visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Uttar Pradesh

Home / News/ Uttar Pradesh
Yameen Siddiqui a Young Muslim man tattoo Yogi Adityanath's picture on his chest
Yameen Siddiqui a Young Muslim man tattoo Yogi Adityanath's picture on his chestPhoto Credit : Siju Kuriyedam Sreekumar

ഉത്തർപ്രദേശിൽ യമീന്‍ സിദ്ദിഖി എന്ന മുസ്ലീം യുവാവ് യോഗി ആദിത്യനാഥിന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തി ; അദ്ദേഹത്തിന് പറയാനുള്ള കാരണം ഇതാണ്

By - Siju Kuriyedam Sreekumar -- Tuesday, June 14, 2022 , 09:57 PM
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തി മുസ്ലീം യുവാവ്. യമീൻ സിദ്ദിഖി എന്ന യുവാവാണ് തന്റെ നെഞ്ചിൽ യോഗിയുടെ ചിത്രം പച്ച കുത്തിയത്. യോഗിയാണ് തന്റെ റോൾ മോഡലെന്ന് 23കാരൻ പറയുന്നു. ഈ മാസം ആദ്യം അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് ടാറ്റു ചെയ്തത്. ഇത് താൻ തനിക്ക് തന്നെ നൽകുന്ന സമ്മാനമാണെന്ന് സിദ്ദിഖി പറയുന്നു.

ഫറൂഖാബാദ്, മെയിൻപുരി ജില്ലകളുടെ അതിർത്തി ഗ്രാമത്തിലാണ് സിദ്ദിഖി താമസിക്കുന്നത്. ഇയാൾ ഒരു ചെരുപ്പ് കച്ചവടക്കാരനാണ്. യോഗിയുടെ ചിത്രം ടാറ്റൂ ചെയ്തതു മുതൽ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും തനിക്ക് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതുകൊണ്ടൊന്നും താൻ അസ്വസ്ഥനല്ലെന്ന് സിദ്ദിഖി പറയുന്നു.

യോഗി ആദിത്യനാഥിനെ നേരിൽ കണ്ട് ഈ ടാറ്റൂ കാണിക്കണമെന്നാണ് എന്റെ ആഗ്രഹം. എനിക്ക് അദ്ദേഹത്തോട് ഒരുപാട് സ്‌നേഹവും ബഹുമാനവുമുണ്ട്. അധികാരത്തിൽ വന്നതിന് ശേഷം അദ്ദേഹം ഉത്തർപ്രദേശിനെ മാറ്റിമറിച്ചു. യാതൊരു വിവേചനവും കാണിക്കാത്ത വ്യക്തിയാണ് അദ്ദേഹം. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്, ” സിദ്ദിഖി പറയുന്നു. എന്നാൽ, ഗ്യാൻവാപി പള്ളി, മഥുര ഈദ്ഗാഹ് തുടങ്ങിയ വിവാദ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ സിദ്ദിഖി തയ്യാറായില്ല. കോടതിയാണ് അത് തീരുമാനിക്കേണ്ടതെന്ന് സിദ്ദിഖി പറഞ്ഞു.

യോഗി ആദിത്യനാഥിനെ കാണാൻ 10 വയസ്സുകാരിയായ അത്‌ലറ്റ് പ്രയാഗ് രാജിൽ നിന്ന് ലഖ്‌നൗവിലേക്ക് ഓടിയതും വലിയ വാർത്തയായിരുന്നു. കാജൽ എന്ന നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് യോഗിയെ കാണാൻ 200 കിലോമീറ്ററിലധികം ഓടിയത്. പ്രയാഗ് രാജിലെ മണ്ട പൊലിസ് സ്റ്റേഷൻ പരിധിയിലാണ് കാജലിന്റെ വീട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കാജലിന് ഒരു ജോടി ഷൂസും ട്രാക്ക് സ്യൂട്ടും സ്പോർട്സ് കിറ്റും സമ്മാനമായി നൽകിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഗൊരഖ്പൂർ അർബൻ മണ്ഡലത്തിൽ നിന്നാണ് യോഗി ആദിത്യനാഥ് വിജയിച്ചത്. സംസ്ഥാനത്ത് കാലാവധി പൂർത്തിയാക്കി വീണ്ടും അധികാരത്തിൽ വരുന്ന ആദ്യ മുഖ്യമന്ത്രിയും രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന ആദ്യ ബിജെപി നേതാവും കൂടിയാണ് അദ്ദേഹം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും അഞ്ച് തവണ പാർലമെന്റ് അംഗമായിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആദിത്യനാഥിന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്. 2017ൽ യുപിയിലെ തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയപ്പോൾ നിയമസഭാ കൗൺസിലിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിലെത്തിയത്.

നിലവിലെ വിജയത്തോടെ 2007ന് ശേഷം എംഎൽഎ ആയി മുഖ്യമന്ത്രിയാകുന്ന ആദ്യ നേതാവ് കൂടിയാണ് യോഗി ആദിത്യനാഥ്. ബഹുജൻ സമാജ് പാർട്ടിയുടെ മായാവതിയും സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവും മുഖ്യമന്ത്രിയായി സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോൾ എംഎൽസിമാരായിരുന്നു. ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ തുടർച്ചയായി വിജയിക്കുന്ന അഞ്ചാമത്തെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. എന്നിരുന്നാലും, യോഗിയുടെ മുൻഗാമികൾക്ക് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

Yameen Siddiqui a Young Muslim man tattoo Yogi Adityanath's picture on his chest
 



LEAVE A REPLY

Security code:

COMMENTS

Be the first to comment