visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K V Thomas
K V ThomasPhoto Credit : T Siddique FB Post

ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാർ തന്നില്ല..’ കോൺഗ്രസിൽ ഇത്രയേറെ സ്ഥാനമാനങ്ങൾ നൽകിയിട്ടും എൽ.ഡി.എഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നു; കെ.വി തോമസിനെ ട്രോളി ടി.സിദ്ധിഖ്

By - Siju Kuriyedam Sreekumar -- Wednesday, May 11, 2022 , 01:30 PM
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്ന കെ.വി തോമസിനെ ട്രോളി കോൺഗ്രസ് എം.എൽ.എ ടി.സിദ്ധിഖ്.

എന്തിനാ പോയത്..?

‘ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാർ തന്നില്ല..’

എന്നാണ് എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചത്. വിഭവ സമൃദ്ധമായ ഭക്ഷണ തളികയുടെ ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കോൺഗ്രസിൽ ഇത്രയേറെ സ്ഥാനമാനങ്ങൾ സ്ഥാനങ്ങൾ നൽകിയിട്ടും അദ്ദേഹം എൽ.ഡി.എഫിനൊപ്പം നിൽക്കുന്നതിനെ പരോക്ഷമായി തന്നെയാണ് ടി.സിദ്ധിഖ് എം.എൽ.എ പരിഹസിച്ചത്.

അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. നാളെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൺവെൻഷനിൽ പങ്കെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താൻ മാത്രമല്ലെന്നാണ് കെവി തോമസ് നൽകുന്ന വിശദീകരണം.

2018 മുതൽ തന്നെ പുറത്താക്കാൻ സംഘടിത ശ്രമമുണ്ടെന്നും പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു. കണ്ണൂരിൽ സിപിഎം പാര്‍ട്ടി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിൽ നിന്നും പുറത്താക്കാനാണെങ്കിൽ പുറത്താക്കട്ടെയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ പോയാൽ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത് എന്നിട്ടെന്തായെന്നും കെ വി തോമസ് ചോദിച്ചു.


T. Siddique's  troll is now viral about KV Thomas

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment