visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Shivpal Yadav,  Yogi Adityanath
Shivpal Yadav, Yogi AdityanathPhoto Credit : Twitter

മുലായം സിങ് യാദവിന്റെ മരുമകൾക്കും , മകന്റെ ഭാര്യാസഹോദരനും ശേഷം അളിയനും പാർട്ടി വിടുമോ , സമാജ്‌വാദി പാർട്ടിയിൽ കൊഴിഞ്ഞു പോക്ക് തുടരുന്നു

By - SIju Kuriyedam Sreekumar -- Thursday, March 31, 2022 , 06:50 PM

ന്യൂഡൽഹി ∙ സമാജ്‌വാദി പാർട്ടിയുടെ കുടുംബത്തിൽ വിള്ളൽ വീഴ്ത്തിയുള്ള നീക്കങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി നടപ്പിൽ വരുത്തിയിരുന്നു. മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ്, അഖിലേഷിന്റെ ഭാര്യാസഹോദരൻ പ്രതീക് യാദവ് എന്നിവർ സമാജ്‌വാദി പാർട്ടി വിട്ടതിനു ശേഷം ബിജെപിയിൽ ചേർന്നിരുന്നു. ഇപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവ്പാൽ യാദവ്. സമാജ്‍വാദി പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്ന ശിവ്പാലിന്റെ യോഗിയുമായുള്ള കൂടിക്കാഴ്ച പാർട്ടി മാറ്റത്തിന്റെ സൂചനയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ യോഗിയുമായി സൗഹൃദസന്ദർശനം മാത്രമാണ് നടത്തിയത് എന്ന് ശിവ്പാൽ യാദവ് പ്രതികരിച്ചു. ഇരുവരും മുപ്പതു മിനിറ്റോളം സംസാരിച്ചു. മുൻപ് അപർണ യാദവും പ്രതീക് യാദവും പാർട്ടി വിടാൻ തീരുമാനിച്ചപ്പോൾ ഇതു തന്നെ ആണ് പറഞ്ഞത് എന്നും ഓർക്കണം 

2017ൽ ശിവ്പാൽ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു എങ്കിലും സമാജ് വടിയുമായി അടുപ്പത്തിൽ തന്നെ ആയിരുന്നു  . കൂടിക്കാഴ്ചയെ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമല്ല. എന്നാൽ അഖിലേഷും ശിവ്പാലുമായി അടുത്തിടെ നടന്ന വാക്കുതർക്കങ്ങൾ ചൂണ്ടിക്കാട്ടി സമാജ്വാദി പാര്‍ട്ടി അണികള്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. മാർച്ച് 24ന് ഇരുവരും അവസാനമായി കണ്ടപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ മുഴച്ചു നിന്നു. 'സമാജ്‌വാദി പാർട്ടിക്കുള്ളിൽ കൂടുതൽ പരിഗണന വേണമെന്ന് ശിവ്പാൽ ആവശ്യപ്പെട്ടുവെങ്കിലും പ്രഗതിശീൽ സമാജ്‌വാദി പാർട്ടി എന്ന ശിവ്പാലിന്റെ പാർട്ടി സമാജ്‌വാദിയുടെ ഒപ്പം നിർത്തി വളർത്തണമെന്ന് അഖിലേഷ് നിർദേശിച്ചു.അത് ശിവപാലിന്‌ സ്വകാര്യമായിരുന്നില്ല .

 ശിവ്പാൽ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ ആറു വട്ടം എംഎൽഎആയി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സമാജ്‌വാദി എംഎൽഎമാരുടെ കൂടിക്കാഴ്ചയിൽ ശിവ്പാലിന് ക്ഷണം  ലഭിച്ചില്ല. ഇതിൽ അസ്വസ്‌ഥനായ ശിവ്പാൽ, പാർട്ടി തന്നെ എന്തിനാണ് അവഗണിച്ചത് എന്ന് മനസ്സിലായില്ലെന്നു പ്രതികരിച്ചു.  

സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എംപി സ്ഥാനമൊഴിഞ്ഞ അഖിലേഷിന് തിരിച്ചടിയാണ് കുടുംബാംഗങ്ങളുടെ ബിജെപി ചേക്കേറൽ. അതേസമയം 2017 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു 2022ൽ മികച്ച പ്രകടനമാണ് സമാജ്‌വാദി പാർട്ടി ഉത്തർപ്രദേശിൽ കാഴ്ചവച്ചത്. മുൻ തിരഞ്ഞെടുപ്പിലെ 47 സീറ്റിൽ നിന്ന് 2022 ൽ 125 സീറ്റുകളോടെ ബിജെപിക്ക് പിന്നിലായി പാർട്ടി  രണ്ടാമതെത്തി എന്നതും ശ്രദ്ദേയമാണ് 


Trouble in UP SP Alliance ,  Akhilesh Yadav's Uncle Shivpal Meets Yogi Adityanath

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു
 



LEAVE A REPLY

Security code:

COMMENTS

Be the first to comment