visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Manichan
ManichanPhoto Credit : SMP

മദ്യരാജാവിന്റെ മാസപ്പടി ഡയറിയിൽ ഉന്നത സിപിഎം നേതാക്കളുടെ പേരുകൾ; ആരോപണവിധേയരായ നേതാക്കൾ ഇപ്പോഴും സിപിഎമ്മിന്റെ ഉന്നത പദവികളിൽ; പ്രതി നല്ല കുട്ടി ആയെന്ന സർക്കാർ സർട്ടിഫിക്കറ്റിൽ മണിച്ചൻ പുറത്തേക്ക്

By - Siju Kuriyedam Sreekumar -- Tuesday, June 14, 2022 , 03:51 PM
തിരുവനന്തപുരം: നാടിനെ നടുക്കിയ ദുരന്തമായിരുന്നു കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന മണിച്ചൻ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതോടെയാണ് പ്രതിക്ക് പുറത്തിറങ്ങാനുള്ള വഴി തെളിയുന്നത്. 

സിപിഎം ഉന്നത ബന്ധങ്ങളും കോടതി പരാമർശവും

മണിച്ചന്റെ ഗോഡൗണിൽ നിന്നും വിവിധ സ്ഥലങ്ങളിലെത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിൽപ്പെട്ടത്. മണിച്ചന്റെ മാസപടി ഡയറിയിൽ പല ഉന്നത സിപിഎം നേതാക്കളുടെയും പേരുകളുണ്ടായിരുന്നു എന്നാണ് പുറത്തുവന്നിരുന്ന വിവരം. വ്യാജവാറ്റ് സംഘത്തിന് സിപിഎം നേതാക്കളുടെ പരസ്യമായ പിന്തുണയുണ്ടായിരുന്നുവെന്നത് വ്യക്തമായിരുന്നു. സംസ്ഥാനം നേരിട്ട ഏറ്റവും വലിയ മദ്യദുരന്തത്തിന് അന്നത്തെ ഭരണകക്ഷിയിൽപ്പെട്ടവർക്കും പങ്കുണ്ടായിരുന്നുവെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം സിപിഎമ്മിന് ഏൽപ്പിച്ച ആഘാതം കനത്തതായിരുന്നു.

സർക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് വിഷമദ്യലോബിക്ക് ഒത്താശകൾ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥർക്കും മറ്റ് ഭരണകർത്താക്കൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നായിരുന്നു ജസ്റ്റിസുമാരായ വി എസ് സിർപുർകാർ, സിറിയക് ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവിൽ പറഞ്ഞിരുന്നത്. വിഷമദ്യലോബിക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനിടയുണ്ടെന്നും കോടതി ചൂണ്ടികാണിച്ചു.

കേസിലെ മുഖ്യപ്രതിയായ മണിച്ചനിൽ നിന്ന് സിപിഎം നേതാക്കൾ പണം വാങ്ങിയെന്ന വിജിലൻസിന്റെ കണ്ടെത്തൽ നിഷേധിക്കാൻ പാർട്ടി ഇന്നുവരെ തയ്യാറായിട്ടില്ല. ആരോപണവിധേയരായ നേതാക്കൾ ഇപ്പോഴും സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ തുടരുന്നുണ്ട്. കടകംപ്പള്ളി സുരേന്ദ്രൻ, പേരൂർക്കട സദാശിവൻ, സത്യനേശൻ തുടങ്ങിയവരുടെ പേരുകളായിരുന്നു രേഖയിലുണ്ടായിരുന്നത്. സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഭാർഗവി തങ്കപ്പന്റെ പേരും മാസപടി ഡയറിയിലുണ്ടായിരുന്നു.

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മറ്റ് പ്രതികളും മണിച്ചന്റെ സഹോദരങ്ങളുമായ കൊച്ചനി, മണികണ്ഠൻ എന്നിവർക്ക് നേരത്തെ ശിക്ഷ ഇളവ് നൽകിയിരുന്നു. കഴിഞ്ഞവർഷമാണ് ഇരുവരെയും വിട്ടയച്ചത്. പൂജപ്പുര സെൻട്രൻ ജയിലിലായിരുന്ന മണിച്ചൻ നിലവിൽ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണുള്ളത്. ജയിലിൽ മികച്ച കർഷകനായാണ് മണിച്ചൻ അറിയപ്പെടുന്നത്. മണിച്ചന്റെ മോചനമാവശ്യപ്പെട്ട് നേരത്തെ അദ്ദേഹത്തിന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ചപ്പോൾ സംസ്ഥാനസർക്കാർ ചില വിവരങ്ങൾ കോടതിയിൽ നൽകാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, മുദ്രവെച്ച കവർ സ്വീകരിക്കാൻ വിസമ്മതിച്ച കോടതി വിവരങ്ങൾ സത്യവാങ്മൂലമായി നൽകാൻ നിർദേശിക്കുകയായിരുന്നു.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു മണിച്ചൻ. മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെയാണ് മോചിപ്പിക്കുന്നത്. മദ്യ ദുരന്ത കേസിൽ 22 വർഷമാണ് മണിച്ചൻ ജയിലിൽ കഴിഞ്ഞത്. നേരത്തെ, തടവുകാരെ മോചിപ്പിക്കാൻ വേണ്ടി സർക്കാർ സമർപ്പിച്ച ഫയൽ ഗവർണർ തിരിച്ചയച്ചിരുന്നു. 64 തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചതിന് ശേഷം, 33 ആക്കി ചുരുക്കിയതിൽ വിശദീകരണം ചോദിച്ചായിരുന്നു ഗവർണർ ഫയൽ മടക്കിയത്.

വിദഗ്ധ സമിതി വിശദ പരിശോധന നടത്തിയതിന് ശേഷമാണ് 33 ആക്കി ചുരുക്കിയതെന്ന് സർക്കാർ മറുപടി നൽകി. 20 വർഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം. ഇതേത്തുടർന്ന് ഗവർണർ ഫയലിൽ ഒപ്പിടുകയായിരുന്നു.

31 മരണം, കാഴ്ച നഷ്ടപെട്ടത് ആറ് പേർക്ക്, ചികിത്സ തേടിയത് 500 പേർ

2000 ഒക്‌റ്റോബർ 21ന് കല്ലുവാതുക്കൽ 19 ആൾക്കാരും പള്ളിക്കൽ, പട്ടാഴി എന്നിവിടങ്ങളിലുമുള്ള 31 പേർ വ്യാജമദ്യം കഴിച്ച് മരിക്കാനും ധാരാളം പേർക്ക് കാഴ്ച്ച നഷ്ടപ്പെടാനുമിടയായ സംഭവമാണ് കല്ലുവാതുക്കൽ മദ്യ ദുരന്തം എന്ന പേരിൽ അറിയപ്പെടുന്നത്. മണിച്ചൻ, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാർ, എന്നിവരും പ്രതികളായിരുന്നു. ഹയറുന്നിസ ജയിൽ ശിക്ഷ അനുഭവിക്കവേ കരൾ വീക്കം മൂലം മരണമടഞ്ഞു. സുരേഷ് കുമാർ, മനോഹരൻ എന്നിവരും പ്രതികളാണ്. നാൽപ്പത്തൊന്നാം പ്രതിയായ സോമന്റെ ശിക്ഷ പിന്നീട് ഇളവുചെയ്തിരുന്നു.

കല്ലുവാതുക്കൽ വ്യാജമദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനത്തിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന സർക്കാരിനും കേരള ഗവർണർക്കും നൽകിയ നിർദ്ദേശത്തിൽ പറഞ്ഞിരുന്നത്. മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് മുദ്രവച്ച കവറിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ രേഖകൾ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നിർദേശം. മണിച്ചൻറെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആണ് ഉത്തരവിട്ടത്. പേരറിവാളൻ കേസും സുപ്രീംകോടതി ഉത്തരവിൽ പരാമർശിച്ചു. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറുടെ പരിഗണനയിലാണ്. കേസ് പരിഗണിച്ച കോടതി നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ആരാഞ്ഞിരുന്നു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ ജാമ്യം നൽകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

രാജ്യം സ്വാതന്ത്ര്യം നേടിയ 75ാം വാർഷികത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവ് നൽകുന്നതിന് സർക്കാർ നൽകിയ പട്ടികയിൽ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ എന്ന മണിച്ചനും ഉൾപ്പെട്ടിരുന്നു.  വിവിധ കേസുകളിൽപ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയിൽമോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇതിലൊരാളായാണ് മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനും ഉൾപ്പെടുന്നത്.

വ്യാജമദ്യദുരന്ത കേസിൽ മണിച്ചന് 302ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനിൽക്കൽ, കാഴ്ചനഷ്ടപ്പെടുത്തൽ, ചാരായത്തിൽ വിഷം കലർത്തൽ, തെളിവ് നശിപ്പിക്കൽ, സ്പിരിറ്റ് കടത്തൽ, ചാരായവിൽപ്പന തുടങ്ങിയ കുറ്റങ്ങൾക്കായി മറ്റൊരു 43 വർഷവും വിധിച്ചിരുന്നു.

Kalluvathukkal alcohol tragedy defendant Manichan connection with CPM  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment