visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
E P Jayarajan
E P JayarajanPhoto Credit : Siju Kuriyedam Sreekumar

മുഖ്യമന്ത്രിക്കു മുന്നിൽ പ്രതിഷേധിക്കാൻ നീയൊക്കെ ആരെടാ`; മുഖത്തടിച്ച് നിലത്തിട്ടു, ശ്വാസംമുട്ടിച്ചു`; ഇ പി ജയരാജനെതിരെയുള്ള എഫ്ഐആറിന്റെ പകർപ്പ് പുറത്ത്

By - Siju Kuriyedam Sreekumar -- Thursday, July 21, 2022 , 05:49 PM
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ചവരെ തള്ളിയിട്ട എൽ ഡി എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പ് പുറത്ത്. ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫും ചേർന്ന് വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു.

‘മുഖ്യമന്ത്രിക്കു മുന്നിൽ പ്രതിഷേധിക്കാൻ നീയൊക്കെ ആരെടാ എന്ന് ഇ.പി. ജയരാജൻ ആക്രോശിച്ചു. മുഖത്തടിച്ച് നിലത്തിട്ടു, ശ്വാസംമുട്ടിച്ചു. നിലത്തു വീണവരെ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് മർദിച്ചു. കഴുത്ത് ഞെരിച്ചു’– എഫ്ഐആറിൽ പറയുന്നു.

സംഭവത്തിൽ ഇ.പി.ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ സഹിതം വലിയതുറ പൊലീസ് കേസെടുത്തിരുന്നു. ഇ.പി.ജയരാജനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ലെനി തോമസ് ഉത്തരവിട്ടതിനെ തുടർന്നാണ് വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴ്സനൽ സ്റ്റാഫ് അനിൽ കുമാർ രണ്ടാം പ്രതിയും വി.എം.സുനീഷ് മൂന്നാം പ്രതിയുമാണ്.

കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, ആർ.കെ.നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പൊലീസിനു പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.



മാത്യു കുഴൽനാടൻ നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടി ഇല്ലാതെ പിണറായിയും എൽ ഡി എഫ് ഉം .ടി പി യെ കൊന്നവർ പറയുന്നു ജനാധിപത്യത്തെ പറ്റി . ജനാധിപത്യം വന്നാൽ കമ്യൂണിസം ഇല്ലാ . ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കുന്ന കമ്യൂണിസം . ജനാതിപത്യം വന്ന രാജ്യങ്ങളിലെല്ലാം കമ്യൂണിസം തൂത്തെറിഞ്ഞു ജനങ്ങൾ .



 

Who are you to protest in front of the Chief Minister? E P JAYARAJAN


 



LEAVE A REPLY

Security code:

COMMENTS

Be the first to comment