡ് സംവിധാനം കേരള ചീഫ് സെക്രട്ടറിക്ക് വിശദീകരിച്ചു നൽകി. ഇതിനുശേഷം മാധ്യമങ്ങളെ കണ്ടായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. ജനങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കാനും അവരുടെ പ്രതികരണം ലഭിക്കാനും വലിയ ഗുണം നല്‍കുന്ന സംവിധാനമാണിതെന്നും വി.പി ജോയ് പറഞ്ഞു.  

 ഇ-ഗവേണന്‍സിന്റെ ഭാഗമായി സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ 2019-ലാണ് ഗുജറാത്തില്‍ ഇത്തരമൊരു ഡാഷ്‌ബോര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയത്. 21 വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുമള്ള സൗകര്യവും ഇതിലുണ്ട്. ഈ സംവിധാനം ഗുണപരമാണോ, ഇത് കേരളത്തിലേക്ക് പകര്‍ത്താന്‍ പറ്റുമോ എന്ന് പരിശോധിക്കലാണ് കേരള സംഘത്തിന്റെ ഗുജറാത്ത് യാത്രയുടെ പ്രധാന ലക്ഷ്യം.

സംസ്ഥാനത്തിനും പരിഗണിക്കാവുന്ന ഒരു സംവിധാനമാണിതെന്ന വിലയിരുത്തലിലാണ് കേരള സംഘമുള്ളതെന്നാണ് വിവരം. ഇന്ന്  ഗുജറാത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സംഘം കേരളത്തിലേക്ക് മടങ്ങുക.

2019 ൽ വിജയ് രൂപാണി മുഖ്യമന്ത്രി ആയിരിക്കെയാണു ഗുജറാത്തിൽ ഇതു നടപ്പാക്കിയത്. പദ്ധതികളുടെ പുരോഗതി അനുസരിച്ച് സ്റ്റാർ റേറ്റിങ്ങും നൽകും. പദ്ധതി നടത്തിപ്പ് നേരിട്ടറിയുന്നതിലൂടെ മുഖ്യമന്ത്രിക്ക് ആവശ്യമെങ്കിൽ ഇടപെടാനും സാധിക്കും. ഡാഷ് ബോർഡ് വഴി സർക്കാർ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം അവിടെ പദ്ധതികളുടെ വേഗം വർധിപ്പിച്ചു. അതു സംസ്ഥാനത്തിനു നേട്ടമായെന്നാണു വിലയിരുത്തൽ.

അതേസമയം, മുൻപ് ഗുജറാത്ത് മാതൃക തള്ളിപ്പറഞ്ഞ സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാർ അവരുടെ ഭരണം മാതൃകയായി സ്വീകരിച്ച് അതു പഠിക്കാൻ ചീഫ് സെക്രട്ടറിയെ നേരിട്ടയച്ചതു രാഷ്ട്രീയ വിവാദമായി. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഭരണതലത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദർശനമെന്നാണ് പ്രതിപക്ഷ ആരോപണം.

 ന്യൂനപക്ഷങ്ങളുടെ രക്തം വീണ് കുതിർന്ന ഗുജറാത്ത് മാതൃക പകർത്തി കേരളത്തിൽ നടപ്പാക്കാനാണോ ഗുജറാത്തിലേക്ക് ഉദ്യോഗസ്ഥ സംഘത്തെ അയക്കുന്നതെന്ന് എന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിമർശനം ഉന്നയിച്ചത്. കോർപ്പറേറ്റുകളുടെ സമ്പത്ത് വർദ്ധിക്കുകയും സാധാരണക്കാരുടെ ജീവിത നിലവാരം താഴേക്ക് പോകുന്നതുമാണ് 'ഗുജറാത്ത് മോഡൽ'വികസനമെന്ന് സുധാകരൻ പറഞ്ഞു.

മോദിയുടെ സദ്ഭരണത്തെക്കുറിച്ച് പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നാണ് ഡൽഹിക്ക് പോകുന്നത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചോദ്യം. ഗുജറാത്തിൽ സദ്ഭരണമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തൽ. ആ സദ്ഭരണം പഠിക്കാനാണ് ഉദ്യോഗസ്ഥ സംഘത്തെ ഗുജറാത്തിലേക്ക് അയക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചു..

 kerala chief secretary vp joy praises Gujarat Dashboard system



Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment