visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan At Niyamasabha
Pinarayi Vijayan At NiyamasabhaPhoto Credit : Niyamasabha TV Video Screengrab

അവസാനം മുഖ്യമന്ത്രി സമസ്തക്ക് വഴങ്ങി ; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം അടിച്ചേൽപ്പിക്കില്ല എന്ന് നിയമസഭയിൽ നയം വ്യക്തമാക്കി ഇടതിന്റെ ഇരട്ടത്താപ്പ്

By - Siju Kuriyedam Sreekumar -- Wednesday, August 24, 2022 , 04:25 PM

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്‍റെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി കൊട്ടിഘോഷിച്ചു ഉത്‌ഘാടനം ചെയ്ത   ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കില്ല എന്ന് ഏകദേശം തീരുമാനമായി . താടി ഉള്ള അപ്പനെ പേടി ഉണ്ട് എന്ന ചൊല്ല് ശരി ആയി ഇവിടെ . ഇനി അണികളുടെ ന്യായികരണ കാലം ആയിരിക്കും കുറച്ചു ദിവസം . ശിവൻകുട്ടി ഇതു നടപ്പാക്കിയപ്പോൾ ഇടതു സൈബർ പോരാളികൾ വാട്സാപ്പിലും ഫേസ്‌ബോക്കിലും ഉറഞ്ഞു തള്ളുകയായിരുന്നു പുരോഗമന പ്രസ്ഥാനം എല്ലാവരെയും ഒരുപോലെ കാണുന്ന പ്രസ്ഥാനം എന്നൊക്കെ  . ഇപ്പോൾ എന്ത് പറഞ്ഞു തള്ളുമോ എന്തോ . ഏതെങ്കിലും ഹിന്ദു സംഘടനകളാണ് ജൻഡർ ന്യൂട്രൽ യൂണിഫോമിനു എതിരായി വന്നത് എങ്കിൽ സംഘപരിവാരങ്ങൾക്കും മോദിക്കും ഇല്ലാത്ത തെറിവിളി ഉണ്ടാകില്ല സഖാക്കളുടെയും ഇടതു ബുദ്ധി ജീവികളുടെയും എഴുത്തുകാരുടെയും വക . ആകെ കൂടി ഉള്ള ഒരു സംസ്ഥാനം നിലനിർത്താനായി നാല് വോട്ടിനായി എന്തൊക്കെ പെടാപാടാണ് ഇടതു പാർട്ടികളും അവരുടെ ന്യായികരണ അണികളും  കാണിച്ചു കൂട്ടുന്നത് എന്ന് കാണുമ്പോൾ ലജ്ജ തോന്നുന്നു ഇവരോട് . സ്വന്തം വ്യക്തിത്വം പണയം വച്ച് ചിലർക്കായി എന്തും കണ്ണടച്ച് നടക്കുന്ന  കുറച്ചു ആളുകൾ അതിൽ പരം ഒന്നും പറയാനില്ല ഇടതു പാർട്ടികളെ പറ്റി . അത്രയ്ക്ക് തരം താണു ഇടതുപാർട്ടികൾ 


വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും മേല്‍പ്പറഞ്ഞവയെ ഹനിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി . ഇതേ പിണറായി സർക്കാരാണ് ശബരിമലയിലെ വിശ്വാസ ത്തിനു എതിരായി പ്രവർത്തിച്ചത് എന്ന് ഓർക്കണം . 

പുരോഗമന സ്വഭാവമുള്ള ഒരു വിജ്ഞാന സമൂഹ നിര്‍മ്മിതിയാണ് നമ്മുടെ ലക്ഷ്യം. അതിന് ശാസ്ത്ര അവബോധം അനിവാര്യമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്ത്രീകളുടെ മേലുള്‍പ്പെടെ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടാകുന്ന ശ്രമങ്ങള്‍ നമ്മുടെ ലക്ഷ്യത്തിന് തടസ്സം നില്‍ക്കുന്ന ഒന്നാണ്. അത്തരം വാദഗതികള്‍ അംഗീകരിച്ചുകൊടുക്കുന്ന നയമല്ല സര്‍ക്കാരിന്റേത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ജാതി-മത-ലിംഗ ഭേദമന്യേ അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിന് സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് നമ്മളേവരും മുന്‍കൈ എടുക്കേണ്ടത്. എന്ന് പറയുന്ന പിണറായി ഇപ്പോൾ നടപ്പാക്കുന്നത് ഏതു തരം പുരോഗമനം ആണ് . കാലഹരണപ്പെട്ട പല മത നിയമങ്ങൾക്കും വോട്ടിനായി കണ്ണടക്കുന്ന നാലാം കിട നേതാവായി മാറുന്നു ഇടതു നേതാക്കൾ . നാണമില്ലാത്തവന് ആസനത്തിൽ ആല് കിളിർത്താൽ അതും തണലായി എന്ന മട്ടാണ് ഇപ്പോൾ ഇടതിന്  .ചില മതങ്ങളുടെ  എന്തിനെയും ന്യായികരിക്കുന്ന അല്ലെങ്കിൽ അവർക്കായി എന്തും ചെയ്യുന്ന മട്ടിലേക്കു എത്തി പിണറായിയും കൂട്ടരും . 

സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഇതിനുണ്ടായിരിക്കുന്നതാണ്. നമ്മുടെ സമൂഹത്തില്‍ സ്ത്രീ സമൂഹത്തിന് തുല്യതാബോധം എന്ന ലക്ഷ്യത്തോടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ലക്ഷ്യത്തിന് കടകവിരുദ്ധമായി അടുത്തകാലത്ത് കാണുന്ന ചില പ്രവണതകള്‍ തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടവയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ വാക്ക്  തീർത്തും പരിഹാസ്യമായ വാക്കാണ് . ഒരു മതത്തിനു നവോത്ഥാനം വാങ്ങി കൊടുക്കുമ്പോൾ മറ്റേ മതത്തിലെ സ്ത്രീകളെ വീട്ടിനുള്ളിൽ അടച്ചിട്ടു വളർത്താൻ പ്രോത്സാഹിപ്പിക്കുന്നു അതിനായി പലതും കണ്ടില്ല എന്ന് നടിക്കുന്നു . 

Pinarayi Vijayan on Gender Neutral Uniform


 



LEAVE A REPLY

Security code:

COMMENTS

Be the first to comment