visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
kerala high court
kerala high court

രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണം;ഹൈക്കോടതിയുടെ നിർദേശം ഇങ്ങനെ

By - Siju Kuriyedath Sreekumar -- Saturday, October 15, 2022 , 03:42 PM
കൊച്ചി: രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകൾ, ഓട്ടോ ഷോകൾ എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് കോടതി നിർ​​ദ്ദേശിച്ചു.(high court against vloggers)

രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തിൽ നിയമവിരുദ്ധമായ വാഹനങ്ങളുടെ ദൃശ്യങ്ങൾ എടുത്ത് പ്രചരിപ്പിച്ച വ്‌ളോഗർമാർ ഉണ്ട്. ഈ വ്‌ളോഗർമാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗർമാരുടെ വീഡിയോകളും ഹൈക്കോടതി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർക്ക് ഹൈക്കോടതി നിർദേശം നൽകി. വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി.

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നൽകുന്നതിൽ സാവകാശം നൽകില്ല. സാവകാശം നൽകണമെന്ന ടൂറിസ്റ്റ് ബസ് ഉടമകളുടെ ആവശ്യം കോടതി തള്ളി. കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. കെഎസ്ആർടിസി, കെയുആർടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ- പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേർത്തു.(high court against vloggers)

സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ കെഎസ്ആർടിസി ബസ് എന്നോ സ്വകാര്യ ബസ് എന്നോ വ്യത്യാസമില്ല. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ ആർക്കും പ്രത്യേക ഇളവുകൾ ഒന്നും ഇല്ല. സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും ഒരുപോലെ പാലിക്കണമെന്നും കോടതി നിർദേശിച്ചു.

സ്വകാര്യ ബസുകളിൽ അടക്കം ഡ്രൈവർ കാബിൻ, യാത്രക്കാർ ഇരിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ പരസ്യങ്ങളോ നിരോധിത ഫ്‌ലാഷ് ലൈറ്റുകളോ പാടില്ല. വടക്കഞ്ചേരി ബസ് അപകടത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്നും ഹൈക്കാടതി നിരീക്ഷിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്‌കൂൾ അധികൃതരുടെ വീഴ്ചയാണെന്നും കോടതി പറഞ്ഞു.


Strict action should be taken against vloggers promoting modified vehicles; The instructions of the High Court are as follows.

 



LEAVE A REPLY

Security code:

COMMENTS

Be the first to comment