visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Many  KSRTC bus attacked by PFI  hartal supporters
Many KSRTC bus attacked by PFI hartal supportersPhoto Credit : Siju Kuriyedam Sreekumar

ഹർത്താലിൽ വ്യാപകമായി KSRTC ബസിനു നേരെ കല്ലേറ് , ഡ്രൈവർമാർക്കും യാത്രക്കാർക്കും പരുക്ക് ; പലസ്ഥലത്തും പോലീസ് നോക്കുകുത്തി ആയി ; ഒട്ടനവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

By - Siju Kuriyedam Sreekumar -- Friday, September 23, 2022 , 02:40 PM
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ )  ഹർത്താൽ ദിനത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ബസിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു.  ഹർത്താലിനോട് ബന്ധപ്പട്ട് നടന്ന അക്രമസംഭവങ്ങളിൽ 28 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് 100 പേരാണ് കരുതൽ തടങ്കലിലുള്ളത്. 9 പേർ അറസ്റ്റിലായി. പി എഫ് ഐ സമരത്തിനിടെ കണ്ണൂർ കല്ല്യാശേരിയില്‍ പെട്രോള്‍ ബോബുമായി ഒരാള്‍ പിടിയില്‍. ഇയാളുടെ കയ്യില്‍ നിന്ന് രണ്ട് പെട്രോള്‍ ബോബുകള്‍ കണ്ടെടുത്തു. 

തിരുവനന്തപുരത്ത് പിഎഫ്ഐ ബന്ദ് അനുകൂലികൾ ബസ് അടിച്ചു തകർത്തു . ആലുവക്കടുത്ത് കമ്പനിപ്പടിയിൽ KSRTC ബസ് അടിച്ചു തകർത്തു. കൊല്ലത്ത് 11 പേർക്കെതിരെ കേസെടുത്തു. മഞ്ചേരിയിൽ പെട്രോൾ പമ്പടപ്പിക്കാൻ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇടവഴിയിൽ നിന്നു കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം ദേശീയ പാതയിൽ ലോറിക്ക് നേരെ കല്ലെറിഞ്ഞ മൂന്നു പേർ അറസ്റ്റിൽ. 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് മാധ്യമ സംഘത്തിന് നേരേയും ആക്രമണമുണ്ടായി. വാഹനം തടഞ്ഞ് നിർത്തി ഇരുമ്പ് വടി കൊണ്ടായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് ആക്രമം നടത്തിയത്. അടിമാലി ഇരുമ്പുപാലത്ത് കടയടപ്പിക്കാൻ ശ്രമിച്ച 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. എസ്ഡിപിഐ ചില്ലിത്തോട് ബ്രാഞ്ച് സെക്രട്ടറി കാസിം, പ്രവർത്തകരായ എം എം സലാം, മുഹമ്മദ് ഇക്ബാൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഈരാറ്റുപേട്ടയിൽ നൂറോളം പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തുപാലക്കാട് കൂറ്റനാട് വാഹനങ്ങൾ തടഞ്ഞ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുകാസർകോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 7 പ്രവർത്തകരെ കരുതൽ തടങ്കിലാക്കിയിട്ടുണ്ട്. പോത്തൻകോട് കടയാക്രമിച്ച സംഭവത്തിൽ ഒരാളെ കസ്റ്റഡയിലെടുത്തു. കോഴിക്കോട് 16 പേരെ കരുതൽ തടങ്കലിൽ വെച്ചു. കുറ്റിക്കാട്ടൂരിൽ രണ്ടുപേരെ കരുതൽ തടങ്കലിൽ വെച്ചു. സുൽത്താൻ ബത്തേരിയിൽ റോഡ് തടഞ്ഞ 12 പേരെ അറസ്റ്റ് ചെയ്തു.

Video Link https://youtu.be/SGfU1fFp3s8



A KSRTC bus attacked by PFI hartal supporters at Killippalam in Thiruvananthapuram
A KSRTC bus attacked by PFI hartal supporters at Killippalam in ThiruvananthapuramPhoto Credit : Siju Kuriyedam Sreekumar

A KSRTC bus was vandalised in Companypadi near Aluva during the 12-hour bandh called by PFI in Kerala
A KSRTC bus was vandalised in Companypadi near Aluva during the 12-hour bandh called by PFI in KeralaPhoto Credit : Siju Kuriyedam Sreekumar

A bus vandalised by PFI bandh supporters in Thiruvananthapur
A bus vandalised by PFI bandh supporters in ThiruvananthapurPhoto Credit : Siju Kuriyedam Sreekumar

On PFI harthal day A KSRTC driver suffered eye injury near Kozhikode Civil Station when stones were hurled at the bus he was driving
On PFI harthal day A KSRTC driver suffered eye injury near Kozhikode Civil Station when stones were hurled at the bus he was drivingPhoto Credit : Siju Kuriyedam Sreekumar


Widespread  stone pelting on KSRTC bus on hartal day , injuries to drivers and passengers;  Many Popular Front workers were arrested











 



LEAVE A REPLY

Security code:

COMMENTS

Be the first to comment