visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kerala high court
Kerala high courtPhoto Credit : Siju Kuriyedam Sreekumar

മനുഷ്യനിർമ്മിത ദുരന്തം.‘ആളുകളെ ഇ​ങ്ങനെ മരിക്കാൻ അനുവദിക്കരുത്’; കളക്ടർമാർ കാഴ്ചക്കാരാവരുതെന്നും കോടതി; ദേശീയപാതകൾ ഒരാഴ്ചയ്ക്കകം നന്നാക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു; രൂക്ഷവിമർശനം ഇങ്ങനെ

By - Siju Kuriyedam Sreekumar -- Monday, August 08, 2022 , 05:40 PM
കൊച്ചി: റോഡ് പൊളഞ്ഞുണ്ടാകുന്ന കുഴികളിൽ വീണ് ആളുകൾ മരിക്കുന്നത് മനുഷ്യനിർമ്മിത ദുരന്തമാണെന്ന് കേരള ഹൈക്കോടതി. ദേശീയപാത അതോറിറ്റിക്കും ജില്ലാ ഭരണകൂടത്തിനുമെതിരെ ഹൈക്കോടതി രൂ​ക്ഷവിമർശനം നടത്തി. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു വിമർശനം. മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയുമെന്നും ഹൈക്കോടതി ചോദിച്ചു.

ദേശീയപാതകൾ ഒരാഴ്ചയ്ക്കകം നന്നാക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ദേശീയപാത അതോറിറ്റിക്കും ജില്ലാ ഭരണകൂടത്തിനുമെതിരെ ആഞ്ഞടിച്ചത്. അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇടപ്പള്ളി- മണ്ണുത്തി പാതയിലെ കുഴികൾ അടിയന്തരമായി അടയ്ക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ പാതയിൽ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് മൂന്നുമണിക്കകം അറ്റകുറ്റപ്പണി പൂർത്തിയാവുമെന്നാണ് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചത്. റോഡിലെ കുഴികൾ ഉടൻ തന്നെ അടയ്ക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ദേശീയപാത അതോറിറ്റിയെയും ജില്ലാ ഭരണകൂടത്തെയും വിമർശിച്ചത്.

റോഡുകൾ നന്നാക്കുന്നതിന്റെ ഉത്തരവാദിത്തം ആർക്കാണ്?, ദേശീയപാത അതോറിറ്റിക്ക് ഉത്തരവാദിത്തം ഇല്ലേ?, കരാറുകാർക്ക് ഇല്ലേ?, കരാറുകാരുടെ ഭാഗത്ത് നിന്ന് പിഴവ് ഉണ്ടായാൽ അത് പരിശോധിക്കാനും നടപടി സ്വീകരിക്കാനും ദേശീയപാത അതോറിറ്റിക്ക് കഴിയില്ലേ? എന്നിങ്ങനെ വിവിധ ചോദ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമർശനം. കരാറുകാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ വകുപ്പുകൾ ഉണ്ടെന്ന് ദേശീയപാത അതോറിറ്റി മറുപടി നൽകി.

മരിച്ച് കഴിഞ്ഞതിന് ശേഷം മാത്രമാണോ റോഡിന്റെ കാര്യത്തിൽ നടപടിയെടുക്കുന്നത് എന്ന് ജില്ലാ ഭരണകൂടത്തോട് കോടതി ചോദിച്ചു. അതിന് മുൻപ് തന്നെ നടപടിയെടുക്കേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ അധ്യക്ഷ ജില്ലാ കലക്ടർ അല്ലേ?, കലക്ടർമാർ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല?, കലക്ടർമാർ കാഴ്ചക്കാരാവരുത്. മരിച്ചവരുടെ കുടുംബങ്ങളോട് ആരാണ് സമാധാനം പറയുക? എന്നിങ്ങനെയാണ് ജില്ലാ ഭരണകൂടത്തെ കോടതി വിമർശിച്ചത്.

മഴകാരണമാണ് റോഡുകൾ പൊട്ടിപൊളിഞ്ഞത്. മഴയുടെ ആധിക്യം കാരണമാണ് അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാതെ വന്നതെന്നും ദേശീയപാത അതോറിറ്റി വിശദീകരിച്ചു. റോഡ് മോശമാണെങ്കിൽ റോഡ് മോശമാണ് എന്ന് കാണിക്കുന്ന ബോർഡ് വെയ്ക്കാനുള്ള മര്യാദ പോലുമില്ലേ എന്നും കോടതി ചോദിച്ചു. ഇനി എത്ര ജീവൻ കൊടുത്താലാണ് റോഡ് ഒന്ന് നന്നായി കിട്ടുക എന്നും കോടതി വിമർശിച്ചു.

The High Court ordered that the national highways be repaired within a week

 



LEAVE A REPLY

Security code:

COMMENTS

Be the first to comment