visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Indigo

ആദ്യം ബസ് പിടിച്ചു, ഇനി എയറിൽ നിന്ന് വിമാനവും പിടിക്കും. സിപിഎമ്മിന്റെ കളികൾ കമ്പനി കാണാനിരിക്കുന്നേയുള്ളൂ; ടി സിദ്ദിഖിന്റെ പരിഹാസം ഇങ്ങനെ

By - Siju Kuriyedam Sreekumar -- Wednesday, July 20, 2022 , 01:11 PM
ഇൻഡിഗോ എയർ ലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ ടി. സിദ്ദിഖ്. ആദ്യം ബസ് പിടിച്ചു, പിന്നാലെ എയറിൽ നിന്ന് വിമാനവും പിടിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

“കണ്ണൂരിലെ സിപിഎമ്മിന്റെ കളികൾ കമ്പനി കാണാനിരിക്കുന്നേയുള്ളൂ..!” ആദ്യം ബസ്‌ പിടിച്ചു, പിന്നാലെ എയറിൽ നിന്ന് വിമാനവും പിടിക്കും. 

നേരത്തെ ഇൻഡിഗോ എയർലൈൻസിൻറെ ബസ് ട്രാൻസ്‌പോർട്ട് വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു. ആറു മാസത്തെ നികുതി കുടിശ്ശികയുണ്ടെന്നാണ് ട്രാൻസ്‌പോർട്ട് വിഭാഗം അറിയിച്ചത്. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‌ലൻഡ് ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർ.ടി.ഒ അധികൃതർ അറിയിച്ചു.

ഫറോക്ക് ജോയിൻറ് ആർടിഒ ഷാജു ബക്കറിന്റെ നിർദേശ പ്രകാരം അസിസ്റ്റൻറ് മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർമാരായ ഡി ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ചവരെ തള്ളിയിട്ടതിന് മുൻ മന്ത്രി ഇ.പി ജയരാജന് ഇൻഡിഗോ എയർലൈൻസ് മൂന്നാഴ്ച യാത്രാവിലക്ക് നൽകിയിരുന്നു. അതിൽ പ്രതിഷേധിച്ച് ഇൻഡിഗോ വിമാനങ്ങൾ ജയരാജൻ ബഹിഷ്‌കരിച്ചിരുന്നു.


T Siddique facebook post about CPM 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment