visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Manichan
ManichanPhoto Credit : SMP

പൊടിയരി കഞ്ഞി കച്ചവടക്കാരനിൽ നിന്ന് മദ്യരാജാവായത് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ; സ്പിരിറ്റ് ഒഴുക്കിയത് ഉന്നത സ്വാധീനത്തിൽ; ഒടുവിൽ ജയിലിലെ മേശിരിയായി, ഇപ്പോൾ പുറത്തേക്കും; ആരാണ് മണിച്ചൻ?

By - Siju Kuriyedam Sreekumar -- Tuesday, June 14, 2022 , 03:08 PM
തിരുവനന്തപുരം: സംസ്ഥാനം കണ്ട ഏറ്റവും വലിയ മദ്യദുരന്തത്തിലെ മുഖ്യ പ്രതി മണിച്ചൻ ഇനി പുറത്തേക്ക്. മദ്യ രാജാവായി തലസ്ഥാനത്തെ നിയന്ത്രിച്ച അബ്‌കാരി വിഷമദ്യ ദുരന്തത്തോട് കൂടി എല്ലാം തകർന്ന് ഒടുവിൽ ജയിലിലെ മേശിരിയായി തീരുകയായിരുന്നു. ഉന്നത സ്വാധീനങ്ങൾ ഉണ്ടായിരുന്ന ചന്ദ്രൻ എന്ന മണിച്ചന്റെ വീഴ്ച വളരെ പെട്ടെന്നായിരുന്നു. ഇപ്പോൾ 22 വർഷത്തെ ജയിൽ വാസത്തിനൊടുവിലാണ് മണിച്ചൻ പുറത്തിറങ്ങുന്നത്.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊടിയരി കഞ്ഞി വിറ്റായിരുന്നു പണ്ടകശാല സ്വദേശി ചന്ദ്രനെന്ന മണിച്ചൻറെ തുടക്കം. പിന്നീട് വ്യാജ വാറ്റായി. ഒരിക്കൽ മണിച്ചൻ എക്സൈസിൻറെ പിടിയിലാവുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയിട്ടും വാറ്റ് തുടർന്നു. ഇതിനിടെ ഷാപ്പ് നടത്തിപ്പുകാരും, സ്പരിറ്റ് കച്ചവടക്കാരുമായി മണിച്ചൻ നല്ല ബന്ധമുണ്ടാക്കി. ആൻറണി സർക്കാർ ചാരായം നിരോധിച്ചപ്പോൾ കള്ള് ഷാപ്പ് ലേലത്തിലേക്ക് മണിച്ചൻ നീങ്ങി. സുഹൃത്തുമായി കൂട്ടുകൂടി ആദ്യം ചിറയിൻകീഴ് റെയ്ഞ്ച് പിടിച്ചു. പിന്നീട് വർക്കല, വാമനപുരം റെയ്ഞ്ചുകളും മണിച്ചൻറെ കീഴിലായി. കള്ളുഷാപ്പുകൾ വഴി വ്യാജ മദ്യം വിറ്റു. പൊലീസും എക്സൈസും മണിച്ചനെതിരെ അനങ്ങിയില്ല. രാഷ്ട്രീയ- ഉദ്യോഗസ്ഥ സംഘങ്ങളെ മണിച്ചനും സഹോദരൻമാരും നിയന്ത്രിച്ചു. അതിർത്തി കടന്ന് സ്പരിറ്റൊഴുകി. തിരുവനന്തപുരം റെയ്ഞ്ച് കൂടി മണിച്ചൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം ഉണ്ടാകുന്നത്. ഒളിവിൽ പോയ മണിച്ചൻ ശത്രുക്കൾക്കെതിരെ ഗൂഢാലോചനയും ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ മണിച്ചനെ പൊലീസ് പിടികൂടി. മണിച്ചൻറെ സഹോദരങ്ങളും സുഹൃത്തുക്കളും കൂട്ടുകച്ചവടക്കാരുമെല്ലാം കല്ലുവാതുക്കൽ കേസിൽ പ്രതിയായി. മണിച്ചൻറെ സാമ്രാജ്യം തകർന്നു. മണിച്ചൻറെ വീട്ടിൽ ഭൂഗർഭ അറകളുണ്ടാക്കി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് അന്വേഷണ സംഘം കണ്ടെത്തി. 2002 ജൂലൈ 16 കൊല്ലം സെഷൻസ് കോടതിയാണ് മണിച്ചനടക്കമുള്ള പ്രതികൾക്ക് ശിക്ഷ വിധിച്ചത്. മണിച്ചൻറെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചിരുന്നുവെങ്കിലും കൊലപാതക കുറ്റം എടുത്തുമാറ്റി. അബ്ദാരി നിയമപ്രകാരമുള്ള ശിക്ഷയാണ് തുടർന്ന് അനുഭവിച്ചത്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിനെ ജയിൽ വച്ച് വധിക്കാൻ ശ്രമിച്ച കേസിലും നാല് വ‍ർഷം മണിച്ചനെ ശിക്ഷിച്ചു.
                     പിന്നീട്, ജയിലിലെ നല്ല പുളളിയായ മണിച്ചനെ നെട്ടുകാൽത്തേരി തുറന്ന ജയിലേക്ക് മാറ്റി. ശിക്ഷ ഇളവിന് മണിച്ചൻ പല പ്രാവശ്യം അപേക്ഷ നൽകിയെങ്കിലും ഉപദേശ സമിതികൾ തള്ളി. ജയിലിലെ മേശിരിയായ മണിച്ചന് പൊലീസ് റിപ്പോർട്ടും അനുകൂലമായിരുന്നില്ല. മണിച്ചൻറെ രണ്ട് സഹോദരങ്ങളും കഴിഞ്ഞ ഡിസംബറിൽ ജയിൽ മോചിതരായിരുന്നു. ഒടുവിൽ ഉന്നതാധികാര സമിതി രക്ഷക്കെത്തി. കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച മദ്യദുരന്തകേസിൻറെ കാരണക്കാരൻ 22 വ‍ർഷത്തിന് ശേഷം പുറത്തേക്ക്.
        നാടിനെ നടുക്കിയ ദുരന്തമായിരുന്നു കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന മണിച്ചൻ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതോടെയാണ് പ്രതിക്ക് പുറത്തിറങ്ങാനുള്ള വഴി തെളിയുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു മണിച്ചൻ. മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെയാണ് മോചിപ്പിക്കുന്നത്.
      മദ്യ ദുരന്ത കേസിൽ 22 വർഷമാണ് മണിച്ചൻ ജയിലിൽ കഴിഞ്ഞത്. നേരത്തെ, തടവുകാരെ മോചിപ്പിക്കാൻ വേണ്ടി സർക്കാർ സമർപ്പിച്ച ഫയൽ ഗവർണർ തിരിച്ചയച്ചിരുന്നു. 64 തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചതിന് ശേഷം, 33 ആക്കി ചുരുക്കിയതിൽ വിശദീകരണം ചോദിച്ചായിരുന്നു ഗവർണർ ഫയൽ മടക്കിയത്.
വിദഗ്ധ സമിതി വിശദ പരിശോധന നടത്തിയതിന് ശേഷമാണ് 33 ആക്കി ചുരുക്കിയതെന്ന് സർക്കാർ മറുപടി നൽകി. 20 വർഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം. ഇതേത്തുടർന്ന് ഗവർണർ ഫയലിൽ ഒപ്പിടുകയായിരുന്നു.

31 മരണം, കാഴ്ച നഷ്ടപെട്ടത് ആറ് പേർക്ക്, ചികിത്സ തേടിയത് 500 പേർ

2000 ഒക്‌റ്റോബർ 21ന് കല്ലുവാതുക്കൽ 19 ആൾക്കാരും പള്ളിക്കൽ, പട്ടാഴി എന്നിവിടങ്ങളിലുമുള്ള 31 പേർ വ്യാജമദ്യം കഴിച്ച് മരിക്കാനും ധാരാളം പേർക്ക് കാഴ്ച്ച നഷ്ടപ്പെടാനുമിടയായ സംഭവമാണ് കല്ലുവാതുക്കൽ മദ്യ ദുരന്തം എന്ന പേരിൽ അറിയപ്പെടുന്നത്. മണിച്ചൻ, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാർ, എന്നിവരും പ്രതികളായിരുന്നു. ഹയറുന്നിസ ജയിൽ ശിക്ഷ അനുഭവിക്കവേ കരൾ വീക്കം മൂലം മരണമടഞ്ഞു. സുരേഷ് കുമാർ, മനോഹരൻ എന്നിവരും പ്രതികളാണ്. നാൽപ്പത്തൊന്നാം പ്രതിയായ സോമന്റെ ശിക്ഷ പിന്നീട് ഇളവുചെയ്തിരുന്നു.

കല്ലുവാതുക്കൽ വ്യാജമദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനത്തിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന സർക്കാരിനും കേരള ഗവർണർക്കും നൽകിയ നിർദ്ദേശത്തിൽ പറഞ്ഞിരുന്നത്. മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് മുദ്രവച്ച കവറിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ രേഖകൾ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നിർദേശം. മണിച്ചൻറെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആണ് ഉത്തരവിട്ടത്. പേരറിവാളൻ കേസും സുപ്രീംകോടതി ഉത്തരവിൽ പരാമർശിച്ചു. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ ഗവർണർ ഒപ്പിടുകയായിരുന്നു. കേസ് പരിഗണിച്ച കോടതി നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ആരാഞ്ഞിരുന്നു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ ജാമ്യം നൽകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.


Kalluvathukkal alcohol tragedy defendant Manichan 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment