visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Exalogic Solutions Veena Riyas -VEENA THAIKKANDIYIL google company profile
Exalogic Solutions Veena Riyas -VEENA THAIKKANDIYIL google company profilePhoto Credit : Google

മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം താൽക്കാലികമായി അടച്ചു പൂട്ടിയാതായി ഗൂഗിൾ റിപ്പോർട്ടും ഒപ്പം വെബ് സൈറ്റും ഡൗണായി; സ്വർണക്കടത്ത് കേസിന്റെ ദുരൂഹത വർദ്ധിക്കുന്നു

By - Siju Kuriyedam Sreekumar -- Tuesday, June 14, 2022 , 06:33 PM
കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ബാംഗ്ളൂർ ഉള്ള  കമ്പനി ( Exalogic Solutions Private Limited  )താൽക്കാലികമായി അടച്ചു പൂട്ടിയതായാണ് ഗൂഗിൾ തരുന്ന വിവരം . ഇത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാണ് . വീണയുടെ കമ്പനി രജിസ്റ്റർ ചെയ്ത അഡ്രസ്സും ( NO.343,9th Main Rd, HSR Layout Sector-7 Bengaluru - 560102 )  , ഗൂഗിളിൽ കാണിക്കുന്ന അഡ്രസ്സും (7/22, Ganga Nagar Layout, Ganganagar, Bengaluru, Karnataka 560032 ) രണ്ടാണ് എന്നത് ആശയകുഴപ്പം ഉണ്ടാക്കുന്നതാണ്  എങ്കിലും രജിസ്റ്റർ ഇമെയിൽ ഐഡിയും ( veena@exalogic.in )  വെബ്സൈറ്റും (  http://www.exalogic.in ) രണ്ടു സ്ഥലത്തും ഒന്ന് തന്നെ ആണ് . വെബ്സൈറ് രണ്ടു ദിവസമായി ഡൌൺ ആണ് . ഓഫീസ് താൽക്കാലികമായി അടച്ചു എന്നാണ് ഗൂഗിൾ തരുന്ന വിവരം എങ്കിലും അത് പൂർണമായി വിശ്വസിക്കാൻ പറ്റില്ല കാരണം കമ്പനികളുടെ  ഗൂഗിൾ പ്രൊഫൈലിൽ റിവ്യൂ എഴുതാനും ഇപ്പോഴത്തെ  സ്റ്റാറ്റസ് രേഖപ്പെടുത്താനും ഗൂഗിൾ അക്കൗണ്ട് ഉള്ള ആർക്കും പറ്റും .  അതിനാൽ ഒന്നിച്ചു കുറെ ആളുകൾ തെറ്റായ വിവരം കൊടുത്താലും അങ്ങിനെ വരും . പക്ഷെ ഇതുവരെ  മാനേജ്‌മന്റ് നിഷേധിച്ചിട്ടില്ല അല്ലെങ്കിൽ തിരുത്തിയിട്ടില്ല എന്നതാണ് സംശയം ഉളവാക്കുന്നത് .  കൂടാതെ   ഇപ്പോൾ കമ്പനിയുടെ ഗൂഗിൾ  പ്രൊഫൈലും ഡിലീറ്റ് ചെയ്തു . 

സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രി വിദേശത്തേക്ക് കറൻസി കടത്തി എന്നാണ് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചത്. ക്ലിഫ് ഹൗസിലേക്ക് എത്തിച്ച സ്വർണ്ണ ചെമ്പിൽ ഭാരിച്ച ലോഹംപോലെയുള്ള വസ്തുക്കൾ ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കും, മകൾ വീണയ്‌ക്കും അറിവുള്ളതാണെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.

ഈ വിവാദങ്ങൾ കത്തിപടരുന്നതിനിടെയാണ് വീണയുടെ ഐടി സ്ഥാപനം സംബന്ധിച്ചും സമൂഹമാദ്ധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുന്നത്.  സ്വർണ്ണക്കടത്ത് കേസിന്റെ തുടക്കത്തിലും വീണയുടെ സ്ഥാപനം വിവാദത്തിന്റെ നിഴലിലായിരുന്നു. ബാംഗ്ലൂരിലേക്ക് കടന്ന സ്വപ്നയ്‌ക്കും സ്വർണ്ണക്കടത്ത് കേസിലെ മറ്റു പ്രതികൾക്കും ഒളിവിൽ താമസിക്കാൻ വീണയുടെ സ്ഥാപനം സഹായം നൽകി എന്നായിരുന്നു ആദ്യ ആരോപണം. എന്നാൽ ഇത് സംബന്ധിച്ച് ഒരു തെളിവും  അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നില്ല.

 സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ 164 മൊഴിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പേരും പരാമർശിച്ചതായാണ് സൂചന . മുഖ്യമന്ത്രിയുടെ  കുടുംബത്തിനും  കേസിൽ പങ്കുള്ളതായി സ്വപ്ന സുരേഷ് മാദ്ധ്യമങ്ങൾക്ക് മുൻപിലും വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും കോലാഹലങ്ങളും കേരളത്തിൽ കത്തിപടരുകയാണ്.  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  ബിജെപിയും കോൺഗ്രസും  പ്രതിഷേധവുമായി തെരുവുകളിലാണ്.   ഇന്നേവരെ കാണാത്ത പ്രതിഷേധ സമരങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം കടന്നുപോകുന്നത്.
Exalogic Solutions Private Limited MCA Registration details
Exalogic Solutions Private Limited MCA Registration detailsPhoto Credit : MCA Site

Exalogic Solutions Veena Riyas -VEENA THAIKKANDIYIL google company profile
Exalogic Solutions Veena Riyas -VEENA THAIKKANDIYIL google company profilePhoto Credit : Google

Exalogic Solutions Private Limited Afidavit
Exalogic Solutions Private Limited AfidavitPhoto Credit : Twitter

Exalogic Solutions Veena Riyas -VEENA THAIKKANDIYIL google company profile
Exalogic Solutions Veena Riyas -VEENA THAIKKANDIYIL google company profilePhoto Credit : Google


News about Pinarayi Vijayan daughter veena's firm Exalogic Solutions Private Limited     
   

 



LEAVE A REPLY

Security code:

COMMENTS

Be the first to comment