visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kerala Chief Minister Pinarayi Vijayan with Governor Arif Mohammed Khan
Kerala Chief Minister Pinarayi Vijayan with Governor Arif Mohammed KhanPhoto Credit : Siju Kuriyedam Sreekumar

കേരളം സാമ്പത്തിക പ്രതിസന്ധിയിൽ എന്നാൽ ആഡംബരത്തിന് ഒരു കുറവുമില്ല.മുഖ്യന് 33 ലക്ഷത്തിന്റെ കിയ കാർണിവൽ വാങ്ങിയിട്ട് അധികമായില്ല; വിവാദങ്ങൾ കെട്ടടങ്ങും മുമ്പേ 72 ലക്ഷത്തിന് വീണ്ടും രണ്ടു ‘ഇന്നോവ’ കൂടി

By - Siju Kuriyedam Sreekumar -- Tuesday, July 19, 2022 , 12:01 PM
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവർണർക്കുമായി പുതിയ വാഹനം വാങ്ങുന്നു. രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാനാണ് അനുമതി ലഭിച്ചത്. ഡൽഹിയിലെ ആവശ്യങ്ങൾക്കായാണ് ഇവ. കാറുകൾ വാങ്ങാനായി 72 ലക്ഷം രൂപ അനുവദിച്ചു. ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ആവശ്യം അംഗീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉത്തരവിറക്കി. കേന്ദ്ര സർക്കാരിന്റെ ജെം പോർട്ടൽ വഴിയാണ് കാർ വാങ്ങുന്നത്.

ഉപരാഷ്ട്രപതിയാകാനായിരുന്നു ആരീഫ് മുഹമ്മദ് ഖാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ ബിജെപിക്കാർ തീരുമാനിച്ചത് മറ്റൊരു തരത്തിലാണ്. ഇതോടെ തന്നെ കേരളത്തിന്റെ ഗവർണ്ണറായി ആരിഫ് മുഹമ്മദ് ഖാൻ തുടരുമെന്നും വ്യക്തമായി. മുഖ്യമന്ത്രിക്കും ഗവർണർക്കും വീണ്ടും പുതിയവാഹനം എന്ന സർക്കാരിന്റെ പുത്തൻ തീരുമാനം വരുന്നത്.

കഴിഞ്ഞ മാസം മുഖ്യമന്ത്രിക്കായി കിയാ കാർണിവൽ വാങ്ങിയിരുന്നു. 33 ലക്ഷം രൂപ വിലവരുന്ന കിയ കാർണിവൽ ആണ് വാങ്ങിയത്. ആദ്യം ടാറ്റാ ഹാരിയറാണ് വാങ്ങാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇതിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാർണിവൽ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനിൽകാന്ത് ശുപാർശ ചെയ്തു. ഇത് അംഗീകരിച്ചാണ് കിയാ കാർണിവൽ വാങ്ങിയത്.

ഗവർണർക്ക് കേരളത്തിലെ ആവശ്യത്തിനായി ബെൻസ് വാങ്ങിയത് അടുത്തിടെയാണ്. ദിവസങ്ങൾക്കുമുമ്പാണ് മുഖ്യമന്ത്രിക്ക് സംസ്ഥാനത്ത് സഞ്ചരിക്കാൻ കിയ കാർണിവൽ ലിമോസിൻ കാർ വാങ്ങാൻ സർക്കാർ തുക അനുവദിച്ചത്. ഇത് ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഡൽഹിയിൽ കാർ വാങ്ങുമ്പോൾ ഗവർണ്ണറെ കൂടെ പരിഗണിക്കുന്നത്. ഇതിലൂടെ മുഖ്യമന്ത്രിക്ക് മാത്രമായി കാറുവാങ്ങി എന്ന വിവാദത്തെ ഇല്ലാതാക്കുകയാണ് സർക്കാർ. എന്തിനാണ് മുഖ്യമന്ത്രിക്ക് കിയാ കാർ വാങ്ങിയത് എന്നതിന് വ്യക്തമായ ഉത്തരം പോലും സർക്കാർ നൽകുന്നില്ല.

സംസ്ഥാനത്തെ ഉപയോഗത്തിനായി 88.69 ലക്ഷം രൂപ മുടക്കി 4 വാഹനങ്ങൾ വാങ്ങുന്നതിനു പുറമേയാണ് ഡൽഹിയിൽ ഉപയോഗിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വീണ്ടും ആഡംബര കാർ വാങ്ങുന്നു. മുഖ്യമന്ത്രിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വേണ്ടി 2 കാറുകൾ വാങ്ങാൻ 72 ലക്ഷം രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയാണ് വാങ്ങുന്നത്. ഇന്നോവയും കറുത്ത നിറമാകാനാണ് സാധ്യത.

ആദ്യം വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രിയുടെ സഞ്ചാരം. സുരക്ഷാ കാരണങ്ങളുടെ പേരിൽ കറുത്ത നിറത്തിലുള്ള ഇതേ മോഡൽ വാഹനം മാസങ്ങൾക്കു മുൻപ് വാങ്ങി. ഇതും ഒഴിവാക്കി 33.31 ലക്ഷം വിലവരുന്ന കിയ കാർണിവൽ ഉൾപ്പെടെ 4 വാഹനങ്ങൾ വാങ്ങാൻ 88.69 ലക്ഷം അനുവദിച്ച് കഴിഞ്ഞ മാസമാണ് ഉത്തരവിറങ്ങിയത്. കിയ കാർണിവൽ സ്വന്തം ഉപയോഗത്തിനും മറ്റുള്ളവ എസ്‌കോർട്ടിനുമായാണ് ഉപയോഗിക്കുക.

ഇതിനെല്ലാം പുറമേയാണ് കേരള ഹൗസ് റസിഡന്റ് കമ്മിഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡൽഹിയിലെ ഉപയോഗത്തിനായി മാത്രം വീണ്ടും ലക്ഷങ്ങൾ ചെലവഴിച്ച് പുതിയ വാഹനം വാങ്ങുന്നത്.

New Car for Pinarayi Vijayan and Arif Muhammad Khan

 



LEAVE A REPLY

Security code:

COMMENTS

Be the first to comment