visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Uttar Pradesh

Home / News/ Uttar Pradesh
yogi adityanath
yogi adityanath

യുപിയിൽ അനുമതിയില്ലാതെ മതഘോഷയാത്രകൾ പാടില്ല എന്ന് ഉത്തരവിറക്കി യോഗി ആദിത്യനാഥ്

By - Siju Kuriyedam Sreekumar -- Tuesday, April 19, 2022 , 06:14 PM


ലഖ്നൗ: യുപിയിൽ അനുമതിയില്ലാതെ മതഘോഷയാത്രകളും മാർച്ചുകളും സംഘടിപ്പിക്കരുതെന്ന് ഉത്തരവിറക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതഘോഷയാത്രകൾക്ക് അനുമതിക്ക് അപേക്ഷിക്കുമ്പോൾ ഐക്യവും സമാധാനവും നിലനിർത്തുമെന്ന് സംഘടനകൾ സത്യവാങ്മൂലം നൽകണം. പരമ്പരാഗതമായ ആഘോഷങ്ങൾക്കു മാത്രമേ അനുമതി നൽകൂ എന്നും പുതിയ പരിപാടികൾക്ക് അനുമതി നൽകില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

  പരമ്പരാഗതമായ മതഘോഷയാത്രകൾക്ക് മാത്രമേ അനുമതി നൽകൂ എന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ഹനുമാൻ ജയന്തി ആഘോഷത്തിനിടെ ഡൽഹിയിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ മൈക്ക് ഉപയോഗിക്കാൻ അനുമതിയുള്ള സ്ഥലങ്ങളിൽ ശബ്ദം മറ്റുള്ളവർക്ക് ശല്യമാകുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്. എന്നാൽ മറ്റ് സ്ഥലങ്ങളിൽ മൈക്ക് ഉപയോഗത്തിന് അനുമതിയില്ല. നിയുക്ത സ്ഥലങ്ങളിൽ മാത്രമേ ആഘോഷം സംഘടിപ്പിക്കാൻ പാടുള്ളൂ. ഗതാഗതം തടസപ്പെടുത്താൻ പാടില്ലെന്നും സർക്കാർ വ്യക്തമാക്കി.

ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ ഘോഷയാത്രയുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലും കർണാടകയിലും ഉച്ചഭാഷിണിയെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. ഈ സാഹചര്യത്തിലാണ് യുപി സർക്കാർ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഈദ്, അക്ഷയ തൃതീയ ആഘോഷങ്ങൾ മുൻകൂട്ടി കണ്ടാണ് സർക്കാരിന്റെ തീരുമാനം.

No religious procession in up without permission orders cm yogi adityanath

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment