visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Maharashtra

Home / News/ Maharashtra
Eknath Shinde  with Shiv Sena President Uddhav Thackera (  In the middle )
Eknath Shinde with Shiv Sena President Uddhav Thackera ( In the middle )Photo Credit : Siju Kuriyedam Sreekumar

മന്ത്രി ഏക്‌നാഥ് ഷിൻഡെ ഉൾപ്പെടെ നിരവധി എംഎൽമാർ ശിവ സേന വിടുമോ ? മഹാരാഷ്ട്രയിൽ ബിജെപിക്കു കാര്യങ്ങൾ അനുകൂലമാകാൻ സാധ്യത

By - Siju Kuriyedam Sreekumar -- Tuesday, June 21, 2022 , 02:27 PM
മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യ സർക്കാർ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. മന്ത്രി ഏക്‌നാഥ് ഷിൻഡെയേയും അദ്ദേഹത്തെ അനുകൂലിക്കുന്ന ചില ശിവസേന എംഎൽഎമാരുമായും പാർട്ടി നേതൃത്വത്തിന് ബന്ധപ്പെടാനാകുന്നില്ല. ശിവസേനയിൽ വിമത നീക്കം നടക്കുന്നതായി അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് മന്ത്രി ഉൾപ്പെടെയുള്ള എംഎൽഎമാർ പാർട്ടി നേതൃത്വവുമായി ബന്ധപ്പെടാതെ ഒളിവിൽ പോയത്. തിങ്കളാഴ്ച നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ചില ശിവസേന എംഎൽഎമാർ ബിജെപിക്ക് വോട്ട് മറിച്ചതായ ആരോപണം ഉയർന്നിരുന്നു.

ഇതിനിടെ കാണാതായ ശിവസേന എംഎൽഎമാരും മന്ത്രി ഷിൻഡെയും സൂറത്തിലെ ഒരു ഹോട്ടലിലുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. 11 എംഎൽഎമാർ ഷിൻഡെയ്‌ക്കൊപ്പമുണ്ടെന്നാണ് സൂചന. ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപി അഞ്ച് സീറ്റിലും മഹാവികാസ് അഘാടി സഖ്യത്തിലുള്ള എൻസിപിയും ശിവസേനയും രണ്ട് വീതം സീറ്റുകളിലും ജയിച്ചിരുന്നു.

പത്ത് എംഎൽസി സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി അഞ്ചും മഹാവികാസ് അഘാടി സഖ്യം ആറ് സ്ഥാനാർഥികളെയാണ് നിറുത്തിയിരുന്നത്. അനിവാര്യമായ എണ്ണം കുറവായിരുന്നിട്ടും ബിജെപിയുടെ അഞ്ചു സ്ഥാനാർഥികളും ജയിച്ചു.

മഹാരാഷ്ട്ര നിയമസഭയിൽ ബിജെപിക്ക് 106 എംഎൽഎമാരാണ് ഉള്ളത്. അഞ്ചു എംഎൽസിമാരെ തിരഞ്ഞെടുക്കാനുള്ള വോട്ട് ബിജെപിക്കില്ലായിരുന്നു. സ്വതന്ത്രരുടേയും മറ്റു പാർട്ടികളുടേയും എംഎൽഎമാരുടേയും വോട്ട് ബിജെപിക്ക് കിട്ടിയതായാണ് റിപ്പോർട്ടുകൾ. ശിവസേനയുടേയും കോൺഗ്രസിന്റേയും ചില എംഎൽഎമാർ തങ്ങൾക്ക് ക്രോസ് വോട്ട് ചെയ്തതായി ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പിന് പിന്നാലെ പറയുകയുണ്ടായി. വോട്ട് മറിക്കാതെ തങ്ങൾക്ക് ഒരിക്കലും ജയിക്കാൻ സാധിക്കില്ലായിരുന്നുവെന്ന് വിജയിച്ച ബിജെപി സ്ഥാനാർഥി പ്രവീൺ ദാരേക്കർ പറഞ്ഞു.

എംഎൽഎസി തിരഞ്ഞെടുപ്പിൽ ശിവസേന എംഎൽഎമാർ ക്രോസ് വോട്ട് ചെയ്‌തെന്ന ആരോപണങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് എംഎൽഎമാരെ ഉദ്ധവ് വിളിച്ചുചേർത്തിരിക്കുന്നത്. എല്ലാവരും ഹാജരാകണമെന്ന് ഉദ്ധവ് കർശന നിർദേശവും നൽകിയിട്ടുണ്ട്.

Maharashtra Maha Vikas Aghadi sarkar in Trouble

 



LEAVE A REPLY

Security code:

COMMENTS

Be the first to comment