visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Bikram Singh Majithia ,  Navjot Singh Sidhu
Bikram Singh Majithia , Navjot Singh SidhuPhoto Credit : Siju Kuriyedam Sreekumar

അമൃത്സറില്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ ബിക്രം സിംഗ് മജിതിയ മത്സരിക്കും , സുഖ്ബീർ സിംഗ് ബാദലിന്റെ കളിയിൽ തകരുമോ പഞ്ചാബിൽ കോൺഗ്രസ് മുഖം ?

By - Visum Expresso -- Thursday, January 27, 2022 , 03:02 PM

അമൃത്സര്‍: പഞ്ചാബിൽ അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ തകരുമോ കോൺഗ്രസ് പോർമുഖം നവജ്യോത് സിങ് സിദ്ദു.  അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ ശിരോമണി അകാലിദള്‍ സ്ഥാനാര്‍ഥിയായി ബിക്രം സിങ് മജീദിയയെ പ്രഖ്യാപിച്ച് പാർട്ടി അധ്യക്ഷൻ  സുഖ്ബീർ സിംഗ് ബാദൽ  . കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു മത്സരിക്കുന്ന മണ്ഡലമാണിത്. സിദ്ദുവിനെതിരെ അദ്ദേഹത്തിന്റെ ഏറ്റവും കടുത്ത ശത്രുവിനെ തന്നെ അകാലിദള്‍ നിര്‍ത്തിയതോടെ അമൃത്സര്‍ ഈസ്റ്റ് പഞ്ചാബിലെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി മാറും.

'സിദ്ദുവിനെതിരെ പാര്‍ട്ടി ബിക്രമിനെ മത്സരിപ്പിക്കുന്നതോടെ, സിദ്ദു മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനവുമാകും ഇത്'  സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ സിങ് ബാദല്‍ പറഞ്ഞു.

മുന്‍ മന്ത്രികൂടിയായ ബിക്രം സിങ് മജീദിയ നിലവിലെ മജിത എംഎല്‍എയാണ്. ഇവിടെ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമൃത്സര്‍ ജില്ലയില്‍ തന്നെയുള്ളതാണ് മജിത മണ്ഡലം.

ഇപ്പോള്‍ മത്സരിക്കാനിരിക്കുന്ന അമൃത്സര്‍ ഈസ്റ്റ് സിദ്ദു ദമ്പതിമാരുടെ കോട്ടയായിട്ടാണ് കണക്കാക്കപ്പെടുന്നത് എങ്കിലും മജീദിയക്കു തുല്യ ശക്തി ഉള്ള സ്ഥലം ആണ് അമൃത്സർ  . പോരാത്തതിന് സിദ്ദുവിന്റെ കൂടെ കൂടെ ഉള്ള പാർട്ടി മാറ്റവും കോൺഗ്രസ് അണികളിലും നേതാക്കളിലും ആശയക്കുഴപ്പവും വിഷമവും ഉണ്ടാക്കിട്ടുണ്ട് എന്നത് ആണ് കോൺഗ്രസ് നെ അലട്ടുന്ന പ്രശനം . ആദ്യം കോൺഗ്രസ് പിന്നെ ബിജെപി പിന്നെ വീണ്ടും കോൺഗ്രസ് പിന്നെ രാജി പിന്നെ ഈ അടുത്ത്  എ എ പി ൽ  ചേരാനുള്ള സംസാരങ്ങൾ നടന്നതും എല്ലാം  സിദ്ദുവിന് ജനസമ്മതി കുറവാണു എന്ന അഭിപ്രായം  പാർട്ടിക്കിടയിൽ ഉണ്ട് . 


 അകാലിദള്‍ അധികാരത്തിലിരുന്ന സമയത്താണ് സിദ്ദുവും മജീദിയയും തമ്മില്‍ ശത്രുത ആരംഭിച്ചത്. അമൃത്സര്‍ ഈസ്റ്റില്‍ സിദ്ദുവിന്റെ ഭാര്യ നവജ്യോത്‌ കൗര്‍ എംഎല്‍എ ആയപ്പോള്‍ ശത്രുത മൂര്‍ച്ഛിച്ചു. പരസ്പരം കുത്തുന്ന പ്രസതാവനകളും വാക്കുകളുമായി ഇരുവരും പഞ്ചാബ് നിയമസഭയിലും പുറത്തും ഏറ്റുമുട്ടി. മയക്കുമരുന്ന് കള്ളക്കടത്ത് പ്രതിയായ മജീദിയക്കെതിരെ സിദ്ദു അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബാദല്‍ മജീദിയയെ അമൃത്സര്‍ ഈസ്റ്റില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് എന്നത് ശ്രദ്ദേയമാണ് 

കോൺഗ്രസ് അധ്യക്ഷൻ സിദ്ദുവും കോൺഗ്രസ് പഞ്ചാബ് മുഖ്യമന്ത്രി ചന്നിയും തമ്മിൽ ഉള്ള ശത്രുത മുതലെടുക്കുക എന്ന ലക്‌ഷ്യം കൂടി ഉണ്ട് ഇതിൽ എന്നാണ് അറിയുന്നത് .  ബിജെപി യും അകാലിദളും ഇപ്പോൾ ഒന്നിച്ചല്ല എങ്കിലും എലെക്ഷൻ അടുക്കുമ്പോൾ സമവായത്തിൽ ആകാനും മതി . കൂടാതെ കോൺഗ്രസ് ന്റെ  മുൻമുഖ്യമന്ത്രി അമരീന്ദർ  സിംഗ് പാർട്ടി വിട്ടു സ്വന്തം പാർട്ടി ഉണ്ടാക്കിയതും ബിജെപി യുമായി സഖ്യം ഉണ്ടാക്കിയതും കോൺഗ്രസ് ന് വെല്ലുവിളിയാണ് . സിദ്ദുവുമായി ഉള്ള അസ്വാരസ്യത്തെ തുടർന്നാണ് അമരീന്ദർ  സിംഗ്  പാർട്ടി വിട്ടത് എന്നത് എവിടെ ശ്രദ്ദേയമാണ് അതിനാൽ  സിദ്ദുവിനെ തോൽപ്പിക്കുക എന്നത് അമരീന്ദർ  സിംഗിന്റെ കൂടി ആവശ്യം ആണ് . അപ്പോൾ  ശിരോമണി അകാലിദൾ  അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലിന്റെ യും ബിക്രം സിംഗ് മജിതിയയുടെയും ശത്രുകൂടിയായ  സിദ്ദുവിനു  അമൃത്സർ ഈസ്റ്റ് ഇത്തവണ  വിജയം എളുപ്പമാകില്ല എന്ന് തന്നെ ആണ് വിലയിരുത്തൽ .

കൂടാതെ കെജ്രിവാൾ നയിക്കുന്ന എ എ പി അവിടെ എല്ലാ സീറ്റിലും മല്സരിക്കും എന്ന് പറഞ്ഞിട്ടുണ്ട് .  എ എ പി ക്കു പഞ്ചാബിൽ കാര്യാമായ ചലനം ഉണ്ടാക്കാൻ പറ്റില്ല എങ്കിലും  കോൺഗ്രസിന്റെ വോട്ട് കുറച്ചൊക്കെ എ എ  പി പിടിക്കാനും സാധ്യത ഉണ്ട് 

മജീദിയയെ മജാ മേഖലയുടെ ജനറല്‍ എന്നാണ് അകാലിദള്‍ വിളിക്കുന്നത്. മയക്കുമരുന്ന് കേസില്‍ മജീദിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പഞ്ചാബ്-ഹരിയാണ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അദ്ദേഹത്തിനെ അറസ്റ്റ്‌  ചെയ്യാനുള്ള സാധ്യതയും നിലനിൽക്കെയാണ്  ബാദല്‍ എങ്ങനെ ഒരു നീക്കം നടത്തിയത് എന്നത് കൂടി ശ്രദ്ധേയമാണ് . പഞ്ചാബ് എന്നും പല രാഷ്ട്രീയ കളികൾക്കും വേദിയായ സംസ്ഥാനം ആണ് അതിനാൽ എല്ലാം പ്രവചനാതീതമാണ് കാര്യങ്ങൾ . 

Amarinder Singh
Amarinder SinghPhoto Credit : Siju Kuriyedam Sreekumar

Sukhbir Singh Badal
Sukhbir Singh BadalPhoto Credit : Siju Kuriyedam Sreekumar

Bikram Singh Majithia
Bikram Singh MajithiaPhoto Credit : Siju Kuriyedam Sreekumar

Navjot Singh Sidhu
Navjot Singh Sidhu


Bikram Singh Majithia will contest against Navjot Singh Sidhu in Amritsar East , Due to Sukhbir Singh Badal's political play may be congress face defeat in Punjab.



LEAVE A REPLY

Security code:

COMMENTS

Be the first to comment