visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Uttar Pradesh

Home / News/ Uttar Pradesh
Yogi Adityanath Flag off UPSRTC
Yogi Adityanath Flag off UPSRTCPhoto Credit : UPSRTC Site

കെഎസ്ആര്‍ടിസി‍ പഠിക്കേണ്ടത് യുപി മോഡല്‍ അല്ലാതെ വിദേശത്തല്ല പോകേണ്ടത്; യോഗി ആദിത്യനാഥ് ഭരണത്തിൽ വന്നു ഒരു വർഷത്തിനുള്ളിൽ നഷ്ട്ടത്തിൽ ആയിരുന്ന UPSRTC ലാഭം 123 കോടിയാക്കി

By - Siju Kuriyedam Sreekumar -- Tuesday, May 10, 2022 , 04:07 PM
Input From swarajyamag and Times of India 

കെ എസ്‌ ആർ ടി സി എം ഡി പഠിക്കാനായി വിദേശത്തു പോയി പൈസ കളയുന്നതിനെ വിമർശിക്കുന്നവർ പറയുന്നത് അതിനായി യൂ പി വരെ പോയാൽ മതി എന്നാണ് കാരണം എന്തെന്നാൽ നഷ്ടത്തിലായിരുന്ന യുപിഎസ്ആര്‍ടിസി ( UPSRTC )  യോഗി കയറി ഒരു വശത്തിനുള്ളിൽ  ലാഭത്തിലാക്കി കാണിച്ചു എന്ന് മാത്രം അല്ല അത് ഇപ്പോഴും  ലാഭത്തിൽ തന്നെ തുടരുന്നു .  

 മാറി മാറി വരുന്ന സര്‍ക്കാരുകളുടെ അനാസ്ഥയും പിടിപ്പുകേടും കാരണം കെഎസ്ആര്‍ടിസി തകര്‍ന്നു തരിപ്പണമാകുമ്പോള്‍ മാതൃകയാക്കേണ്ടതാണ് യുപി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെ. നഷ്ടക്കയത്തില്‍ മുങ്ങിത്താണ സ്ഥാപനത്തെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് യോഗി ആദിത്യനാഥ് സര്‍ക്കാരാണ്. ലോക് ഡൗണ്‍ കാലത്ത് വീണ്ടും നഷ്ടത്തിലായെങ്കിലും അതിവേഗം മടങ്ങിയെത്തുകയാണ് യുപിഎസ്ആര്‍ടിസി.

വന്‍കിട വികസന പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്ന ഡാഷ് ബോര്‍ഡ് എങ്ങനെയെന്ന് പഠിക്കാന്‍ കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലേക്ക് പോയതുപോലെ യുപിയിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വിജയം പഠിക്കാന്‍ അവിടേക്കും അയയ്ക്കണം ഒരു സംഘത്തെയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി മുമ്പ് നിര്‍ദേശിച്ചിരുന്നു.

2013-2014ല്‍ യുപി റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ നഷ്ടം 132 കോടിയായിരുന്നു. 2017ലാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായത്. ചുമതലയേറ്റ് ഒറ്റ വര്‍ഷം കൊണ്ട് 2018ല്‍ ലാഭം 123 കോടിയാക്കി. ഇത് രാജ്യചരിത്രത്തില്‍ തന്നെ റിക്കാര്‍ഡായിരുന്നു. രാജ്യത്തെ ഏതെങ്കിലും പൊതുമേഖല ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇത്രയേറെ ലാഭമുണ്ടാക്കുന്നത് ആദ്യമാണെന്നാണ് അന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. 2019ലെ ലാഭം 18 കോടിയാണ്. 2020ല്‍ ഇത് 85 കോടി കവിഞ്ഞു. 2017-2018 കാലത്ത് ലാഭമുണ്ടാക്കിയ മറ്റു രണ്ടു കോര്‍പ്പറേഷനുകള്‍ കര്‍ണ്ണാടകവും (നാലരക്കോടി) ഒഡീഷയുമാണ് (1.35 കോടി).

പുതിയ റൂട്ടുകളില്‍ സര്‍വ്വീസ് തുടങ്ങുക, സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കുക, പെര്‍മിറ്റ് ഇല്ലാത്ത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ ഓടിക്കുന്നത് തടയുക, ചെലവ് ചുരുക്കുക, യാത്രാക്കൂലിയല്ലാതെയുള്ള വരുമാനം വിപുലീകരിക്കുക, യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് കോര്‍പ്പറേഷനെ യോഗി നല്ലനിലയിലേക്ക് എത്തിച്ചത്. 38,000 സ്ഥലങ്ങളിലേക്കാണ് പുതുതായി സര്‍വ്വീസുകള്‍ തുടങ്ങിയത്. നിലവിലുള്ള ബസുകളുടെ റൂട്ടുകളില്‍ മാറ്റംവരുത്തിയാണ് ഇതില്‍ പലതും സാധിച്ചത്. 85 ശതമാനം യാത്രക്കാരാണ് മിക്ക റൂട്ടുകളിലും. അധികച്ചെലവ് ഇതിന് ഉണ്ടായിട്ടുമില്ല. കൂടുതല്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസുകളും തുടങ്ങി. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ബീഹാര്‍, ഹരിയാന, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളുമായും നേപ്പാളുമായും വരെ പുതിയ കരാറുണ്ടാക്കി കൂടുതല്‍ സര്‍വ്വീസുകള്‍ തുടങ്ങി. 2017ല്‍ 751 റൂട്ടുകളാണ് കോര്‍പ്പറേഷന് ഉണ്ടായിരുന്നത്. 2020ല്‍ ഇത് 93,838 റൂട്ടുകളായി.

ഇന്ന് 11,939 ബസുകളാണ് യുപിഎസ്ആര്‍ടിസിക്കുള്ളത്. 144.16 കോടി കിലോമീറ്ററാണ് നിത്യേന ഓപ്പറേറ്റ് ചെയ്യുന്നത്. വാര്‍ഷിക വരുമാനം 4727.75 കോടി. 34,000 സ്ഥിരം ജീവനക്കാരും 24,000 കരാര്‍ ജീവനക്കാരുമാണുള്ളത്. പ്രതിവര്‍ഷം ആയിരം പുതിയ ബസുകളാണ് ഇപ്പോള്‍ വാങ്ങുന്നത്. അതേസമയം കെഎസ്ആര്‍ടിസിയുടെ നഷ്ടം 1976 കോടിയാണ്.

Yogi Adityanath Flag off UPSRTC
Yogi Adityanath Flag off UPSRTCPhoto Credit : UPSRTC Site

Yogi adityanath in UPSRTC
Yogi adityanath in UPSRTCPhoto Credit : UPSRTC Site

Yogi Adityanath Flag off UPSRTC
Yogi Adityanath Flag off UPSRTCPhoto Credit : UPSRTC Site

KSRTC should learn from UPSRTC 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment