visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kerala high court
Kerala high courtPhoto Credit : Siju Kuriyedam Sreekumar

കേരളത്തിന്റെ അവസ്ഥ മഹാ കഷ്ട്ടം മഴ പെയ്താൽ വെള്ളം കയറും, പുറത്തിറങ്ങിയാൽ പട്ടി കടിക്കും; ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഇങ്ങനെ

By - Siju Kuriyedam Sreekumar -- Friday, September 16, 2022 , 05:15 PM
കൊച്ചി: മഴ പെയ്താൽ വെള്ളം കയറും. പുറത്തിറങ്ങിയാൽ പട്ടി കടിക്കും എന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഹൈക്കോടതി. കൊച്ചിയിലെ വെള്ളക്കെട്ടിനെയും തെരുവുനായ ശല്യത്തെയും പരാമർശിച്ചായിരുന്നു കോടതിയുടെ പ്രതികരണം. ആലുവ- പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ഒരാൾ മരിച്ച സംഭവത്തിൽ ഹൈക്കോടതി ഞെട്ടൽ രേഖപ്പെടുത്തി.

ഇത്തരം അപകടമുണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നു. റോഡിലെ കുഴി അടയ്ക്കാൻ ഇനി എത്രപേർ മരിക്കണം? റോഡിൽ ഒരു കുഴി കണ്ടാൽ അടയ്ക്കാൻ എന്താണ് ബുദ്ധിമുട്ട്?. റോഡ് കുഴിയാക്കി ഇടാനാണെങ്കിൽ നമുക്ക് എന്തിനാണ് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാരെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

രണ്ടുമാസത്തിനുള്ളിൽ റോഡിലെ കുഴിയിൽ വീണ് എത്രപേർ മരിച്ചുവെന്ന് കോടതി ആരാഞ്ഞു. കളക്ടർ കണ്ണും കാതും തുറന്ന് നിൽക്കണം. കളക്ടറുടെ റിപ്പോർട്ട് എവിടെയെന്നും കോടതി ചോദിച്ചു. എന്തു പണിയാണ് പൊതുമരാമത്തു വകുപ്പിലെ എഞ്ചിനീയർമാർ ചെയ്യുന്നത്. ആലുവ-പെരുമ്പാവൂർ റോഡിന്റെ എഞ്ചിനീയർ ആരായിരുന്നു?. ആ എഞ്ചിനീയർ കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

കോർപ്പറേഷന്റെ ലാഘവം വെള്ളക്കെട്ടിന് കാരണമാകുന്നു. കോർപ്പറേഷൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനമാകണം. അഴുക്കുചാലുകൾ നിശ്ചിത ഇടവേളകളിൽ വൃത്തിയാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

അതേസമയം ആലുവ-പെരുമ്പാവൂർ റോഡ് രണ്ടാഴ്ചയ്ക്കകം നന്നാക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. റോഡ് നാലുവരിപ്പാതയാക്കും. റോഡ് വീതികൂട്ടാൻ ഭൂമി ഏറ്റെടുക്കുന്നതിന് ജനങ്ങളുടെ എതിർപ്പുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. കുഞ്ഞുമുഹമ്മദ് റോഡിലെ കുഴിയിൽ വീണതു മൂലമല്ല മരിച്ചത്. അദ്ദേഹത്തിന് ഷുഗർ ലെവൽ താഴ്ന്നതാണ് ആശുപത്രിയിലാക്കാൻ കാരണമെന്ന് മകൻ പറഞ്ഞതായും സർക്കാർ വ്യക്തമാക്കി. അപ്പോൾ മരിച്ചയാളെ ഇനിയും അപമാനിക്കരുതെന്നായിരുന്നു കോടതിയുടെ പ്രതികരണം.


The condition of Kerala is very bad. If it rains, the water will go in. If it comes out, the dog will bite. The High Court's criticism 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment