visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
online Fraud

പട്ടാള ക്യാമ്പിലേക്ക് 40 പ്ലേറ്റ് ബിരിയാണി വേണം; പണം തട്ടാൻ പല മാർഗങ്ങൾ ശ്രദ്ധിക്കുക ; പണി പാളിയത് അക്കൗണ്ടിൽ പണമില്ലാതെ വന്നതോടെ

By - Siju Kuriyedam Sreekumar -- Monday, May 02, 2022 , 09:33 PM
ചിറ്റൂർ: പട്ടാള ക്യാമ്പിലേക്ക് ഭക്ഷണം  വേണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ച് പണം തട്ടാൻ ശ്രമിച്ചതായി പരാതി. ചിറ്റൂരിൽ ബിരിയാണിക്കട നടത്തുന്ന കൊശത്തറ സ്വദേശി എൻ.അക്ബർ അലിയുടെ (31) ഫോണിലേക്കാണ് ഇന്നലെ വിളിയെത്തിയത്. ഹിന്ദിയിലായിരുന്നു സംസാരം. നല്ലേപ്പിള്ളിയിൽ 40 പേരടങ്ങുന്ന പട്ടാളക്കാരുടെ ക്യാംപ് ആരംഭിച്ചിട്ടുണ്ടെന്നും അവിടേക്ക് 10 ദിവസത്തേക്കുള്ള ഭക്ഷണം എത്തിക്കണമെന്നുമായിരുന്നു ആവശ്യം. അതിനുള്ള തുക ബാങ്ക് അക്കൗണ്ടിലേക്കു നൽകാമെന്നും അറിയിച്ചു. എന്നാൽ സംശയം പ്രകടിപ്പിച്ചതോടെ ഒരു പട്ടാളക്കാരന്റെ തിരിച്ചറിയൽ രേഖയും ആധാറിന്റെ ചിത്രവും അലിയുടെ ഫോണിലേക്ക് അയച്ചുകൊടുത്തു.

പട്ടാളക്കാരന്റെ തിരിച്ചറിയൽ രേഖയുടെ കോപ്പി ലഭിച്ചതോടെ ഭക്ഷണം എത്തിക്കാമെന്ന് അലി സമ്മതിച്ചു. പിന്നീട് വീണ്ടും ഫോൺവിളിയെത്തി. ഭക്ഷണം പായ്ക്ക് ചെയ്തതിന്റെയും പണം അയയ്ക്കേണ്ട അക്കൗണ്ടിൽ ഉപയോഗിക്കുന്ന എടിഎം കാർഡിന്റെ ഇരുവശങ്ങളുടെയും ഫോട്ടോ എടുത്ത് അയയ്ക്കാൻ ആവശ്യപ്പെട്ടു. അലി അതേപടി ചെയ്തു. ഉടൻ ഫോണിലേക്ക് ഒടിപി സന്ദേശം ലഭിച്ചു. ഒടിപി പറയണമെന്നാവശ്യപ്പെട്ട് അടുത്ത നിമിഷം തന്നെ ഫോൺവിളിയും എത്തി. ഒടിപി ചോദിച്ചതോടെ സംശയം തോന്നിയ അലി നമ്പർ തെറ്റായി പറഞ്ഞുകൊടുത്തു. അടുത്ത നിമിഷം വീണ്ടും ഒടിപി സന്ദേശം ലഭിക്കുകയും പിന്നാലെ ഫോൺവിളി എത്തുകയും ചെയ്തു.


തട്ടിപ്പാണെന്നു മനസ്സിലാക്കിയ അലി ഭക്ഷണം എടുക്കാനെത്തുമ്പോൾ പണം തന്നാൽ മതിയെന്നു പറഞ്ഞു ഫോൺ വച്ചു. പിന്നീട് വിളി വന്നില്ലെങ്കിലും ബാങ്ക് അക്കൗണ്ടിൽനിന്ന് 4800 രൂപ പിൻവലിക്കാൻ ശ്രമിച്ചതായി കാണിച്ചു ഫോൺ സന്ദേശം ലഭിച്ചു. പിൻവലിക്കാൻ ശ്രമിച്ച അത്രയും തുക ബാങ്ക് അക്കൗണ്ടിൽ ഇല്ലാതിരുന്നതും തട്ടിപ്പുകാരുടെ കണക്കൂകൂട്ടൽ തെറ്റിച്ചു. പിന്നീട് ചിറ്റൂർ സ്റ്റേഷനിലെത്തി അന്വേഷിച്ചപ്പോൾ നല്ലേപ്പിള്ളിയിൽ ക്യാംപൊന്നും നടക്കുന്നില്ലെന്നും ഇത്തരത്തിൽ ഫോൺ സന്ദേശമയച്ച് പണം തട്ടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചതായും അലി പറയുന്നു.

Kerala online money trap in the name of military camp  

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment