visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan in Niyamasabha
Pinarayi Vijayan in NiyamasabhaPhoto Credit : Niyamasabha TV Video Screengrab

വേണ്ടാത്ത കാര്യങ്ങൾ പറയാനാണോ ഈ സഭാ വേദി എന്നും വീട്ടിൽ കഴിയുന്ന ആളുകളെ ആക്ഷേപിക്കരുത് എന്നും നിയമസഭയിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

By - Siju Kuriyedam Sreekumar -- Tuesday, June 28, 2022 , 06:17 PM
തിരുവനന്തപുരം: നിയമസഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി. വേണ്ടാത്ത കാര്യങ്ങൾ പറയാനാണോ ഈ സഭാ വേദി. രാഷ്ട്രീയമായി കാര്യങ്ങൾ പറയണം. പറഞ്ഞ കാര്യങ്ങളെ കുറിച്ച് എന്താണോ പറയാൻ ഉള്ളത് അത് പറയണം. ഞങ്ങളുടെ ഭാഗത്ത് തെറ്റുകളുണ്ടെങ്കിൽ അത് പറയണം. വീട്ടിൽ കഴിയുന്ന ആളുകളെ ആക്ഷേപിക്കരുത്. അതാണോ സംസ്കാരം. അത്തരം കാര്യങ്ങളായിട്ടല്ല മുന്നോട്ട് പോകേണ്ടത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നത് സര്‍ക്കാരല്ല. പിന്നെ എങ്ങനെയാണ് കേസ് അട്ടിമറിക്കുന്നതെന്ന് മുഖ്യമന്ത്രി. രഹസ്യമൊഴി തിരുത്താന്‍ സര്‍ക്കാര്‍ ഇടപെട്ടെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. ഇടനിലക്കാര്‍ എന്നത് കെട്ടുകഥയാണ്. സ്വര്‍ണക്കടത്തും സോളര്‍ കേസും തമ്മില്‍ താരതമ്യമില്ലെന്നും പിണറായി പറഞ്ഞു.


 
രഹസ്യമൊഴിയിലെ വിവരങ്ങള്‍ എങ്ങനെ ശേഖരിച്ചെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വര്‍ണക്കടത്ത് കേസിലെ അടിയന്തരപ്രമേയം വഴി സോളര്‍ കേസ് വീണ്ടും ചര്‍ച്ചയാക്കാന്‍ വി.ഡി.സതീശന്‍ ശ്രമിക്കുകയാണെന്ന് പിണറായി ആരോപിച്ചു. അടിയന്തരപ്രമേയം ചര്‍ച്ചചെയ്യുമ്പോള്‍ രണ്ടുപേരെ സഭയില്‍ കാണാനില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നത്തലയും എവിടെയെന്ന് പിണറായി ചോദിച്ചു. സോളര്‍ കേസെടുക്കേണ്ടിവന്നത് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഉമ്മന്‍ചാണ്ടിയാണ് കമ്മിഷനെ നിയമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് നേരെ സഭയിൽ പരിഹാസം

 സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി കാണിക്കുന്നതെല്ലാം ചെപ്പടി വിദ്യയെന്ന് പ്രതിപക്ഷം നിയമസഭയിൽ. പ്രതിപക്ഷ എം എൽ എയായ എൻ. ഷംസുദ്ദീൻ ആണ് അടിയന്തര പ്രമേയത്തിൽ ഇക്കാര്യം ഉന്നയിച്ചത്. എല്ലാം തകർന്ന് തെളിവുകളെല്ലാം തനിക്കെതിരായി വരുമ്പോഴും വലിയ ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി. ഇത്രയുമായിട്ടും മുഖ്യമന്ത്രി രാജി വയ്‌ക്കാത്തത് രാഷ്‌ട്രീയ ധാർമ്മികതയില്ലാത്തതുകൊണ്ടാണെന്ന് ഷംസുദ്ദീൻ ആരോപിച്ചു. വാളുകൾക്കിടയിലൂടെ നടന്നു നീങ്ങിയ ആളാണെന്ന് പറഞ്ഞിട്ട് ഒരു മീറ്ററിൽ ഒരു പൊലീസ് എന്ന കണക്കിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും ഷംസുദ്ദീൻ പരിഹസിച്ചു

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്ഷേപമാണ് ഷംസുദ്ദീൻ ഉയർത്തിയതെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. ചട്ടം 132 പ്രകാരം ആവശ്യമില്ലാത്ത വിഷയം ഉന്നയിക്കാൻ പാടില്ലെന്നും പരാമർശം സഭാ രേഖയിൽ നിന്ന് നീക്കം ചെയ്യണമെന്നും പോയിന്റ് ഓഫ് ഓർഡറായി അദ്ദേഹം പറഞ്ഞു. ഇത് പരിശോധിക്കാമെന്ന് സ്പീക്കർ ഉറപ്പ് നൽകി.

ഞങ്ങളുടെ ആരുടെയും സുഹൃത്തല്ല ഷാജ്‌ കിരൺ എന്ന് വി ജോയ്

വലതുപക്ഷത്തിന് അസഹിഷ്‌ണുതയാണെന്നും ഇടതുപക്ഷത്തിന്റെ നാഥനെ കളങ്കപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും വി ജോയ് എം.എൽ.എ. അടിയന്തരപ്രമേയത്തിൻ മേലുള്ള മറുപടി പ്രസം​ഗത്തിലായിരുന്നു വി ജോയ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രമേശ് ചെന്നിലയും ഷാജ്‌ കിരണുമൊത്തുള്ള ചിത്രവും വി ജോയ് സഭയിൽ കാണിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും ഷാജ് കിരണുമായി നിൽക്കുന്ന ചിത്രങ്ങളും എം.എൽ.എ പ്രദർശിപ്പിച്ചു.

‘ഞങ്ങളുടെ ആരുടെയും സുഹൃത്തല്ല ഷാജ്‌ കിരൺ. ഞങ്ങളുടെ ആരുടെയും ദല്ലാളുമല്ല. സ്വപ്ന പുറത്തുവിട്ട ഒന്നര മണിക്കൂറുള്ള ശബ്‌ദരേഖയിൽ ഉണ്ടായിരുന്നത് പഞ്ചാര വർത്തമാനമായിരുന്നു. രണ്ട് തട്ടിപ്പുകാർ തമ്മിലുള്ള പയ്യാരം പറച്ചിൽ ആയത് കൊണ്ട് അത് ശ്രദ്ധ നേടി. ഇവർ തമ്മിൽ അടുപ്പമില്ലായിരുന്നെങ്കിൽ കുട്ടികളില്ലാതിരുന്ന ഷാജിനും ഭാര്യയ്ക്കും ഗർഭപാത്രം കൊടുക്കാൻ തയാറാകുമായിരുന്നോ? സ്വർണക്കടത്തിലെ രണ്ടാം എപ്പിസോഡിന് പിന്നിൽ കോൺഗ്രസ് – ബി.ജെ.പി – പി.സി ജോർജ് സംഘമാണ്.

തൃക്കാക്കര തിരഞ്ഞെടുപ്പിന് മുന്നെ ഈ എപ്പിസോഡ് ഇറക്കാനിരുന്നതാണ്. എന്നാൽ ഇതിനവർക്ക് സാധിച്ചില്ല’- എം.എൽ.എ പറഞ്ഞു.ഷാഫി പറമ്പിൽ പ്രമേയം അവതരിപ്പിക്കുന്നതിനിടെ മന്ത്രി പി രാജീവ് ക്രമപ്രശ്നം ഉന്നയിച്ചത് അല്പനേരം ബഹളത്തിനിടയാക്കിയിരുന്നു. രഹസ്യമൊഴി സഭയിൽ പരാമർശിക്കരുതെന്ന് രാജീവ് പറഞ്ഞതാണ് ബഹളത്തിനിടയാക്കിയത്.

In the assembly  Pinarayi Vijayan


 



LEAVE A REPLY

Security code:

COMMENTS

Be the first to comment