visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
E P Jayarajan
E P JayarajanPhoto Credit : Siju Kuriyedam Sreekumar

ഇ.പി ജയരാജന് തിരിച്ചടി;യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ഹർജിയില്‍ വിമാനത്തിലെ അക്രമ സംഭവത്തിൽ പ്രതിചേർക്കാൻ കോടതി ഉത്തരവ്

By - Siju Kuriyedam Sreekumar -- Wednesday, July 20, 2022 , 06:40 PM
തിരുവനന്തപുരം ∙ ഇന്‍ഡിഗോ വിമാനത്തില്‍  മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ കേസെടുക്കാന്‍ നിര്‍ദേശം .സംഭവത്തിൽ ജയരാജനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടതു പാർട്ടിക്ക് തിരിച്ചടി ആയി . ഒന്നിന് പുറകെ ഒന്നായി എല്ലാം പൊട്ടുകയാണ് . പിണറായിയെ ആളാകാൻ ചെയുന്ന ഓരോ കളിയും ഓലപ്പടക്കം പോലെ പൊട്ടി കൊണ്ടിരിക്കുകയാണ് . മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനും കോടതി നിർദേശിച്ചു. കുറ്റകരമായ നരഹത്യാശ്രമം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്യണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഇതു പരിഗണിച്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ലെനി തോമസാണ് കേസെടുക്കാൻ വലിയതുറ പൊലീസിനു നിർദേശം നൽകിയത്.

ഇ.പി ജയരാജന് പുറമെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുനീഷ് എന്നിവര്‍ക്കെതിരേയും കേസെടുക്കാന്‍ നിര്‍ദേശമുണ്ട്.കേസിലെ പ്രതികളായ കണ്ണൂർ സ്വദേശികളായ  ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ ഇ.പി ജയരാജനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച രാവിലെയാണ് ഹരജി നല്‍കിയത്.  വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇ.പി.ജയരാജൻ മർദിച്ചതായി ഹർജിയിൽ പറയുന്നു. പൊലീസിനു പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

  പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചത്തെ വിമാന വിലക്കും ഇ.പി ജയരാന് മൂന്നാഴ്ചത്തെ വിമാനവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ, ഇ.പിക്കെതിരേ കേസെടുക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് യൂത്ത്‌കോണ്‍ഗ്രസുകാര്‍ ഹരജി നല്‍കിയത്. 


തങ്ങളുടെ നേരെ കൊല്ലെടാ എന്ന് പറഞ്ഞ് ഇ.പി ആക്രോശിച്ച് പാഞ്ഞടുത്തുവെന്നും ചവിട്ടിയെന്നും കഴുത്തിന് കുത്തിപ്പിടിച്ചുവെന്നുമായിരുന്നു യൂത്ത്‌കോണ്‍ഗ്രസുകാരുടെ പരാതി. പരാതിക്കാര്‍ വീല്‍ചെയറിലടക്കം പുറത്തുവരുന്ന ദൃശ്യങ്ങളും വിമാനത്തിലെ ദൃശ്യവും ഇവര്‍ കോടതിയില്‍ ഹാജരാക്കി. ഈ സംഭവത്തിലാണ് വധശ്രമം അടക്കം ചുമത്തിയിരിക്കുന്നത്. വലിയതുറ പോലീസിനാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാനടുത്ത അക്രമികളെ തടഞ്ഞവർക്കെതിരെ കേസെടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നൽകുമ്പോഴാണ് മുഖ്യമന്ത്രി ജയരാജനെതിരെ കേസെടുക്കില്ലെന്ന് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് അതേ സംഭവത്തിൽ ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

മുഖ്യമന്ത്രി പറഞ്ഞത്:

കോൺഗ്രസുകാർ ആക്രമിക്കപ്പെട്ടതായി പറഞ്ഞത് സംഭവം നടന്ന് ദിവസങ്ങൾക്കു ശേഷമാണ്. ഇതിൽ ഒരാൾ 19 കേസുകളിൽ പ്രതിയാണ്. അവരെ ഒക്കത്തെടുക്കരുത്. തനിക്കെതിരെ വധശ്രമം ആദ്യമായല്ല. മമ്പ്രത്തുവച്ച് തോക്ക് ചൂണ്ടിയിട്ടുണ്ട്. ഇൻഡിഗോ വിമാനക്കമ്പനി നടത്തിയത് എക്സ് പാർട്ടി വിധിയാണ്. വളരെ ആസൂത്രിതമായാണ് ഇത്തരമൊരു സംഭവം വിമാനത്തില്‍വച്ച് നടത്താൻ യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ പദ്ധതിയിട്ടതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പ് ഉപയോഗിച്ചാണ് അക്രമപരിപാടികള്‍ ആസൂത്രണം ചെയ്തത്.

'മുഖ്യമന്ത്രി കണ്ണൂര്‍ - തിരുവനന്തപുരം വിമാനത്തിൽ വരുന്നുണ്ട്. രണ്ടുപേര്‍ വിമാനത്തിൽ കയറി കരിങ്കൊടി കാണിച്ചാല്‍... എന്തായാലും വിമാനത്തില്‍ നിന്നും പുറത്തിറക്കാന്‍ കഴിയില്ലല്ലോ എന്ന് മുന്‍ എംഎല്‍എ കൂടിയായ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹി പറയുകയും മൂന്നു പേര്‍ക്കായി 13,000 രൂപയോളം വരുന്ന ടിക്കറ്റ് നൽകാനായി സ്‌പോണ്‍സറെ സംഘടിപ്പിക്കുകയും ചെയ്തു. എല്ലാ സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ചുകൊണ്ട് അക്രമം നടത്താനുള്ള ലക്ഷ്യത്തോടു കൂടിയാണ് അക്രമികള്‍ വിമാനത്തില്‍ കയറിയത്. ജയരാജനും ഗണ്‍മാനും മറ്റും അക്രമികളെ തടഞ്ഞതുകൊണ്ട് മാത്രമാണ് മറ്റ് അനിഷ്ടസംഭവങ്ങള്‍ നടക്കാതിരുന്നത്.’– മുഖ്യമന്ത്രി പറഞ്ഞു.

Court Order on EP Jayarajan





 



LEAVE A REPLY

Security code:

COMMENTS

Be the first to comment