visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Yogi Adityanath  , Chandrashekhar Azad
Yogi Adityanath , Chandrashekhar AzadPhoto Credit : Siju Kuriyedam Sreekumar

ഉത്തർ പ്രദേശിലെ ഗൊരഖ്പൂരില്‍ യോഗിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കും, മത്സരത്തിന് വീറു കൂട്ടാൻ പ്രതിപക്ഷം ഒന്നിക്കാൻ സാധ്യത

By - Siju Kuriyedam Sreekumar -- Thursday, January 20, 2022 , 03:33 PM

ലക്‌നൗ:  ഉത്തർ പ്രദേശിലെ ഗൊരഖ്പൂരില്‍   മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ  ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കും .  സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനം ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ആസാദ് വ്യാഴാഴ്ച സ്വയം  പ്രഖ്യാപിക്കുകയായിരുന്നു .

34 കാരനായ ദളിത് നേതാവിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഗൊരഖ്പൂരില്‍ മത്സരം കടുക്കും. ഗൊരഖ്പൂരില്‍നിന്ന് മാറി അയോധ്യയിലോ മഥുരയിലോ യോഗി മത്സരിച്ചേക്കുമെന്ന് ആദ്യ ഘട്ടത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി. പ്രഖ്യാപിച്ചപ്പോള്‍ ആ സാധ്യത അവസാനിച്ചു.

പ്രതിപക്ഷ കക്ഷികളായ എസ്.പിയും കോണ്‍ഗ്രസും ബി.എസ്.പിയും യോഗിക്കെതിരെ സ്ഥാനാര്‍ഥികളെ നിർത്താൻ സാധ്യത ഇല്ല എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത് . എന്ത് വിലകൊടുത്തും യോഗിയെ തോൽപ്പിക്കുക എന്ന തന്ത്രത്തിനായി  ചന്ദ്രശേഖര്‍ ആസാദിനെ പിന്തുണകാണാന് സാധ്യത . വരാനിരിക്കുന്ന ദിവസങ്ങളിലെ എസ്.പിയുടെയും  കോണ്‍ഗ്രസിന്റെയും  ബി.എസ്.പിയുടെയും സ്തനാർത്ഥി ലിസ്റ്റിലേക്കാണ് ഇപ്പോൾ ജനങ്ങൾ ഉറ്റു നോക്കുന്നത് . കോണ്‍ഗ്രസ് ആസാദിനെ പിന്തുണക്കാനാണ് എല്ലാ സാധ്യതയും എന്ന് ഏകദേശ രൂപമായിട്ടുണ്ട് . അല്ലാതെ ഇങ്ങനെ ഒരു സാഹസത്തിനു ചന്ദ്രശേഖര്‍ ആസാദ് മുതിരില്ല . 

  യോഗിക്കു ചന്ദ്രശേഖര്‍ ആസാദ് ഒരു വെല്ലുവിളി ആകില്ല എന്നാണ് നിരീക്ഷകർ പറയുന്നത് . മുൻ കാലങ്ങളിലെ പ്രതിപക്ഷ പാർട്ടി കളുടെ ഗൊരഖ്പൂരിലെ  വോട്ടു നിലവാരവും ബിജെപി ക്കു അവിടെഉള്ള സ്വാധിനവും യോഗിക്കു ഗുണമാകും എന്നാണ് അറിയാൻ കഴിഞ്ഞത് .1989 തൊട്ടു ബിജെപി യുടെ സീറ്റ് ആണ് ഗൊരഖ്പൂർ  .  ഇനി പ്രതി പക്ഷ പാർട്ടികൾ   ചന്ദ്രശേഖര്‍ ആസാദിനേ പിന്തുണക്കാതെ അവരവരുടെ സ്ഥാനാർത്ഥിയെ നിർത്തിയാൽ യോഗിക്കു അത് കൂടുതൽ ഗുണം ചെയ്യും . ചന്ദ്രശേഖര്‍ ആസാദ്   ഗൊരഖ്പൂരില്‍ ചലനം ഉണ്ടാക്കാൻ സാധ്യത ഇല്ല എന്ന് തന്നെ ആണ് അറിയാൻ കഴിഞ്ഞത് . കാരണം പ്രതിപക്ഷ പാർട്ടികൾക്കോ ജനങ്ങൾക്കോ പൊതു  സമ്മതനോ അല്ലെങ്കിൽ അവരുടെ ഇടയിൽ അത്രകണ്ട് അറിയുന്ന ആളോ അല്ല ചന്ദ്രശേഖര്‍ ആസാദ് എന്നത് യോഗിക്കു ഗുണം ചെയ്യും . 

ഗൊരഖ്പൂർ  ഹോസ്പിറ്റലിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ യോഗിക്കു ഒരു വെല്ലുവിളി ആകില്ല എന്ന് തന്നെ ആണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് . കാരണം ഉണ്ടായി ഏതാനും  ദിവസത്തിനുള്ളിൽ എടുത്ത തീരുമാനങ്ങളും കാരണക്കാരായവർക്കു തക്കതായ ശിക്ഷ പെട്ടന്ന് കൊടുത്തു ആളുകളുടെ പ്രീതി പിടിച്ചു പറ്റുകയാണ്  ചെയ്തത് . കൂടാതെ ഗൊരഖ്പൂരില്‍ കൊണ്ട് വന്ന വികസനവും ഹോസ്പിറ്റലിൽ തുടർ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ എടുത്തതും ഗുണമാകും . 

UP Gorakhpur Chandrashekhar Azad vs Yogi Adityanath  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment