visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
School Buliding  Scam
School Buliding ScamPhoto Credit : Siju Kuriyedam Sreekumar

യുക്രൈനിൽ ബോംബ് വീണ സ്ഥലമല്ല ,രവീന്ദ്രൻ മാഷിന്റെ മണ്ഡലത്തിൽ കിഫ്ബി  3.75 കോടി രൂപക്ക് പണിത  ചെമ്പൂച്ചിറ സ്കൂൾ ആണ്

By - Siju Kuriyedam Sreekumar -- Saturday, April 02, 2022 , 02:50 PM


ഫോട്ടോയിൽ കാണുന്ന കെട്ടിടം കാണുമ്പോൾ നിങ്ങൾ കരുതും   യുക്രൈനിൽ ബോംബ് വീണ സ്ഥലമാകും  ഇത് എന്ന് . എന്നാൽ നിങ്ങൾക്ക് തെറ്റി  രവീന്ദ്രൻ മാഷിന്റെ മണ്ഡലത്തിൽ  കിഫ്ബി  3.75 കോടി രൂപക്ക് പണിത തൃശൂര്‍ ചെമ്പൂച്ചിറ സ്കൂൾ പണിതു ഒന്നര വര്ഷം ആകും മുൻപ് പൊളിച്ചു ഇട്ടിരിക്കുന്നതാണ്   . സിമൻ്റ് കമ്പി, മണൽ വളരെ കുറച്ചു ഉപയോഗിച്ച്  എങ്ങനെ പണിയാം  എന്നതിൽ ഗവേഷണം നടത്തിയ താന്  . പഠനങ്ങൾ  സ്കൂളിൽ അല്ലെ പറ്റു , ആളുകൾ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നതാണ് . തെറ്റുകളിൽ നിന്നല്ലേ ശരി ഉണ്ടാകു അപ്പോൾ ആദ്യം അഴിമതി  പിന്നെ അത് ശരി ആക്കും എന്നിട്ടു  ശരി ആക്കിയ അതെ അഴിമതിക്കാരെ നന്മമരം ആക്കി പ്രതിഷ്ട്ടിക്കും അതാണല്ലോ ഇപ്പോഴത്തെ ഒരു രീതി .
   
      പാലാരിവട്ടത്തിൻ്റെ മറ്റൊരു പതിപ്പ്  യു ഡി എഫ് കാർക്ക് മാത്രമല്ല എൽഡിഫുകാർക്കും ഇങ്ങനെ പണിയാൻ കഴിയും എന്ന് തെളിയിച്ചതാണ്  ഇത് . അനേകം വിദ്യാർത്ഥികളുടെ ജീവൻ വച്ചു കളിച്ച ഈ കൊള്ളക്കാരായ കരാറുകാരനെയും, മുൻവിദ്യഭ്യാസ മന്ത്രിയെയും, പിടിഐ കമ്മറ്റിയെയും പങ്ക് പറ്റിയ CPM നേതാക്കളെയും  ഒരു കാരണവശാലും വെറുതെ വിടരുത് . ഇപ്പോൾ അവർ പറയുന്ന ഒരു ന്യായം ഇത് നനക്കാൻ  പൈസ കൊടുക്കണ്ട എന്നും കോൺട്രാക്ടർ തന്നെ അത് പൊളിച്ചു നന്നാക്കും എന്നും ആണ് . അപ്പോൾ ഇത് കുട്ടികളുടെ മുകളിൽ വീണിരുന്നെങ്കിലോ അതിനു ആര് ഉത്തരവാദിത്വം ഏറ്റെടുക്കും . ഇവിടെ മനുഷ്യരുടെ ജീവന് വിലയില്ലേ . 

     കുറച്ചു കിറ്റ് തന്നു എന്ന് കരുതി എന്ത് തോന്നിവാസവും ആകാം എന്ന നിലയിൽ ആയി കാര്യം . വെറുതെ തന്നു എന്ന് പറയുന്ന കിറ്റിൽ തന്നെ കോടികളുടെ വെട്ടിപ്പായിരുന്നു . അത് പാക്ക് ചെയ്തു തന്ന സഞ്ചി മുതൽ അതിലെ പപ്പടം വരെ മോശം നിലവാരം ഉള്ളതും അധിക വിലക്ക് വാങ്ങിയതും ആയിരുന്നു ബാക്കി സാധനങ്ങൾ കേന്ദ്ര പദ്ധതി പ്രകാരം കിട്ടിയത് പേരുമാറ്റി കിറ്റിലാക്കി കൊടുത്തു . എന്തിനീ നാടകം ?. 

     കിഫ്ബിയുടെ 3 കോടിയും 75  ലക്ഷം എം ൽ എ ഫണ്ടും കൂടി ചേർത്താണ് തൃശൂര്‍ ചെമ്പുച്ചിറ സ്കൂള്‍ കെട്ടിടം പണിതത് . പണിതു ഒന്നര വര്ഷം കഴിയും മുൻപ് ആണ് കെട്ടിടം ബലക്ഷയത്തെ തുടര്‍ന്ന് പൊളിക്കുന്നത് എന്ന് ഓർക്കണം . 

   ഇതിനിടയിൽ തൃശൂര്‍ ചെമ്പൂച്ചിറ സ്കൂള്‍ കെട്ടിടം പൊളിക്കുന്നതില്‍ വിശദീകരണവുമായി കിഫ്ബി വന്നിട്ടുണ്ട് . കരാറുകാരന് ഒരു രൂപ പോലും നല്‍കിയിട്ടില്ല. അഞ്ചു ക്ലാസ് മുറികളുടെ കാര്യത്തില്‍ മാത്രമാണ് ഗുണനിലവാരപ്രശ്നം. പൊളിക്കാനുള്ള ചെലവുപോലും കിഫ്ബി നല്‍കില്ലെന്നും അവര്‍ വിശദീകരിച്ചു. അപ്പോൾ ഈ അഞ്ചു ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ ജീവനെന്താ  വിലയില്ലേ. അതോ കിറ്റ് വാങ്ങി എന്ന ഒറ്റ കുറ്റത്താൽ എല്ലാം മിണ്ടാതിരിക്കണം എന്നാണോ സർക്കാർ ഉദ്ദേശിക്കുന്നത് . പാവപ്പെട്ടവന്റെ മക്കൾക്ക് പഠിക്കാൻ ഉള്ള സ്കൂളിന്റെ കാര്യം ആണ് ഇത് അതും പാവപ്പെട്ടവന്റെ പാർട്ടി എന്ന് അവകാശവാദം ഉന്നയിക്കുന്ന സി പി എം ഭരിക്കുമ്പോൾ അവരുടെ തന്നെ എം ൽ എ കൂടി ഇടപെട്ടു പണിത സ്കൂൾ കെട്ടിടം ആണ് ഈ നിലക്ക് എന്ന് ഓർക്കണം . കോൺട്രാക്ടർ ക്കു എതിരെ യാതൊരു വിധ നടപടിയും ഉണ്ടായില്ല എന്നതും ശ്രദ്ദേയമാണ് . 5 ക്ലാസ് മുറികൾ പൊളിച്ചു പണിയും എന്ന് പറയുന്ന കിഫ്‌ബി ഭാക്കി ക്ലാസ് മുറികളുടെ കാര്യവും അതിന്റെ ഉറപ്പിന്റെ കാര്യവും മിണ്ടുന്നില്ല . അതോ ഈ അഞ്ചിൽ മാത്രമാണോ മായം  ചേർത്തിട്ടുള്ളു എന്ന് കിഫ്ബ്യ്ക്കും സർക്കാരിനും  ഉറപ്പാണോ ?. 



Chembuchira school building scam  

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment