visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Symbolic image of rape inside a car
Symbolic image of rape inside a carPhoto Credit : Siju Kuriyedam Sreekumar

കാറിൽ പെൺകുട്ടിയെ മയക്കി കിടത്തി ദുരുപയോഗം ചെയ്തത് ഡിവൈഎഫ്ഐ നേതാവ്; വിദ്യാർത്ഥിനികളുടെ നഗ്നവീഡിയോ പകർത്തിയതായും ആരോപണം; കാസർകോട്ടെ കേസിൽ നിന്നും തടിയൂരിയ സഖാവ് വീണ്ടും കുരുക്കിലേക്ക്

By - Siju Kuriyedam Sreekumar -- Friday, May 20, 2022 , 10:34 PM
കാസർകോട്: ഇരിയണ്ണിയിലെ പാർട്ടി ഗ്രാമത്തിൽ സഹകരണ ബാങ്ക് ജീവനക്കാരനായ ഡി വൈ എഫ് ഐ നേതാവുമായി ബന്ധപ്പെട്ട പീഡന വിവാദം വീണ്ടും ചർച്ചയാവുകയാണ്. കഴിഞ്ഞ ജനുവരി ഒൻപതിനാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ സിപിഎം നേതൃത്വം ഇടപെട്ട് വിഷയം ഒതിക്കിതീർക്കുകയായിരുന്നു എന്നാണ് പിന്നീട് പുറത്ത് വന്ന വിവരം.

സംഭവത്തിൽ പരാതിക്കാർ ഇല്ലാത്തതിനാൽ വിവാദം ചില ഓൺലൈൻ മാധ്യമങ്ങനൽകിയ വാർത്തകളിലും പ്രാദേശികമായി യൂത്ത് ലീഗ് പ്രവർത്തകർ ബാങ്കിലേക്ക് നടത്തിയ മാർച്ചിലുമായി ഒതുങ്ങി തീരുകയായിരുന്നു.

വിവാദത്തിന് കാരണമായ സംഭവം ഇങ്ങനെ:

ഡി വൈ എഫ് ഐ പ്രാദേശിക നേതാവും ബാങ്ക് ജീവനക്കാരനുമായ യുവാവ് പ്രായപൂർത്തി ആകാത്ത കുട്ടിയെ പീഡിപിച്ചുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. നേതാവിന്റെ പീഡനത്തിരയായ കുട്ടി സിപിഎം ലോക്കൽ കമ്മിറ്റി അംഗം ആയ വനിതാ നേതാവിന്റെ അടുത്ത് പരാതിയുമായി എത്തിയതോടെ ആണ് സംഭവം പുറത്തറിഞ്ഞത്. മൈനർ ആയ കുട്ടി തന്നെ 10 വയസ്സ് മുതൽ ഇയാൾ പീഡിപ്പിക്കുന്നുണ്ടെന്നും യുവാവിന്റെ ഫോണിൽ നിറയെ നാട്ടിലെ ഒരു ഡസനോളം സ്ത്രീകളുടെ കൂടെ ഉള്ള ഫോട്ടോകളും വീഡിയോകളും ഉണ്ടെന്നും അതിൽ കുറച്ചെണ്ണം കുട്ടി അവളുടെ ഫോണിലേക്കു മാറ്റിയിട്ടുണ്ടെന്നും അറിയിച്ചു.

കുട്ടിയുടെ കൈയിൽ ഉണ്ടായിരുന്ന വീഡിയോകൾ കോപ്പി ചെയ്ത വനിതാ നേതാവ് ലോക്കൽ സെക്രട്ടറിയെ വിവരം അറിയിക്കുന്നു. ലോക്കൽ സെക്രട്ടറി പെട്ടെന്ന് തന്നെ സിപിഎം നേതൃത്വത്തെ ബന്ധപ്പെടുകയും വിവരം പൊലീസിന് കൈമാറുകയും ചെയ്യുന്നു. എന്നാൽ സംഭവുമായി ബന്ധപെട്ട് പൊലീസിന് കൃത്യമായ ഒരു പരാതിയും ലഭിച്ചിരുന്നില്ല. ഇതോടെ പൊലീസ് ജെ ജെ ആക്ട് പ്രകാരം സ്വമേധയാ കേസടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പൊലീസ് കേസ് എടുത്ത വിവരം പുറത്തായതോടെ സിപിഎം ഏരിയ കമ്മിറ്റി അംഗം ആയ വേറൊരു വനിതാ നേതാവ് പ്രതിയുടെ സഹോദരനെ വിളിച്ചു വിവരം കൈമാറുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെങ്കിലും തൊണ്ടി മുതലായ ഫോണിന് പകരം വേറൊരു ഫോണായിരുന്നു പൊലീസിന് നൽകിയത്. ഇതേ സമയം, സഹോദരൻ തൊണ്ടി മുതലായ ഫോൺ, ലാപ്‌ടോപ്പ് എന്നിവ സിപിഎം നിയന്ത്രണത്തിലുള്ള വനിതാ ബാങ്ക് തുറന്നു എടുത്തു മാറ്റുന്നു. സഹോദരന് ബാങ്കിന്റെ താക്കോൽ ആര് കൊടുത്തു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആവേശഷിക്കുന്നു.

പ്രാദേശിക സിപിഎമ്മിലെ ചില നേതാക്കളും പ്രതിയുടെ ബന്ധുക്കളും കൂടി പരാതിക്കാരിയായ കുട്ടിയെ സ്വാധീനിക്കുകയും പരാതി പിൻവലിപ്പിക്കുകയും ചെയ്തുവെന്നാണ് സൂചന. എന്നാൽ സിപിഐ എം നേതാക്കൾ ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു. പെൺകുട്ടി ഇത്തരത്തിൽ ഒരു പീഡനം നടന്നതായി പറയുകയോ, വൈദ്യ പരിശോധനയിൽ തെളിയുകയോ ചെയ്തിരുന്നില്ല. രഹസ്യമൊഴിയിലും കൗൺസിലിംഗിലും എല്ലാം ഇതെ നിലപാടാണ് പെൺകുട്ടി തുടർന്നത്. ഇതോടെ സിപിഎം ഏരിയ നേതൃത്വം ഇടപെട്ട് യുവാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ബാങ്കിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും തൽസ്ഥിതി നിലവിൽ തുടരുകയും ചെയ്യുന്നു.

എന്നാൽ ചില സിപിഐ എം നേതാക്കളുടെ സഹായത്തോടെ കേസിൽ നിന്ന് രക്ഷപെട്ട പ്രതി നാട്ടിലെ ഒരുപാട് പെൺകുട്ടികളുടെ ഭാവി തന്നെ അപകടത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അത്തരതിലുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പൊലീസിന് ലഭിച്ചിരിക്കുന്നത്. ഡിവൈ എഫ് ഐ നേതാവ് ഓടുന്ന കാറിൽ ഒരു പെൺകുട്ടിയെ മയക്കി കിടത്തി ദുരുപയോഗം ചെയ്യുന്നതും, അതെ കാറിൽ തന്നെ മറ്റൊരു വിദ്യർത്ഥിനിയെ ബലമായി ഉപയോഗപെടുത്തിയതും പിന്നീട് മഹേഷ് എന്ന മണൽ മാഫിയയുടെ പ്രതിനിധിക്ക് ‘ സെറ്റ്’ ചെയ്യുന്നതായുള്ള ഫോൺ സന്ദേശവും പൊലീസിന് ലഭിച്ച തെളിവുകളിൽ ഉണ്ട്. ഇതിന് പുറമേ ഒരു ജീവനക്കാരിയായ യുവതിയുടേതാണെന്ന് തോന്നിപ്പിക്കുന്ന നഗ്‌ന വീഡിയോ കോളും, മറ്റാരു യുവതിയുമായി ലൈംഗിക വേഴ്ച നടത്തുന്ന വീഡിയോയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഓടുന്ന കാറിൽ പെൺകുട്ടിയെ ദുരുപയോഗിച്ചത് മയക്കുമരുന്ന് നൽകിയാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി കണ്ടു എന്ന് പറയപ്പെടുന്ന വീഡിയോകളും മറ്റു ചിത്രങ്ങളും ഉടൻ പൊലീസിന് ലഭിക്കുമെന്നാണ് സൂചന. അതേസമയം ബാംഗളൂരിൽ യുവ നേതാവിന് സ്വന്തമായി ബ്യൂട്ടി പാർലർ ഉണ്ടെന്നും സമൂഹത്തിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്നും സൂചനയുണ്ട് . പൊലീസിനെ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ പോക്‌സോ കേസ് ചുമത്തുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ പ്രതികളുടെ പേരോ ഫോട്ടോയോ പൂർണമായും ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ല.

DYFI leader abuses girl in car

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   
 



LEAVE A REPLY

Security code:

COMMENTS

Be the first to comment