visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
E P JAYARAJAN , K Sudhakaran , Oomman Chandy , V D Satheeshan
E P JAYARAJAN , K Sudhakaran , Oomman Chandy , V D SatheeshanPhoto Credit : Siju Kuriyedam Sreekumar

AKG സെന്‍റർ ആക്രമണം ഇ പി ജയരാജന്‍റെ തിരക്കഥ: കെ സുധാകരൻ; കോണ്‍ഗ്രസാണെന്ന് പറയുന്നത് എന്തു തെളിവിന്റെ അടിസ്ഥാനത്തിലെന്ന് വി ഡി സതീശൻ; ഇത് കോൺഗ്രസിന്റെ ശൈലി അല്ലെന്ന് ഉമ്മൻ ചാണ്ടിയും

By - Siju Kuriyedam Sreekumar -- Friday, July 01, 2022 , 08:05 AM
എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കൾ. രൂക്ഷമായ ഭാഷയിലാണ് പല നേതാക്കളും പ്രതികരിച്ചത്. ഇത് ഇ.പി.ജയരാജന്‍റെ തിരക്കഥ ആണെന്നാണ് കെ സുധാകരൻ പറയുന്നത്. രാഹുല്‍ഗാന്ധി വരുന്ന ഈ ദിവസം തന്നെ, അതും പ്രത്യേകം റിക്വസ്റ്റ് നടത്തി അസംബ്ലി വരെ മാറ്റിവെച്ച ദിവസം കോണ്‍ഗ്രസുകാര്‍ എകെജി സെന്ററിന് നേര്‍ക്ക് ബോംബ് എറിയുമെന്ന് സാമാന്യബുദ്ധിയുള്ള ഒരു മലയാളിയും വിശ്വസിക്കില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

ഇ. പി. ജയരാജന്‍റെ തിരക്കഥ

എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണം ഇ.പി.ജയരാജന്‍റെ തിരക്കഥ എന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാൻ ജയരാജന്‍ ഗുണ്ടകളെ വച്ച് നടത്തിയ ആക്രമണം ആണിത്. രാഹുലിന്‍റെ സന്ദർശന പ്രാധാന്യം ഇല്ലാതാക്കാൻ ആണ് സി പി എം ശ്രമം. ക്യാമറ കളിൽ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുവെന്നും കെ.സുധാകരൻ ചോദിച്ചു. അക്രമം നടന്ന ഉടൻ അവിടെ എത്തിയ ഇ പി ജയരാജൻ എങ്ങനെയാണ് അത് കോൺഗ്രസ് പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞത്. ഒരു തെളിവും ഇല്ലാതെ എങ്ങനെയാണ് ഇ പി ജയരാജൻ ആരോപണം ഉന്നയിക്കുന്നതെന്നും സുധാകരൻ ചോദിച്ചു.

പൊലീസ് കാവൽ ഉള്ള, സി സി ടി വി ക്യാമറ  ഉളള എ കെ ജി സെൻററിന് നേരെ നടന്ന ആക്രമണം തിരക്കഥയുടെ ഭാഗമാണ്. ഇത് ചെയ്തത് സി പി എം ഗുണ്ടകളെ നിയന്ത്രിക്കുന്ന ഇ പി ജയരാജനാണ്. തിരുവനന്തപുരത്തെ ഗുണ്ടകളെ വച്ച് ഇ പി ജയരാജൻ ചെയ്ത അക്രമം ആണിതെന്നും കെ സുധാകരൻ ആരോപിച്ചു.

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തുമ്പോൾ കോൺഗ്രസ് പ്രവർത്തർ ആരെങ്കലും ഇത്തരമൊരു മണ്ടത്തരത്തിന് മുതിരുമോ? അങ്ങനെ കരുതുന്നവർ ഉണ്ടെങ്കിൽ അവർ വിഡിഢികളായിരിക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശന വാർത്തയുടെ പ്രാധാന്യം ഇല്ലാതാക്കാൻ ഇ പി ജയരാജൻ തന്നെ ചെയ്ത അക്രമമാണിത് – കെ സുധാകരൻ പറഞ്ഞു

സി സി ടി വി ക്യാമറ  ചുറ്റും ഉള്ള എ കെ ജി സെൻററിലെ ഒരു ക്യാമറ യിൽ പോലും വ്യക്തമാകാത്ത തരത്തിൽ അക്രമി രക്ഷപെട്ടു എങ്കിൽ അത് എ കെ ജി സെൻററിനെ കുറിച്ച് കൃത്യമായി അറിയുന്ന ആൾ ആകണം. ബോംബേറ് കോൺഗ്രസ് രീതി അല്ലെന്നും കെ സുധാകരൻ പറഞ്ഞു. കെ പി സി സി ഓഫിസ് ആക്രമിച്ചപ്പോൾ കോൺഗ്രസ് ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. ദൃശ്യങ്ങൾ വ്യക്തമായിരുന്നു. എന്നാൽ എ കെ ജി സെൻറർ ആക്രമണ ദൃശ്യങ്ങളിൽ ഒന്നും വ്യക്തമാകുന്നില്ലെന്ന് പറയുന്നു. ഇത് തന്നെ ആക്രമണം നാടകമാണെന്ന് വ്യക്തമാക്കുന്നതാണെന്ന് കെ സുധാകരൻ പ്രതികരിച്ചു.

സാമാന്യബുദ്ധിയുള്ള ഒരു മലയാളിയും വിശ്വസിക്കില്ല

എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആരോപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ ആക്രമണം യുഡിഎഫ് ആണെന്ന് പറയുന്നു. ചുമ്മാ പറയുകയാണ്. നേരത്തെ തയ്യാറാക്കി വെച്ച പ്രസ്താവനയാകാം ഇതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് സിപിഎം കോണ്‍ഗ്രസിന് മേല്‍ ആരോപണം ഉന്നയിക്കുന്നത്?. മുമ്പ് കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയാണ് അക്രമം അഴിച്ചു വിട്ടത്. അതിന് കൃത്യമായ തെളിവുകളുണ്ട്. എന്നാല്‍ എകെജി സെന്ററിന് നേര്‍ക്കുണ്ടായ അക്രമം ആരാണ് ചെയ്തത് എന്ന് ഒരാള്‍ക്കും കൃത്യമായ അറിവില്ല. അറിയാതെ കോണ്‍ഗ്രസ് ആണ് യുഡിഎഫ് ആണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണ് ഉള്ളതെന്ന് സതീശന്‍ ചോദിച്ചു.

ഇത് ശരിയായ രീതിയല്ല. കഴിഞ്ഞ ഒരുമാസത്തിനിടെ 40-42 കോണ്‍ഗ്രസ് ഓഫീസുകളാണ് തകര്‍ക്കപ്പെട്ടത്. നാല് ഓഫീസിന് ബോംബെറിഞ്ഞു. അഞ്ച് ഓഫീസ് കത്തിച്ചു. പയ്യന്നൂരിലെ ഗാന്ധി മന്ദിരം തകര്‍ത്തു. കഴിഞ്ഞ ഒരുമാസത്തിനിടെ സിപിഎം സംസ്ഥാനത്തുടനീളം വ്യാപക അക്രമം അഴിച്ചു വിടുന്നത് ഇത് മൂന്നാമത്തെ റൗണ്ടാണ്. ആക്രമണം പൊലീസ് അന്വേഷിക്കട്ടെ. പൊലീസ് അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുന്നതിന് മുമ്പ് കുറ്റവാളി കോണ്‍ഗ്രസാണ്, യുഡിഎഫാണ് എന്നു തീരുമാനിക്കുന്നത് ശരിയല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷം ഇപ്പോഴുള്ള സമരത്തിന്റെ ഫോക്കസ് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ അതില്‍ നിന്നും വഴിമാറ്റി പോകണമെന്ന് പ്രതിപക്ഷം ഒരിക്കലും ആഗ്രഹിക്കില്ല. ഞങ്ങള്‍ അങ്ങനെ ചെയ്യില്ല. ആക്രമണത്തില്‍ ഒരു പങ്കും കോണ്‍ഗ്രസിനില്ല. രാഹുല്‍ഗാന്ധി വരുന്ന ഈ ദിവസം തന്നെ, അതും പ്രത്യേകം റിക്വസ്റ്റ് നടത്തി അസംബ്ലി വരെ മാറ്റിവെച്ച ദിവസം കോണ്‍ഗ്രസുകാര്‍ എകെജി സെന്ററിന് നേര്‍ക്ക് ബോംബ് എറിയുമെന്ന് സാമാന്യബുദ്ധിയുള്ള ഒരു മലയാളിയും വിശ്വസിക്കില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

പോലീസ് മറുപടി പറയണം

തിരുവനന്തപുരം എകെജി സെന്ററിനെതിരായ ബോംബാക്രമണത്തില്‍ പൊലീസ് മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. പൊലീസ് സംരക്ഷണത്തിലുള്ള ഓഫീസിലാണ് ആക്രമണമുണ്ടായത്. പൊലീസ് കാവലിൽ നടന്ന സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് കാവലിൽ എങ്ങനെ ഇത്തരം അക്രമം നടക്കുമെന്ന് ചോദിച്ച ഉമ്മൻ ചാണ്ടി, സംഭവത്തിലെ ദുരൂഹത പൊലീസ് നീക്കണമെന്ന് പറഞ്ഞു. പിന്നില്‍ കോണ്‍ഗ്രസാണ് എന്ന തെറ്റാണെന്നും ഇത് കോൺഗ്രസ് ശൈലി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുൽ ഗാന്ധി വരുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയെന്ന് ബെന്നി ബെഹനാനും ആരോപിച്ചു. സന്ദർശനത്തിന്‍റെ പ്രാധാന്യം കുറയ്ക്കാൻ സിപിഎം അറിവോടെ ചെയ്ത നീക്കമാണിത്. സംഭത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി 11.30 യോടെയാണ് എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു.എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്. ബോംബ് എറിഞ്ഞ ഇയാള്‍ അതിവേഗം ഓടിച്ചു പോവുകയായിരുന്നു. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവർ സ്ഥലത്ത് എത്തി. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കം മുതിര്‍ന്ന സിപിഎം നേതാക്കള്‍ എകെജി സെന്‍ററില്‍ എത്തി. മന്ത്രിമാരും, സിപിഐ നേതാക്കളും, എല്‍ഡിഎഫ് നേതാക്കളും എത്തിയിരുന്നു. എംഎല്‍എമാരും, എംപിമാരും സ്ഥലത്തുണ്ട്. ഇതിന് പുറമേ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരും സംഭവം അറിഞ്ഞ് എകെജി സെന്‍ററിന് മുന്നില്‍ തടിച്ചുകൂടി. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭ്യര്‍ത്ഥിച്ചു. തലസ്ഥാനത്ത് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പത്തനംതിട്ടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു.

അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം എകെജി സെന്‍റര്‍ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനായി പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. അതിനിടെ കോൺ​ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വ‍ർധിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വ‍ർധിപ്പിച്ചത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ധ‍ർമ്മടത്തെ വീടിന്റെയും സുരക്ഷ വ‍ർധിപ്പിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെത്തുന്ന രാഹുൽ ​ഗാന്ധിയുടെ സുരക്ഷയും വർധിപ്പിച്ചു.

Congress leader's reaction to the AKG Centre attack

 



LEAVE A REPLY

Security code:

COMMENTS

Be the first to comment