visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
M K Muneer , Pinarayi Vijayan
M K Muneer , Pinarayi VijayanPhoto Credit : Siju Kuriyedam Sreekumar

ഗുജറാത്ത് മാതൃക പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ അയച്ചത് സിപിഎമ്മിന്റെ ഗതികേട് കൊണ്ട്; അബ്ദുള്ളക്കുട്ടിയെ പോലെ പിണറായി വിജയനും മോദി ആരാധകനായി മാറി എന്നും എം.കെ മുനീര്‍

By - Siju Kuriyedam Sreekumar -- Friday, April 29, 2022 , 08:05 PM

കോഴിക്കോട്: ഗുജറാത്ത് മാതൃക പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ അയച്ചത് സിപിഎമ്മിന്റെ ഗതികേട് കൊണ്ടാണെന്ന് മുസ്ലീം ലീഗ് എം.കെ മുനീര്‍. എ.പി അബ്ദുള്ളക്കുട്ടിയെ പോലെ പിണറായി വിജയനും മോദി ആരാധകനായി മാറി. പിണറായി സര്‍ക്കാരിന്റെ ഗുജറാത്ത് മോഡല്‍ പഠനം രാഷ്ട്രീയ വിഷയമായി ഉയര്‍ത്തി ക്യാംപയിന്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള മോഡല്‍ ഹെല്‍ത്ത്, കേരള മോഡല്‍ വിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നത് മാറി ഇനി ഗുജറാത്ത് മോഡല്‍ പോയി പഠിച്ചിട്ട് വരാം എന്ന അവസ്ഥയിലേക്ക് സിപിഎം എത്തി. ബിജെപിയുമായി ചേര്‍ന്നുകൊണ്ട് യുഡിഎഫ് സമരം ചെയ്യുന്നു, യുഡിഎഫ് ബിജെപിയുടെ പാളയത്തിലാണ്, ബിജെപിയും യുഡിഎഫും തമ്മില്‍ വ്യത്യാസമെന്നും ഇല്ല എന്നുപറഞ്ഞ് പരിഹസിച്ചിരുന്ന ഒരു സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ബിജെപി സംസ്ഥാനത്തിന്റെ മോഡല്‍ പഠിക്കാന്‍ പോകുന്നുവെന്ന് പറയുന്നത് മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ പദ്ധതി ഏകോപനസംവിധാനമായ ഡാഷ്‌ബോര്‍ഡ് പഠിക്കാന്‍ കേരള ചീഫ് സെക്രട്ടറി പോകുന്നതിനെച്ചൊല്ലിയാണ് വിവാദം ആരംഭിച്ചത്. ഗുജറാത്തില്‍നിന്ന് ഒന്നും പഠിക്കാനില്ലെന്ന് ആവര്‍ത്തിച്ചിരുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ ‘ഭരണമാതൃക’ പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ വിടുന്നതിനെതിരേ പ്രതിപക്ഷം രംഗത്തത്തി. ഈ തീരുമാനത്തെ പിന്തുണച്ച ബി.ജെ.പി., ഗുജറാത്ത് വികസനമാതൃക പകര്‍ത്താന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

M K Muneer on kerala to study gujarat model

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment